KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

PEN CREATION IN SPARK

പെൻ ക്രിയേറ്റ് ചെയ്യുന്നതിനുമുമ്പ് ജീവനക്കാരുടെ കയ്യിൽ നിന്നും FORM 1 പൂരിപ്പിച്ച് വാങ്ങേണ്ടതുണ്ട്.


12 കെ ബി യിൽ താഴെ സൈസ് ഉള്ള ജീവനക്കാരന്റെ ഫോട്ടോയും സിഗനേച്ചറും കമ്പ്യൂട്ടറിൽ സേവ് ചെയ്തിരിക്കണം.


പെൻ ജനറേറ്റ് ചെയ്യുന്നതിന് രണ്ട് സ്റ്റെപ്പുകൾ ആണുള്ളത്.

1.New Employee Record

2.Approve New Employee Record 



സ്പാർക്ക് ലോഗിൻ ചെയ്യുക.

Administration എന്ന മെനുവിലെ New Employee Record എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

പെൻ ജനറേറ്റ് ചെയ്യുന്നതിന് നാലു ഭാഗങ്ങളാണുള്ളത്.


1)Personal details

2)Service details

3)Contact details

4)Other personal details




1. Personal Details:

ഈ ഭാഗത്ത് ജീവനക്കാരന്റെ വ്യക്തിഗത വിവരങ്ങളാണ് ചേർക്കേണ്ടത് .

പേര് സർവീസ് രേഖകളിൽ  ഉള്ളത് പോലെ പൂരിപ്പിക്കുക.


2.Service Details:

സർവീസ് സംബന്ധിച്ച താഴെപ്പറയുന്ന വിവരങ്ങൾ ഇവിടെ ചേർക്കേണ്ടതുണ്ട്.

* Select Category : ഡ്രോപ് ഡൗൺ മെനുവിൽ നിന്നും സെലക്ട് ചെയ്യാം.ഗസറ്റഡ് ഓഫീസർ ആണെങ്കിൽ State Gazetted എന്നും സബോർഡിനേറ്റ് സ്റ്റാഫ്‌ ആണെങ്കിൽ State Subordinate എന്നും പാർടൈം ജീവനക്കാരൻ ആണെങ്കിൽ Part time Staff എന്നും സെലക്ട് ചെയ്യേണ്ടതാണ്.

* Employment Type: റെഗുലർ സെലക്ട് ചെയ്യേണ്ടതാണ്.

* Date of Joining in Government Service : ജോലിയിൽ പ്രവേശിച്ച തീയതി കൊടുക്കാം.

* Date of Joining in Department: സർവീസിൽ പ്രവേശിച്ച തീയതി കൊടുക്കുക.

* Designation: ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്നും ഡെസിഗ്നേഷൻ തിരഞ്ഞെടുക്കുക .

* Pay Scale: basic pay, bill type എന്നിവ സെലക്ട് ചെയ്യുക.

* Date of Superannuation: റിട്ടയർമെൻറ് തീയതി എന്റർ ചെയ്യുക.നോൺ ഗസറ്റഡ് ജീവനക്കാരുടെ തീയതി ഓട്ടോമാറ്റിക് ആയി അപ്ഡേറ്റ് ആവുന്നതാണ്. ഗെസ്സറ്റഡ് ജീവനക്കാരൻ ആണെങ്കിൽ നമ്മൾ എന്റർ ചെയ്യേണ്ടതുണ്ട്.

* PF type: ജനറൽ പ്രൊവിഡൻസ് ഫണ്ട് സെലക്ട് ചെയ്യുക.

 പാർടൈം സ്റ്റാഫ് ആണെങ്കിൽ Kerala Part time Contigent Employees Provident Fund സെലക്ട് ചെയ്യുക.



3. Contact Details :

Present &Permanent Address, ഈമെയിൽ വിലാസവും ഫോൺ നമ്പറും ആണ് ഈ പേജിൽ നൽകേണ്ടത്.



4.Other Personnel Details :

ജീവനക്കാരന്റെ പാൻ നമ്പർ, ഇലക്ഷൻ വോട്ടർ ഐഡി നമ്പർ, റേഷൻ കാർഡ് നമ്പർ,Marital status, Identification Mark എല്ലാം ഇവിടെ നൽകുക.

* Educcational Qualifications :

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ഇവിടെ ആഡ് ചെയ്യുക.

* Recruitment Details:

പി എസ് സി അഡ്വൈസ് സംബന്ധിച്ച വിവരങ്ങളാണ് ഇവിടെ ചേർക്കേണ്ടത്.



 Photo & Signature Uploading:

ജീവനക്കാരുടെ 12 കെ. ബി യിൽ കുറവുള്ള ജെ പി ജി ഫോർമാറ്റിലുള്ള ഫയലുകളാണ്അപ്‌ലോഡ് ചെയ്യേണ്ടത്. Upload Photo എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ഫോട്ടോചേർക്കാവുന്നതാണ് ൽ.

 (ഇതിനായി ഫോട്ടോ റിലീസിംഗ് ടൂളും ഉപയോഗിക്കാം)

ഇതേ നടപടിക്രമങ്ങൾ തന്നെ സിഗ്നേച്ചർ അപ്‌ലോഡ് ചെയ്യുന്നത് ഉപയോഗിക്കാം.


SAVE ബട്ടൺ ക്ലിക്ക് ചെയ്യുന്നതോടെ എൻറർ ചെയ്ത ഡാറ്റ മുഴുവനും സേവ് ആകുന്നതാണ്.

FORWARD FOR APPROVAL ക്ലിക്ക് ചെയ്യുക.ടെമ്പററി ഐഡി ക്രിയേറ്റ് ആവുന്നതാണ്.



 Approve New Employee.

Administration -Approve Employee Record  ക്ലിക്ക് ചെയ്യുക.

എല്ലാ വിവരങ്ങളും സർട്ടിഫിക്കറ്റുകളുമായി ഒന്നു നോക്കിയ ശേഷം മാത്രം അപ്രൂവ് ബട്ടൺ ക്ലിക്ക് ചെയ്യാവുന്നതാണ്.

DSC കമ്പ്യൂട്ടറിൽ കണക്ട്ചെയ്തതിനുശേഷം മാത്രം ആയിരിക്കണം അപ്രൂവ് ചെയ്യേണ്ടത്.

അതോടെ ജീവനക്കാരന്റെ PEN  ജനറേറ്റ് ചെയ്തു വരുന്നതാണ് .

Popular Posts

Category