കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ കെപിപിഎച്ച് എ(KPPHA ) 57 7ാം സംസ്ഥാന സമ്മേളനം 2023 ഏപ്രിൽ 27, 28, 29 തീയതികളിൽ കോട്ടയം ചൈതന്യ പാസ്റ്ററൽ സെൻററിൽ വച്ച് നടക്കും
27ന് രാവിലെ 10 മണിക്ക് സംസ്ഥാന പ്രസിഡൻറ് ശ്രീ പി കൃഷ്ണപ്രസാദിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനം ബഹുമാനപ്പെട്ട സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കോട്ടയം ലോക്സഭ എംപി ശ്രീ തോമസ് ചാഴിക്കാടൻ മുഖ്യാതിഥി ആയിരിക്കും. കോട്ടയം അതിരൂപത കോർപ്പറേറ്റ് സെക്രട്ടറി റവ.ഫാദർ ഡോക്ടർ തോമസ് പുതിയകുന്നേൽ യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിക്കും.യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ. ജി. സുനിൽകുമാർ സ്വാഗതവും ജനറൽ കൺവീനർ ശ്രീ .പി.കെ.ബിജുമോൻ കൃതജ്ഞതയും അർപ്പിക്കും
11:30ന് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം നടക്കും. കോട്ടയം എംഎൽഎയും മുൻ ആഭ്യന്തരവകുപ്പ് മന്ത്രിയുമായ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ലോക സഞ്ചാരി ശ്രീ സന്തോഷ് ജോർജ് കുളങ്ങര വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യും. കെപിപിഎച്ച്എ സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ. T. അനിൽകുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോട്ടയം DDE ശ്രീ.സുബിൻ പോൾ ആശംസകൾ അർപ്പിക്കും. സംസ്ഥാന ട്രഷറർ ശ്രീ ബെന്നി പി എ സ്വാഗതവും കോട്ടയം ജില്ല സെക്രട്ടറി ശ്രീ സാജൻ ആന്റണി കൃതജ്ഞതയും അർപ്പിക്കും.