KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

പ്രൈമറി പ്രഥമാധ്യാപകരെ ക്ലാസ്സ് ചുമതലയിൽ നിന്നും ഒഴിവാക്കണം KPPHA


കോട്ടയം: പ്രൈമറി പ്രഥമാധ്യാപകരെ ക്ലാസ്സ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന്കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ അൻപത്തെട്ടാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ശമ്പളപരിഷ്കരണം കുടിശ്ശിക ;  2016 ൽ നിശ്ചയിച്ച സ്കൂൾ ഉച്ചഭക്ഷണ ഫണ്ട് നിരക്ക് കാലോചിതമായി പരിഷ്കരിച്ച് ഓരോ മാസവും മുൻകൂറായി നൽകുക പ്രധാനാദ്ധ്യാപകരെ ഉച്ചഭക്ഷണ ചുമതലയിൽ നിന്ന് ഒഴിവാക്കുക; താൽക്കാലിക പ്രമോഷൻ കാലയളവ് പെൻഷന് പരിഗണിക്കേണ്ടതില്ലെന്ന ഉത്തരവ് പിൻവലിക്കുക; തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. മാർച്ച് രണ്ടിന് വാകത്താനം യു പി. എസി.ൽ വച്ച് നടന്ന ജില്ലാ സമ്മേളനം കെ പി പി എച്ച് എ സംസ്ഥാന ജനറൽ സെക്രട്ടറി  ജി. സുനിൽകുമാർ  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്  ആൻസി ജോസഫ്  അധ്യക്ഷത വഹിച്ചു. യാത്രയപ്പ് സമ്മേളനം സംസ്ഥാന വനിതാ ഫോറം കൺവീനർ ജയമോൾ മാത്യു ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്  ബിജുമോൻ പി കെ അധ്യക്ഷത വഹിച്ചു. ശ്രീ മാനുവൽ ജെയിംസ് (ജില്ലാ ജോയിൻ്റ് സെക്രട്ടറി),  സാജൻ ആൻറണി (ജില്ലാ സെക്രട്ടറി) , ജോസ് രാഗാദ്രി (സ്റ്റേറ്റ് ഓഡിറ്റർ), - വിൻസൻ്റ് മാത്യു (സ്റ്റേറ്റ് കൗൺസിലർ ) , ജിജോ ജോസഫ് (സ്റ്റേറ്റ് കൗൺസിലർ)

ശ്രീമതി ജിഷ Mഇട്ടി (ജില്ലാ വനിത ഫോറം ചെയർപേഴ്സൺ)

സുജ c ശേഖർ (ചങ്ങനാശ്ശേരി സബ്ജില്ലാ പ്രസിഡണ്ട്)  ശ്രീധരൻ കെ.( സ്റ്റേറ്റ് ജോ. സെക്രട്ടറി) , സജി കുര്യൻ(സ്റ്റേറ്റ് അസി. സെക്രട്ടറി) ' ബെന്നി അഗസ്റ്റിൻ(സ്റ്റേറ്റ് എക്സിക്യൂട്ടീവ്) , തുടങ്ങിയവർ  സംസാരിച്ചു .