TDS - Income Tax മായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആപ്ലിക്കേഷനാണല്ലോ TRACES. Traces പാസ് വേഡ് മറന്ന് പോയാല്‍ അത് റീസെറ്റ് ചെയ്യേണ്ട വിധമാണ് താഴെ പോസ്റ്റില്‍ വിവരിക്കുന്നത്
Traces സൈറ്റ് തുറക്കുക - www.tdscpc.gov.in
Forgot Password - Deductor എന്നതില്‍ ക്ലിക്ക് ചെയ്യുക
അവിടെ User ID എന്നതില്‍ നമ്മുടെ TRACES User ID യും TAN of Deductor എന്നിടത്ത് TAN No ഉം ഉToken No എന്നിടത്ത് അവസാന TDS ഫയല്‍ ചെയ്ത ടോക്കണ്‍ നമ്പറും കൊടുക്കുക. TAN Registration No നല്‍കേണ്ടതില്ല. അതിന് ശേഷം താഴെയുള്ള Verification Code കൂടെ നല്‍കി PROCEED എന്നതില്‍ ക്ലിക്ക് ചെയ്യുക