ജൂലായ് 19.
ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ മധ്യ മേഖല അനുസ്മരണ സമ്മേളനം
ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ സ്മൃതി ദിനമായ ജൂലായ് 19 ന് മധ്യ മേഖല സമ്മേളനം തൃശ്ശൂർ എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ 2.30 ന് ആരംഭിച്ചു.തൃശ്ശൃർ ജില്ലാ പ്രസിഡന്റ് കൃഷ്ണൻകുട്ടി കെ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി സിന്ധു മേനോൻ സ്വാഗതം ആശംസിച്ചു.
അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു.വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടായിരുന്നിട്ടും രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്നതിനും പ്രധാനധ്യാപകരെ സംഘടനാബോധത്തോടെ ഒരുമിച്ച് നയിക്കുന്നതിനും കുഞ്ഞിരാമൻ മാസ്റ്റർക്ക് സാധിച്ചു എന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
തുടർന്ന് നടന്ന അനുസ്മരണ പ്രഭാഷണത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അജി സ്കറിയ, സംസ്ഥാന അസി.സെക്രട്ടറി റോബിൻ സി.എഫ്, സംസ്ഥാന വനിതാഫോറം ചെയർപേഴ്സൺ സുമകുമാരി എ.എസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോഷി ഡി കൊള്ളന്നൂർ , ഇടുക്കി ജില്ല എക്സിക്യൂട്ടീവ് അംഗം രാജേഷ് രാജ്, മുൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ജോസഫ് ലിയോ, മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.പി.പാപ്പച്ചൻ, മുൻ സംസ്ഥാന വനിതാഫോറം ചെയർപേഴ്സൺ വീണ ടി പി, മുൻ ജില്ലാ പ്രസിഡന്റ് വിമലാനന്ദൻ എന്നിവർ സംസാരിച്ചു. ടി.കെയുടെ നിശ്ചയ ദാർഢ്യത്തിന്റെ ഗുണങ്ങൾ അനുഭവിച്ചതും ഒപ്പമുള്ള നാളുകളും അനുസ്മരണ പ്രഭാഷണങ്ങളിൽ നിറഞ്ഞു നിന്നു.4.15 ന് തൃശ്ശൂർ വനിതാഫോറം ചെയർപേഴ്സൺ ഷീബ സി ഡി നന്ദി പ്രകാശിപ്പിച്ചതോടെ യോഗം അവസാനിച്ചു. നൂറോളം പേർ പങ്കെടുത്ത യോഗത്തിൽ അവസാന നിമിഷം വരേയും എല്ലാവരും പങ്കെടുത്തു എന്നത് KPPHA എന്ന പ്രസ്ഥാനവും ടി.കെ എന്ന നേതാവും ഉള്ളിൽ എത്രത്തോളം പതിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവായിരുന്നു.