KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

PTA


പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും 15-09-2022തിയതിയിലെ  നം. DGE/11055/  2022/H1 പരിപത്രം പ്രകാരമുള്ള അദ്ധ്യാപക രക്ഷാകർത്തു സമിതി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പുനസംഘടന നിർദ്ദേശങ്ങൾ 


1. 25,06,2007-2 () ( 126/2007/22

2. 30.04.2010 (3) 100/2011/ 2 2 ( 66 291/2011).

3. ഈ കാര്യാലയത്തിലെ 20,06,2012 ലെ എച്ച്1 38613/ 2012/ ഡിപിഐ നമ്പർ പരിപത്രം

4. 16,11,2016- 2 )2( 190/2016/ 

5. 11.01.2019 ലെ സ.ഉ (കൈ) നം 7/2016/പൊ വി വ


2020-2021, 20212022 അദ്ധ്യയന വർഷങ്ങളിൽ കോവിഡ് 19 മഹാമാരി കാരണം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക രക്ഷാകർത്തൃ സമിതിയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും പൂർണ്ണമായും പുനസംഘടിപ്പിച്ചിരുന്നില്ല.


2022-23 അധ്യയന വർഷം സംസ്ഥാനത്തെ സ്ക്കൂളുകളുടെ പ്രവർത്തനം പൂർണ്ണമായ രീതിയിൽ ആയതിനാൽ എല്ലാ സർക്കാർ, എയ്‌ഡഡ് സ്കൂ‌ളുകളിലേയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ് എം സി) അടിയന്തിരമായി പുനസംഘടിപ്പിക്കേണ്ടതാണ്.


1. സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റികൾ പുനസംഘടിപ്പിക്കുമ്പോൾ താഴെപ്പറയുന്ന വ്യവസ്ഥകൾ കൃത്യമായും പാലിക്കേണ്ടതാണ്.


1. തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റിയുടെ കാലാവധി പരമാവധി രണ്ട് വർഷമായിരിക്കും.

2. കമ്മിറ്റി രണ്ട് വർഷത്തിൽ ഒരിക്കൽ പുനസംഘടിപ്പിക്കേണ്ടതാണ്.

3. ഈ കമ്മിറ്റിയിൽ തദ്ദേശ സ്വയംഭരണ കേന്ദ്രത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി, കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് തെരഞ്ഞെടുത്ത പ്രതിനിധി. അദ്ധ്യാപക പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കും. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട രക്ഷകർത്തു പ്രതിനിധികളുടെ കുട്ടി സ്കൂളിൽ നിന്ന് റ്റി സി മുഖേനയോ അല്ലാതെയോ വിടുതൽ ചെയ്യുകയോ സ്കൂൾ പഠനം പൂർത്തിയാക്കി പോകുകയോ ചെയ്യുമ്പോൾ ബാക്കി കാലയളവിലേയ്ക്ക് അതേ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ മാതാപിതാക്കളിൽ നിന്നോ രക്ഷകർത്താക്കളിൽ നിന്നോ തെരഞ്ഞെടുത്ത് ആ ഒഴിവ് നികത്തേണ്ടതാണ്. കൂടാതെ എക്സ് ഒഫീഷ്യോ മെമ്പർമാരായ കൺവീനർ, ജോയിന്റ് കൺവീനർ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വാർഡ് മെമ്പർ എന്നിവരൊഴികെയുള്ള യാതൊരു അംഗവും രണ്ടു തവണയിൽ കൂടുതൽ കമ്മറ്റിയിൽ അംഗമായിരിക്കാൻ പാടുള്ളതല്ല,

4. കമ്മിറ്റിയിലെ അംഗസംഖ്യ ചുവടെ കൊടുത്തിരിക്കുന്ന പ്രകാരമായിരിക്കണം.


  • 1. 750-ൽ താഴെ കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളിൽ കൺവീനറും, ജോയിൻ്റ് കൺവീനറും ഒഴികെ. അംഗസംഖ്യ 16 ആയിരിക്കും. ഈ കമ്മറ്റിയുടെ ക്വാറം 9 ആയിരിക്കും.
  • 2. 750-ൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ കൺവീനറും ജോയിന്റ് കൺവീനറും ഒഴികെ അംഗസംഖ്യ 20 ആയിരിക്കും. ഈ കമ്മിറ്റിയുടെ ക്വാറം 11 ആയിരിക്കും.

