KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

കെ.പി.പി.എച്ച്.എ. ദ്വിദിന പഠനക്യാമ്പ്


പയ്യോളി :കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ(കെ.പി.പി.എച്ച്.എ.) സംസ്ഥാനതല ദ്വിദിന പഠനക്യാമ്പ് അയനിക്കാട്  സംസ്ഥാന വിദ്യാഭ്യാസ പഠനഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ചു. പഠനകേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല  ഉദ്ഘാടനം ചെയ്തു. കെ.പി.പി.എച്ച്.എ. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ബിജുമോൻ അദ്ധ്യക്ഷത വഹിച്ചു. 

  സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ, പഠനകേന്ദ്രം മാനേജർ കെ.കെ. ഗംഗാധരൻ, സംസ്ഥാന ജോ.സെക്രട്ടറി കെ.ശ്രീധരൻ, ട്രഷറർ കെ.എ. ബെന്നി, പി.കൃഷ്ണപ്രസാദ്,സി.എഫ്‌.റോബിൻ,സജി കുര്യൻ, വനിതാഫോറം സംസ്ഥാന കൺവീനർ ജയമോൾ മാത്യു, സി.എച്ച്.രാമചന്ദ്രൻ, ഹെഡ്മാസ്റ്റർ മാസിക പത്രാധിപർ കെ.സി.കൃപരാജ്, കെ.കെ. നരേന്ദ്രബാബു എന്നിവർ പ്രസംഗിച്ചു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്  ടി.അനിൽകുമാർ,പൊതുവിദ്യാഭ്യാസ വകുപ്പ് റിട്ട.സൂപ്രണ്ട് ആർ.മുരളി എന്നിവർ ക്ലാസ്സുകൾ നയിച്ചു.സംഘടനയുടെ സംസ്ഥാന കൗൺസിൽ അംഗങ്ങൾ,ജില്ലാ സെക്രട്ടറിമാർ,സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾ, വനിതാഫോറം സംസ്ഥാന ഭാരവാഹികൾ എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
















Popular Posts

Labels