KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

e-grantz 3.0 SC,ST,OEC Scholarship Portal

E Grantz 3.0 സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്,അംഗീകൃതഅൺ എയ്ഡഡ്, സിബിഎസ്ഇ / ICSE അഫിലിയേറ്റഡ് സ്കൂളിൽ  ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന SC/ST/OEC/OBC വിഭാഗത്തിലെ കുട്ടികൾക്കും വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിട്ടുള്ള ഇതര സമുദായത്തിലെ വിദ്യാർഥികൾക്കും അർഹമായ തുക E-Grantz 3.0 പോർട്ടൽ മുഖേന വിതരണം ചെയ്യുന്നതാണ്.സ്ക്കൂൾ പ്രധാന അധ്യാപകൻ വിദ്യാർഥികളുടെ വിവരങ്ങൾ www.egrantz.Kerala.gov.in സ്കോളർഷിപ്പ് പോർട്ടലിലൂടെ ഓൺലൈനായി പിന്നോക്ക  വിഭാഗ വികസന വകുപ്പിന്  അപേക്ഷ ലഭ്യമാക്കേണ്ടതാണ്.

I ) How to Login - E - Grantz

User Name : (Eg : PKD - 15298-C)

Password: ( User Name & Password is same still it is not changed )

e Grantz Tips  : 

1. e Grantz ലോഗിൻ പേജിൽ Account Blocked എന്ന് കാണുകയാണെങ്കിൽ, അതിനു താഴെയുള്ള  Reset Password   എന്നതിൽ ക്ലിക്ക് ചെയ്യുക.

2. യൂസർ ഐഡിയും e Grantz-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രധാനാധ്യാപകന്റെ ഫോൺ നമ്പറും നൽകി  Request New Password  എന്നതിൽ ക്ലിക്ക് ചെയ്യുക.

3.രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് പുതിയ പാസ്‌വേഡ് SMS ആയി ലഭിക്കും. ആ പാസ്‌വേഡ് ഉപയോഗിച്ച് വീണ്ടും ലോഗിൻ ചെയ്യുക.








ചില അവസരങ്ങളില്‍ Profile Updation ന്‍റെ ഭാഗമായി വിദ്യഭ്യാസ ഓഫീസ് വിവരങ്ങള്‍  update ചെയ്യേണ്ടി വരാം.



 

II)  Verify institution  code with institution code in Sampoorna

Check details given

III)

E Grantz SC Dev Dept :SC കുട്ടികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ
E Grantz ST Dev Dept :ST കുട്ടികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ
EGrantz BC Dev Dept :OBC/OEC-കെടാവിളക്ക്  കുട്ടികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ

            


a)  Promote Students

 നിലവിൽ ഇതേ സ്ക്കൂളിൽ E-Grants ൽ ചേർക്കുകയും പഠനം തുടരുന്നതുമായ കുട്ടികളെ Promote students  ഓപ്ഷൻ വഴി അടുത്ത ക്ലാസിലേക്ക് Select Category  &  Select Class നൽകി Promote ചെയ്യുക.

Promote ചെയ്യുന്നതിന് മുമ്പ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

1. സ്കൂളിൽ നിന്നും TC വാങ്ങിപ്പോയ വിദ്യാർഥികളെ ഒരു കാരണവശാലും പ്രൊമോട്ട് ചെയ്യാനോ സ്കോളർഷിപ്പ് അപ്ലൈ ചെയ്യാനോ പാടില്ല.

2. TC വാങ്ങിപ്പോയ കുട്ടികളെ ഒഴിവാക്കി മറ്റു വിദ്യാർഥികളെ മാത്രം പ്രൊമോട്ട് ചെയ്യുക

3. മറ്റു സ്കൂളിൽ നിന്നും TC നേടി വന്നു ചേർന്ന കുട്ടികളുണ്ടെങ്കിൽ Student admission from other school എന്ന ഓപ്ഷൻ മുഖേന അവരെ അഡ്മിറ്റ് ചെയ്യേണ്ടതാണ്.