5. കമ്മിറ്റിയിലെ 75 ശതമാനം അംഗങ്ങളും കുട്ടികളുടെ മാതാപിതാക്കളിൽ നിന്നോ അവരുടെ അഭാവത്തിൽ രക്ഷകർത്താക്കളോ ആയിരിക്കും. ഈ 75 ശതമാനത്തിൽ മാതൃ രക്ഷകർത്ത അദ്ധ്യാപക അസോസിയേഷൻ അംഗങ്ങൾ, പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾ ദുർബല വിഭാഗങ്ങളിലും പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ മാതാപിതാക്കളേയും അവരുടെ അഭാവത്തിൽ രക്ഷകർത്താക്കളേയോ ഉൾപ്പെടുത്തേണ്ടതാണ്. പിന്നോക്ക വിഭാഗങ്ങളെയും അവശ വിഭാഗങ്ങളേയും പ്രതിനിധീകരിക്കുന്ന രക്ഷകർത്താക്കൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പു വരുത്തേണ്ടതാണ്.

6. ബാക്കി 25 ശതമാനം അംഗങ്ങൾ ചുവടെ കൊടുത്തിട്ടുള്ള വിഭാഗങ്ങളിൽ നിന്നുള്ളവർ ആയിരിക്കും.

  • 1. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വാർഡ ഡിവിഷൻ മെമ്പർ
  • 2. പ്രസ്തുത സ്കൂളിലെ അദ്ധ്യാപകരിൽ നിന്നും അവർ തീരുമാനിക്കുന്ന അദ്ധ്യാപകർ
  • 3. ആ പ്രദേശത്തെ വിദ്യാഭ്യാസ വിദഗ്ദരിൽ നിന്നും രക്ഷകർത്താക്കൾ തീരുമാനിക്കുന്ന ഒരംഗം
  • 4. സ്കൂൾ ലീഡർ

. കമ്മിറ്റിയിലെ അംഗങ്ങളിൽ 50 ശതമാനം വനിതകൾ ആയിരിക്കേണ്ടതാണ്.


2. മറ്റ് നിർദ്ദേശങ്ങൾ


1. കമ്മിറ്റിയുടെ ഭരണ നിർവ്വഹണത്തിനായി രക്ഷകർത്തു പ്രതിനിധികളിൽ നിന്ന് ഒരു ചെയർപേഴ്സൺ/ വൈസ് ചെയർപേഴ്സൺ എന്നിവരെ തെരഞ്ഞെടുക്കേണ്ടതാണ്. സ്കൂളുകളിൽ പ്രധാനാദ്ധ്യാപകൻ അല്ലെങ്കിൽ ചാർജ്ജുള്ള അദ്ധ്യാപകൻ കമ്മിറ്റിയിലെ എക്സ് ഒഫീഷ്യോ മെമ്പർ കൺവീനറും, ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ ഉള്ള സ്കൂളുകളിൽ പ്രിൻസിപ്പാൾ എക്സ് ഒഫീഷ്യോ മെമ്പർ കൺവീനറും, പ്രധാനാദ്ധ്യാപകൻ കമ്മിറ്റിയുടെ ജോയിൻ്റ് കൺവീനറും ആയിരിക്കും.

2. കുട്ടികളുടെ സംരക്ഷണം, ആരോഗ്യം പോഷകാഹാരം മനശാസ്ത്രം എന്നിവയിലും കമ്മിറ്റി ഏറ്റെടുക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിൽ വിദഗ്ദ ഉപദേശം തേടുന്നതിന് ഒരേ സമയം മൂന്ന് പ്രത്യേക ക്ഷണിതാക്കളെ ക്ഷണിയ്ക്കാൻ കൺവീനർക്ക് അധികാരമുണ്ടായിരിക്കും. എന്നാൽ ഇവർക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. അതിനാൽ ക്വാറം തികയ്ക്കുന്നതിന് ഇവരെ ഉൾപ്പെടുത്താൻ പാടുളളതല്ല,

3. കമ്മിറ്റി രണ്ട് മാസത്തിൽ ഒരിക്കലെങ്കിലും സ്കൂളുകളിൽ യോഗം ചേരേണ്ടതും യോഗ തീരുമാനങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടതും. ഭൂരിപക്ഷ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടതുമാണ്. യോഗ തീരുമാനങ്ങൾ സ്കൂൾ നോട്ടീസ് ബോർഡിലും പൊതുജനങ്ങൾക്ക് പ്രാപ്യമായ രീതിയിലും പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.

