KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

ധ്വനി 2023 സംസ്ഥാന വനിതാ ക്യാമ്പ് : സംഘാടക സമിതി രൂപവത്കരിച്ചു



കാസർഗോഡ് : കെ.പി.പി.എച്ച്.എ.  സംസ്ഥാന വനിതാ ഫോറം സംഘടിപ്പിക്കുന്ന "ധ്വനി" സംസ്ഥാനതല  വനിതാ നേതൃത്വ പരിശീലന ക്യാമ്പ്  സെപ്തംബർ 1,2 തീയ്യതികളിൽ കാസർഗോട്ട് നടക്കും.

     ക്യാമ്പിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു.   സംഘാടക സമിതി രൂപവത്കരണ യോഗം കെ.പി.പി.എച്ച്.എ. സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ   ഉദ്ഘാടനം ചെയ്തു. വി.വി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ ഫോറം കൺവീനർ ജയമോൾ മാത്യു,കെ.പി.പി.എച്ച്.എ. ജില്ലാ സെക്രട്ടറി പി.വി.ഷീജ,സംസ്ഥാന നിർവ്വാഹക സമിതി അംഗം  ശ്രീനിവാസറാവു,  സംസ്ഥാന കൗൺസിൽ അംഗം എം.വി.സുരേന്ദ്രൻ ,ജില്ലാ ജോ.സെക്രട്ടറി കെ.മധു ,വനിതാഫോറം ജില്ലാ ചെയർപേഴ്സൺ എ.ഗീത എന്നിവർ സംസാരിച്ചു.




സംഘാടക സമിതി ഭാരവാഹികൾ :

എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. (ചെയർമാൻ),

ജയമോള്‍ മാത്യു (ജനറൽ കൺവീനർ),

പി.വി.ഷീജ(കൺവീനർ).



Popular Posts

Labels