READ OLDER POST ( MEDISEP ACCOUNTING- 1) (2022 JUNE -2023 NOVEMBER)
2O24 SEPTEMBER വരെയുള്ള വിവരങ്ങൾ അക്കൗണ്ടിംഗ് ഇപ്പോൾ നടത്താവുന്നതാണ് .
STEP 1
ACCOUNTING > MONTHWISE PAYMENT
Year,Month,Office എന്നിവ സെലക്ട് ചെയ്ത് View ക്ലിക്ക് ചെയ്യുക. Report ക്ലിക്ക് ചെയ്ത് ട്രഷറിയിൽ നിന്നും തുക അടവാക്കിയ വിവരം വന്നിട്ടുണ്ടെങ്കിൽ മാത്രം അക്കൗണ്ടിംഗ് നടത്തുക.
View more ക്ലിക്ക് ചെയ്ത് കാറ്റഗറിയിൽ മാറ്റമുണ്ടെങ്കിൽ എഡിറ്റ് ചെയ്യാവുന്നതാണ് .
Live എന്നതിൽ എണ്ണം , തുകയുടെ വിവരങ്ങൾ എന്നിവ പരിശോധിച്ച് ശരിയാണെങ്കിൽ Generate final report ക്ലിക്ക് ചെയ്യുക.Generate final report ഒറ്റ തവണയേ ജനറേറ്റ് ചെയ്യാൻ കഴിയു.
NB :ട്രാൻസ്ഫർ ഉണ്ടെങ്കിൽ അതുവരെയുള്ള അക്കൗണ്ടിംഗ് പൂർത്തിയാക്കിയതിനു ശേഷം പുതിയ സ്ഥാപനത്തിലേക്ക് മാറ്റുക .Category change വന്നിട്ടുണ്ടെങ്കിൽ അതുവരെയുള്ള അക്കൗണ്ടിംഗ് പൂർത്തിയാക്കിയതിനു ശേഷം മാത്രം Generate final report ക്ലിക്ക് ചെയ്യുക.(ഉദാ :റിട്ടയർ മെന്റ് ,മരണം ,ഡെപ്യൂട്ടെഷൻ etc )
Accounding > Finalized Reportil നിന്നും ഓഫീസ് സെലക്ട് ചെയ്‌താൽ final report എല്ലാം കാണാവുന്നതാണ്
STEP 2
ACCOUNTING > MONTH WISE STRENGTH
Year,Month,Office എന്നിവ സെലക്ട് ചെയ്ത് Viewക്ലിക്ക് ചെയ്യുക .എല്ലാ അംഗങ്ങളുടെയും എണ്ണം Live എന്നതിൽ വന്നിട്ടുണ്ടെങ്കിൽ മാത്രം വിവരങ്ങൾ പരിശോധിച്ച് confirm ക്ലിക്ക് ചെയ്യുക.വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ MONTHWISE PAYMENT ൽ തിരുത്തൽ വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുക .
വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ നോഡൽ സെല്ലിന് സന്ദേശം അയക്കാനുള്ള സൗകര്യവും ഉപയോഗപ്പെടുത്തണം
(ഉദാ : അരിയർ അടച്ചാൽ അത് അക്കൗണ്ടിങ്ങിൽ വരാറില്ല.അടച്ച വിവരം നോഡൽ സെല്ലിന് സന്ദേശം അയക്കുക.അരിയർ വിവരങ്ങൾ Accounding > Previous Premium Collection എന്നതിൽ കാണാവുന്നതാണ് )