4. കമ്മിറ്റിയുടെ രൂപീകരണം, അംഗങ്ങൾക്കുള്ള പരിശീലനം സംഘടിപ്പിക്കൽ ഇവ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പു വരുത്തേണ്ടതും പ്രവർത്തനം വിലയിരുത്തേണ്ടതുമാണ്.

കുറിപ്പ്- സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കാലാവധി പരമാവധി രണ്ട് വർഷമാണ്. എക്സ് ഒഫീഷ്യോ മെമ്പർമാർ ഒഴികെ ആരെയും തന്നെ രണ്ട് തവണയിലധികം (നാല് വർഷം) പ്രസ്തുത കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ പാടുള്ളതല്ല.


3. ഗവൺമെന്റ് /എയ്ഡഡ്‌ സ്കൂളുകളിലെ അദ്ധ്യാപക രക്ഷാകർത്തൃ സമിതിയുടെ രൂപീകരണത്തിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ


1. ജനറൽ ബോഡി

1. സ്കൂളുകളിൽ അതാത് അക്കാദമിക വർഷം പഠനം നടത്തുന്ന മുഴുവൻ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ഇതിൽ അംഗങ്ങളായിരിക്കും.

2. അദ്ധ്യാപക രക്ഷാകർത്തൃ സമിതി ജനറൽ ബോഡി എല്ലാ അദ്ധ്യയന വർഷവും മൂന്ന് പ്രാവശ്യമെങ്കിലും യോഗം കൂടേണ്ടതാണ് ഹയർ സെക്കൻ്റി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ പതിനൊന്നാം ക്ലാസ്സിലെ പ്രവേശനം പൂർത്തിയായി ഒരു മാസത്തിനുള്ളിലായിരിക്കും ആദ്യ യോഗം. മറ്റെല്ലാ സ്ക്കൂളുകളിലും ജൂൺ മാസത്തിൽ തന്നെ ആദ്യ യോഗം നടക്കണം. രണ്ടാമത്തെ യോഗം രണ്ടാം ടേമിലും മൂന്നാമത്തേത് ഹയർ സെക്കന്ററി വെക്കോഷണൽ ഹയർ സെക്കൻററി സ്കൂ‌ളുകളിൽ പത്ത് പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതു പരീക്ഷ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പും മറ്റു സ്കൂ‌ളുകളിൽ ഫെബ്രുവരി അവസാ വാരവും നടക്കണം.

2. എക്സിക്യൂട്ടീവ് കമ്മിറ്റി

1. അദ്ധ്യാപക രക്ഷാകർത്തൃ സമിതി вестсхов ബോഡിയിൽ നിന്ന് നേരിട്ട് തെരഞ്ഞെടുത്തവരായിരിക്കും എക്സിക്യൂട്ടീവ് കമ്മറ്റി, അതിൻ്റെ അംഗസംഖ്യ ഏറ്റവും കുറഞ്ഞത് പതിനഞ്ചും കൂടിയത് ഇരുപത്തിയൊന്നും ആയിരിക്കും. ഇതിലെ രക്ഷിതാക്കളുടെ എണ്ണം അദ്ധ്യാപകരുടെ എണ്ണത്തേക്കാൾ ഒന്ന് കൂടുതലായിരിക്കണം. ഉദാഹരണമായി 15 അംഗ എക്സിക്യൂട്ടീവിൽ എട്ട് രക്ഷിതാക്കളും ഏഴ് അദ്ധ്യാപകരും ഉണ്ടായിരിക്കും. ഏഴോ അതിൽ കുറവോ അദ്ധ്യാപകരുള്ള സ്ക്കൂളുകളിൽ എല്ലാ അദ്ധ്യാപകരും അവരേക്കാൾ ഒന്ന് കൂടുതലുള്ളത്രയും രക്ഷിതാക്കളും ഉൾപ്പെട്ടതായിരിക്കും എക്സിക്യൂട്ടീവ് കമ്മിറ്റി, രക്ഷിതാക്കളുടെയും അദ്ധ്യാപകരുടേയും പ്രതിനിധികളിൽ പകുതിയെങ്കിലും സ്ത്രീകളായിരിക്കണം. സ്ത്രീകളുടെ പ്രാതിനിധ്യം പാലിക്കാൻ സാധിക്കാത്ത തരത്തിലാണ് സ്ക്കൂളിലെ അദ്ധ്യാപികമാരുടെ എണ്ണമെങ്കിൽ അവരെ പരമാവധി ഉൾപ്പെടുത്തുന്ന വിധത്തിൽ ക്രമീകരിച്ചാൽ മതി.