4. TC വാങ്ങിപ്പോയ വിദ്യാർഥികളെ അവർ പുതുതായി ചേർന്ന സ്കൂളിൽ ഇ-ഗ്രാന്റ്സ് മുഖേന അഡ്മിറ്റ് ചെയ്യുന്നതാണ്. ഈ സ്കൂളിൽ നിന്നും ഒന്നും ചെയ്യേണ്ടതില്ല.

5. നിർദേശങ്ങൾക്കു വിരുദ്ധമായി തെറ്റായ രീതിയിൽ പ്രൊമോട്ട് ചെയ്ത് സ്കോളർഷിപ്പ് അപ്ലൈ ചെയ്യുന്നതു കാരണമുണ്ടാകുന്ന ബാധ്യതകൾ സ്കൂൾ മേധാവിയുടെ ഉത്തരവാദിത്തമായിരിക്കും.


 



Edit Student Details : ആദ്യം വിദ്യാർത്ഥികളെ പ്രമോട്ട് ചെയ്യുക. വിദ്യാർത്ഥികളെ പ്രൊമോട്ട് ചെയ്തതിനു ശേഷം മാത്രമേ വിവരങ്ങൾ തിരുത്തുവാൻ കഴിയൂ.വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് അപ്ലൈ ചെയ്തു കഴിഞ്ഞാൽ പിന്നീട് വിദ്യാർത്ഥികളുടെ വിവിരങ്ങൾ തിരുത്താൻ കഴിയില്ല.

വിദ്യാർത്ഥികളെ പ്രമോട്ട് ചെയ്തതിനു ശേഷം Edit Student Details എന്ന ഓപ്ഷൻ വഴി ആവശ്യമായ വിവരങ്ങൾ തിരുത്തുക.


b) Add New Student

E-Grants ൽ ഇതുവരേ ചേർക്കാത്ത കുട്ടികളെ ചേർക്കുന്നതിന് Add New Student Menu വഴി Student Name (as in aadhaar) , Aadhaar Number എന്നിവ നൽകി Validate Addhar Click ചെയ്ത് Details നൽകി ചേർക്കുക.




Get details from sampoorna

Verify and update details

Save



C) Student Admission From other School

E-Grants ൽ ചേർക്കുകയും TC വാങ്ങിച്ച് ഈ സ്ക്കൂളിലേക്ക് വരികയും ചെയ്ത കുട്ടികളെ ഈ ഓപ്ഷൻ വഴി Adhaar Number നൽകി Get Students Details Click ചെയ്ത് Details നൽകി ചേർക്കാവുന്നതാണ്.

TC വാങ്ങിയ വിദ്യാർഥികളെ പുതിയ സ്കൂളിൽ അഡ്മിറ്റ് ചെയ്യുമ്പോൾ അവർ പഴയ സ്കൂൾ ലോഗിനിൽ നിന്നും പുതിയ സ്കൂൾ ലോഗിനിലേക്ക് മാറുന്നതാണ്.

TC വാങ്ങി പോകുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

TC വാങ്ങിപോയ വിദ്യാർത്ഥികളെ അശ്രദ്ധമായി പഴയ സ്കൂളിൾ തന്നെ പ്രമോട്ട് ചെയ്ത് വിവിധ സ്കോളർഷിപ്പുകൾക്ക് അയച്ചതിനു ശേഷം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭ്യമാകാത്ത് സാഹചര്യമുണ്ടായാൽ ആയതിന് ബന്ധപ്പെട്ട സ്കൂൾ മേധാവി ഉത്തരവാദിയായിരിക്കും.

TC വാങ്ങിപോയ വിദ്യാർത്ഥിയെ പഴയ സ്കൂളിൽ പ്രമോട്ട് ചെയ്താൽ പിന്നീട് പുതിയ സ്കൂളിൽ മേൽ വിദ്യാർത്ഥിയെ ചേർക്കാൻ കഴിയാതെ പോകുന്നതാണ്. തുടർന്ന് വിദ്യാർത്ഥിക്ക് മറ്റ് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ കഴിയാതെ വരുന്നതാണ്. (ഉദാ. ശ്രീ.അയ്യങ്കാളി സ്കോളർഷിപ്പ്)


D)  e-district validation- (E-Grantz SC Dev. Dept)

- e-district validation നടപടിക്രമങ്ങൾ

ആദ്യമായി വിദ്യാർഥികളെ ഇ-ഗ്രാന്റ്സ് സൈറ്റിൽ പ്രൊമോട്ട് ചെയ്യണം.

