കൂത്തുപറമ്പ് : വർത്തമാനകാല വ്യഥകൾ പരിഹരിക്കാൻ അധ്യാപകർ സമൂഹത്തോടൊപ്പം നില്ക്കണമെന്ന് മുൻ മന്ത്രി കെ.കെ.ശൈലജ എം.എൽ.എ. പറഞ്ഞു.
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മഹാത്മാക്കൾ ജീവൻ ത്യജിച്ചു നേടിത്തന്ന സ്വാതന്ത്ര്യം ഇടുങ്ങിയ ചിന്തകൾ കൊണ്ട് ഇല്ലാതാക്കാതിരിക്കാൻ അധ്യാപകർ വിദ്യാർഥികളെ ബോധവത്കരിക്കണം.
കെ.പി.പി.എച്ച്.എ.സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ ,കെ. സി.അബ്ദുൽ സലാം, എം.ഐ. അജികുമാർ , എസ് .നാഗദാസ് , പി.പുരുഷോത്തമൻ , ജനറൽ കൺവീനർ കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം മുൻ മന്ത്രി കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി.സുജാത അധ്യക്ഷത വഹിച്ചു .ഡോ.പ്രഭാകരൻ പഴശ്ശി മുഖ്യപ്രഭാഷണം നടത്തി. സണ്ണി ജോസഫ് എം.എൽ.എ,കെ.പി.പി.എച്ച്.എ.സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി ആൻറണി,പി.വി. ജയൻ എന്നിവർ പ്രസംഗിച്ചു.
വനിതാ സമ്മേളനം ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു.വനിതാ ഫോറം സംസ്ഥാന ചെയർപേഴ്സൺ കെ. പി.റംലത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി. കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന കൺവീനർ സിന്ധു മേനോൻ , കൂത്തുപറമ്പ് നഗരസഭാ കൗൺസിലർ ആർ. ഹേമലത, സംസ്ഥാന അസി.സെക്രട്ടറി അജി സ്കറിയ,കെ.ശ്രീജ,കെ.കെ. അജിതകുമാരി,എസ്.ഷീജ,പി.ശോഭ , ബിന്ദു കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.