2. 750 വിദ്യാർത്ഥികൾ വരെ പഠിക്കുന്ന സ്കൂളുകളിൽ 15 പേരും അതിന് മുകളിൽ വിദ്യാർത്ഥികളുള്ള സ്കൂളുകളിൽ ഓരോ 250 കുട്ടികളോ അതിൻ്റെ ഭാഗമോ ഉളളിടത്ത് കൂടുതലായി രണ്ട് പേർ വീതവും (രക്ഷിതാവ്. അദ്ധ്യാപകൻ/അദ്ധ്യാപിക എന്നിവർ ഒന്ന് വീതം) അദ്ധ്യാപക രക്ഷാകർത്തൃ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗമായിരിക്കും. പക്ഷേ, പരമാവധി അംഗസംഖ്യ 21 കവിയാൻ പാടുള്ളതല്ല.

3. അദ്ധ്യാപക രക്ഷാകർത്തൃ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് രക്ഷിതാക്കളെയും അദ്ധ്യാപകരെയും തെരഞ്ഞെടുക്കുമ്പോൾ സ്കൂളിലെ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയ്യർ സെക്കന്ററി വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്.

4. അദ്ധ്യാപക രക്ഷാകർത്തൃ സമിതി ഭാരവാഹികളായ പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ് എന്നിവരെ അദ്ധ്യാപക പ്രതിനിധികൾ ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ് തെരഞ്ഞെടുക്കുക. ഈ രണ്ട് സ്ഥാനങ്ങളും രക്ഷിതാക്കൾക്ക് മാത്രമുളളതായിരിക്കും. ഹയർ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻററി വിഭാഗങ്ങൾ ഉള്ള ഹൈസ്കൂളുകളിൽ പ്രസിഡന്റ് ആ വിഭാഗത്തിൽ നിന്നാണെങ്കിൽ, വൈസ് പ്രസിഡൻ്റ് പ്രൈമറി/ ഹൈസ്കൂൾ വിഭാഗത്തിലെ രക്ഷിതാക്കളിൽ നിന്നായിരിക്കണം പ്രസിഡൻ്റ് പ്രൈമറി/ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നാണെങ്കിൽ വൈസ് പ്രസിഡൻ്റ് ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നായിരിക്കണം.

5. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളുകളിൽ പ്രിൻസിപ്പൽ ഹയർ അദ്ധ്യാപക രക്ഷാകർത്തൃ സമിതിയുടെ എക്സ് ഒഫീഷ്യോ സെക്രട്ടറിയും, പ്രധാനാദ്ധ്യാപകൻ എക്സ് ഒഫിഷ്യോ ഖജാൻജിയും ആയിരിക്കും. പ്രൈമറി/ഹൈസ്കൂളുകളിൽ പ്രധാനാദ്ധ്യാപകൻ എക്സ് ഒഫിഷ്യോ സെക്രട്ടറിയും ഡെപ്യൂട്ടി പ്രധാനാദ്ധ്യാപകൻ സീനിയർ റ്റീച്ചർ ഖജാൻജിയും ആയിരിക്കും.

6. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ യോഗം ഒന്നാമത്തെ ജനറൽ ബോഡി യോഗ ദിവസം ചേർന്ന് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവരെ തെരഞ്ഞെടുക്കണം. മാസത്തിൽ ഒരിക്കലെങ്കിലും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരേണ്ടതാണ്.

7. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധി തെരഞ്ഞെടുക്കപ്പെട്ടതു മുതൽ തൊട്ടടുത്ത വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം വരെയായിരിക്കും.

8. സൂചന (5) പ്രകാരം എയ്‌ഡഡ് സ്കൂൾ മാനേജർമാർ അദ്ധ്യാപക രക്ഷാകർത്തൃ സമിതി എക്സ് ഒഫീഷ്യോ അംഗം ആയിരിക്കും