പ്രൊമോട്ട് ചെയ്തവരെ E-DISTRICT Validation എന്ന മെനുവിൽ നിന്നും ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ വാലിഡേറ്റ് ചെയ്ത് SCDO യുടെ അപ്രൂവലിനായി അയക്കണം. അപ്രൂവൽ ലഭിക്കുന്ന വിദ്യാർഥികൾ മാത്രമേ Apply for Scholarship ൽ വരികയുള്ളു.

കുട്ടികളുടെ ക്ലാസ്, ബാങ്ക് അക്കൌണ്ട് വിവരങ്ങൾ എന്നിവ തിരുത്തൽ വ രുത്താൻ ഇപ്പോൾ അവസരമുണ്ട്. തുടർന്നുള്ള വർഷങ്ങളിൽ പ്രൊമോട്ട് ഓപ്ഷൻ മുഖേനയല്ലാതെ ക്ലാസ് എഡിറ്റ് ചെയ്യുവാൻ അവസരം നൽകുന്നതല്ല.

Add New Student Option മുഖേന പുതുതായി ചേർക്കുന്ന വിദ്യാർഥികൾക്ക് സ്കോള ർഷിപ്പ് അപേക്ഷിക്കുന്നതിനായി E-DISTRICT Validation മെനുവിൽ നിന്നും വാലിഡേഷൻ നടപടി പൂർത്തിയാക്കണം.

Read more Click Here


E) How to apply for scholarship

EGrantz SC /ST/ BC Dev Dept

വിദ്യാർത്ഥികളെ Add , Promote, e District Validation എല്ലാം കഴിഞ്ഞതിനു ശേഷം Apply for Scholarship  Menu വഴി സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.  

Apply for scholarship

Select scheme

Select class

Verify student details

Put a tick mark o declaration 

Apply


NB:- E Grantz SC/ OBC /OEC കുട്ടികൾക്ക് അപേക്ഷിക്കുമ്പോൾ കുട്ടികളുടെ  മാർക്കും വരുമാന സർട്ടിഫിക്കറ്റ് നമ്പറും കൂടി നൽകേണ്ടതുണ്ട്.


F) How to enter previous academic year marks.

അപേക്ഷ സമർപ്പിച്ച കുട്ടികളുടെ Previous Year Percentage of Marks , Attendance , Income എന്നിവ ഈ മെനുവഴി അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

G) Forwarded Applications

ഈ മെനു വഴി സ്ഥാപനത്തിൽ നിന്ന് Scholarship ന് Forward ചെയ്ത കുട്ടികളുടെ വിവരങ്ങൾ കാണാം.

H) Registered Students

ഓരോ ക്ലാസിലും Register ചെയ്ത കുട്ടികളുടെ വിവരങ്ങൾ ഈ Menu വഴി കാണാവുന്നതാണ്.

.



പുതിയ വിദ്യാർത്ഥികൾ

പുതിയതായി ഒരു വിദ്യാർത്ഥിയെ (1, 5, 8 കൂടാതെ 2,3,4,6,7,8,10 ക്ലാസിലേക്ക് പുതുതായി വരുന്നതവർ) ഇ ഗ്രാന്റ്സ് സൈ‌റ്റിലേക്ക് ചേർക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

1. ജാതി സർട്ടിഫിക്കറ്റ്

2.ആധാർ 

3. ബാങ്ക് പാസ് ബുക്ക്

4. പിതാവിന്റെ / രക്ഷാകർത്താവിന്റെ വരുമാന സർട്ടിഫിക്കറ്റ് (1 മുതൽ 4 വരെ ആവശ്യമില്ല)

(പ്രൊമോട്ടഡ് വിദ്യാർത്ഥികൾക്ക് മേൽ രേഖകൾ ആവശ്യമില്ല)




Popular Posts

Category