BiMS വഴി Proceedings തയ്യാറാക്കുന്നതെങ്ങനെ?
DDOയുടെ STSB Account ൽ Credit ആകുന്ന തുക (ഉദാഹരണത്തിന് ജീവനക്കാരുടെ സാലറിയിൽ പിടിക്കുന്ന Prof.Tax,Cooperative Recovries,Kitchen cum Store Construction, etc) STSB ചെക്ക് എഴുതി BiMSൽ നിന്നും Proceedings തയ്യാറാക്കി, അത് e Submit ചെയ്തു വേണം ട്രഷറിക്ക് നൽകാൻ. പലരും മാന്വൽ ആയി Proceedings തയ്യാറാക്കിയാണ് നൽകിയിരുന്നത്. പക്ഷെ ഇപ്പോൾ ട്രഷറികൾ അത് സ്വീകരിക്കുന്നില്ല.
BiMSൽ Proceedings തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആദ്യം DDO Login ൽ കയറുക.
ഇടതു ഭാഗത്ത് കാണുന്ന മെനുവിൽ TSB യിൽ TSB Accounts ൽ Click ചെയ്യുക. അതിൽ DDO യുടെ STSB Account അപ്ഡേറ്റ് ചെയ്യണം. നേരത്തെ അപ്ഡേറ്റ് ചെയിതു ണ്ടെങ്കിൽ View – Entry – Edit ഇതിൽ View സെലക്ട് ചെയ്താൽ കാണാൻ കഴിയും.
ഇല്ല എങ്കിൽ
Entry എന്ന ഓപ്ഷൻ Select ചെയ്യുക.അതിൽ Account Type STSB Select ചെയ്യുക.
Account Number 15 അക്ക STSB നമ്പർ enter ചെയ്യുക. Account Holder Name ഓട്ടോമാറ്റിക് ആയി വരും.
Active Status Yes ക്ലിക്ക് ചെയ്ത് Save നൽകാം.
ഇത് Approval ചെയ്യുന്നതിനായി Logout ചെയ്ത് DDO Admin ൽ Login ചെയ്യുക.
ഇടതു ഭാഗത്ത് കാണുന്ന മെനുവിൽ TSB എന്നതിൽ TSB Account Approval എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ഇവിടെ lnbox ൽ Account Details കാണാം. ശരിയാണെങ്കിൽ Allow എന്ന ബട്ടണിൽ Click ചെയ്യാം.
Logout ചെയ്യുക വീണ്ടും DDO Login ൽ കയറുക.
TSB Accounts എന്നതിൽ Approve ഓപ്ഷൻ Active ആയതായി കാണാം.View Passbook എന്നൊരു ഓപ്ഷനും ഇവിടെ കാണാം. അതിൽ Click ചെയ്താൽ STSB അക്കൗണ്ട് Statement കാണാൻ കഴിയും. ആവശ്യമുള്ളവർക്ക് Print എടുക്കാൻ കഴിയും.
തുടർന്ന് Present Details അപ്ഡേറ്റ് ചെയ്യണം.Present Details ക്ലിക്ക് ചെയ്യുക.