കുറിപ്പ് സൂചന (4) ഉത്തരവ് പ്രകാരം അദ്ധ്യാപക രക്ഷാകർത്തൃ സമിതിയുടെ പ്രസിഡന്റായി ഒരു വ്യക്തിക്ക് തുടർച്ചയായി മൂന്ന് തവണ മാത്രമേ തെരഞ്ഞെടുക്കപ്പെടാൻ സാധിക്കുകയുള്ളൂ. പ്രസ്തുത വിവരം ജനറൽ ബോഡി യോഗം നടക്കുന്ന സമയത്ത് പ്രിൻസിപ്പൽ/ പ്രധാനാദ്ധ്യാപകൻ അറിയിക്കേണ്ടതും ഒരു വ്യക്തി തുടർച്ചയായി മൂന്ന് തവണയിലധികം പ്രസിഡൻ്റ് ആകില്ലെന്നും ഉറപ്പാക്കേണ്ടതാണ്. സൂചന (1) പ്രകാരം ഉത്തരവിൽ പരാമർശിച്ച പ്രകാരമുള്ള തുക മാത്രമേ രക്ഷാകർത്താക്കളിൽ നിന്നും ഈടാക്കാൻ


4. പൊതു നിർദ്ദേശങ്ങൾ


1. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി, അദ്ധ്യാപക രക്ഷാകർത്തൃ സമിതി എന്നിവ രണ്ട് വ്യത്യസ്ഥ കമ്മിറ്റികൾ ആണെങ്കിലും വിദ്യാലയങ്ങളുടെ സുഗമമായ പ്രവർത്തനത്തിനായി രൂപീകരിക്കുന്നവയാണ്. ആയതിനാൽ തന്നെ, രണ്ട് കമ്മിറ്റികൾക്കും സ്കൂളുകളിൽ തുല്യ പ്രാധാന്യം ഉണ്ടായിരിക്കും. സ്കൂളിനെ ബാധിക്കുന്ന പൊതുവിഷയങ്ങളിൽ, രാഷ്ട്രീയ സാമൂഹിക പരിഗണന കൂടാതെ ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ടതാണ്. പ്രധാനപ്പെട്ട കാര്യങ്ങളിൽ സംയുക്ത യോഗം കൂടി അഭിപ്രായ ഐക്യം സ്വരൂപിച്ച് പ്രവർത്തിക്കാൻ ബന്ധപ്പെട്ട കൺവിനർമാരും പി റ്റി എ പ്രസിഡന്റും എസ് എം സി ചെയർപേഴ്സണും ശ്രദ്ധിക്കേണ്ടതാണ്.

2. 2022-23 അദ്ധ്യയന വർഷം മേൽ നിബന്ധനകൾ പാലിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് നടത്തിയ അദ്ധ്യാപക രക്ഷാകർത്തൃ സമിതികളും സ്കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റികളും തുടർന്ന് സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിക്കേണ്ടതാണ്. ചട്ടവിരുദ്ധമായി തെരഞ്ഞെടുപ്പ് നടത്തിയ സ്കൂളുകളിലും, നാളിതു വരെയും തെരഞ്ഞെടുപ്പ് നടത്താത്ത സ്കൂളുകളിലും പരിപത്രത്തിലെയും സൂചനയിലെ ഉത്തരവുകളിലെയും പരിപത്രങ്ങളിലെയും നിർദ്ദേശങ്ങൾക്കു വിധേയമായി പൊതുയോഗം കൂടി തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്. പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് അതാത് ജില്ലാ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പാക്കേണ്ടതാണ്. പുതിയ കമ്മിറ്റികൾ സമയക്രമം പാലിച്ച് രൂപീകരിക്കാത്ത സ്കൂൾ മേധാവികളിൽ നിന്നും വിശദീകരണം ആവശ്യപ്പെടേണ്ടതും ആയതിൽ ഇടപെട്ട് അദ്ധ്യാപക രക്ഷാകർത്തൃ സമിതി, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി എന്നിവ രൂപീകരിക്കാനും വിദ്യാഭ്യാസ ഓഫീസർമാർ ശ്രദ്ധിക്കേണ്ടതാണ്. അത്തരത്തിൽ കമ്മിറ്റികൾ രൂപീകരിക്കാത്ത സ്കൂളുകളുടെ വിവരം ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ യഥാസമയം ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.

3. തുടർന്നുള്ള അദ്ധ്യയന വർഷങ്ങളിലും ഈ പരിപത്രത്തിലെയും സൂചനയിലെ ഉത്തരവുകളിലെയും പരിപത്രങ്ങളിലെയും വ്യവസ്ഥകളും പാലിച്ചുകൊണ്ട് അദ്ധ്യാപക രക്ഷാകർത്തു സമിതികളും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളും പ്രവർത്തിക്കേണ്ടതാണ്.



ജീവൻ ബാബു കെ

ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ


Popular Posts

Category