മുന്‍വര്‍ഷത്തില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഒന്നും ഈ വര്‍ഷവും ഇല്ലാതെയാണ് 2022-23വര്‍ഷത്തെ ആദായ നികുതി നിരക്കുകളും പ്രഖ്യാപിച്ചിട്ടുളളത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരെ ബാധിക്കുന്ന, ഒരു കാര്യം, 2021 മാര്‍ച്ച് 31 നു ശേഷം അധികമായി പ്രോവിഡന്‍റ് ഫണ്ടില്‍ നിക്ഷേപിച്ച തുകയുടെ പലിശക്ക് ആദായ നികുതി ഉണ്ടായിരിക്കുമെന്നുളളതാണ്. ബജറ്റ് നിര്‍ദേശങ്ങള്‍ പ്രകാരം ആദായ നികുതി വകുപ്പ് പുറത്തിറക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഈ സാമ്പത്തിക വര്‍ഷത്തെ നികുതി നിരക്കുകള്‍ ഈടാക്കുന്നത്.
വരുമാന നികുതിയുമായി ബന്ധപ്പെട്ട പൊതുവായ കാര്യങ്ങള്‍
1961ലാണ് ഇന്‍കംടാക്സ് ആക്ട് നിലവില്‍ വന്നത്. 1962ല്‍ വകുപ്പ് 192 കൂടി കൂട്ടിച്ചേര്‍ത്ത് സാലറി വാങ്ങുന്ന ജീവനക്കാരുടെ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ഓരോ വര്‍ഷവും കേന്ദ്രഗവണ്‍മെന്‍റും സംസ്ഥാന ഗവണ്‍മെന്‍റും ഇറക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നികുതി പിരിക്കേണ്ടത്. ഇന്‍കംടാക്സ് ശേഖരിച്ച് അടക്കുന്നതിന് ഓരോ സ്ഥാപനത്തിനും TAN (Tax Deduction and Collection account number) ആവശ്യമുണ്ട്.
എല്ലാ നികുതിദായകര്‍ക്കും PAN (Permenent Account Number) ഉണ്ടായിരിക്കണം. വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള എല്ലാവരും PAN എടുത്തിരിക്കണം.
2020-21 വര്‍ഷം മുതല്‍ നികുതി നിരക്കുകള്‍ കണക്കാക്കുന്നതിന് പുതിയ ഒരു രീതി കൂടി നിലവില്‍ വന്നു. നികുതിദായകന് പുതിയ രീതിയോ പഴയ രീതിയോ സ്വീകരിക്കാം.
എല്ലാ സ്ഥാപന മേധാവികളും Quarterly Return യഥാസമയം സമര്‍പ്പിച്ചിരിക്കണം. വൈകിയാല്‍ പിഴയുണ്ട്.
രണ്ടര ലക്ഷം വരുമാനമുള്ളവരും ഡി.ഡി.ഒക്ക് നേരിട്ട് കിഴിവ് നടത്താന്‍ പറ്റാത്ത ഡിഡക്ഷനുകള്‍ ലഭിക്കാനും ഹൗസിംഗ് ലോണ്‍ പലിശ ക്ലൈം ചെയ്യുന്നവരും ITR (Annual Return) സമര്‍പ്പിക്കണം.
ഡി.ഡി.ഒ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
ഒരുസ്ഥാപനത്തിലെ ജീവനക്കാരുടെ നികുതികണക്കാക്കിഡിപ്പാര്‍ട്ട്മെന്‍റില്‍ അടയ്ക്കുക എന്നത് ഡി.ഡി.ഒയുടെ ഉത്തരവാദിത്തമാണ്. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യത്തില്‍ തന്നെ തന്‍റെ കീഴിലുള്ള ജീവനക്കാരുടെ പ്രതീക്ഷിത വരുമാനം കണക്കാക്കി പ്രതീക്ഷിത നികുതി കണ്ടെത്തി (Anticipatory Statement) തയ്യാറാക്കി പന്ത്രണ്ട് ഗഡുക്കളാക്കി അടവുതുടങ്ങണം.വരുമാനത്തില്‍ ഇടയ്ക്ക് മാറ്റം വരാന്‍ സാധ്യതയുള്ളതിനാല്‍സംപ്തംബര്‍ മാസത്തില്‍ ഒരു റിവൈസ്ഡ് ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി ബാക്കിയുള്ള ടാക്സ് 6 മാസങ്ങളിലായി ക്രമീകരിക്കണം.
ഫിബ്രവരി മാസത്തില്‍ ഫൈനല്‍ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി ജീവനക്കാരില്‍ നിന്നും വാങ്ങി ഫയലില്‍ സൂക്ഷിക്കണം. ക്വാര്‍ട്ടര്‍ലി റിട്ടേണ്‍ യഥാസമയം സമര്‍പ്പിക്കുക. അടച്ച ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ അടവ് ചെയ്യപ്പെട്ടു എന്ന് ഉറപ്പാക്കാന്‍ BIN VIEW പരിശോധിക്കണം.
രണ്ടര ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ള ജീവനക്കാരോട് നിര്‍ബന്ധമായും പാന്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കണം. പാന്‍ ഇല്ലാത്തവര്‍ക്ക് ഡബിള്‍ ടാക്സ് നല്‍കേണ്ടി വരും.
മുഴുവന്‍ ടാക്സും അടച്ചുകഴിഞ്ഞാല്‍ ഫോം 16 ഡൗണ്‍ലോഡ് ചെയ്ത് തന്‍റെ കീഴിലുള്ള ജീവനക്കാര്‍ക്ക് നല്‍കണം.
ആകെവരുമാന നികുതി പതിനായിരത്തില്‍ കൂടുതലുണ്ടെങ്കില്‍ നിര്‍ബന്ധമായും ഓരോ മാസത്തിലുംTDS പിടിക്കണം.അല്ലാത്തപക്ഷം 234ബി, 234സി എന്നീ വകുപ്പുകള്‍ പ്രകാരം Interest അടക്കേണ്ടിവരാന്‍ സാധ്യതയുണ്ട്.
ത്രൈമാസ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയക്രമം
ഓരോ നികുതി ദായകനും ടാക്സ് അഡ്വാന്‍സ് ആയിട്ടാണ് അടക്കുന്നത്. അതുകൊണ്ട് തന്നെ നിശ്ചിത ശതമാനം തുക താഴെപറയുന്ന പ്രകാരം അടക്കേണ്ടതാണ്.
2020-21 സാമ്പത്തിക വര്‍ഷം മുതല്‍ നികുതി ദായകര്‍ക്ക് വരുമാന നികുതി കണക്കാക്കുന്നതിന് രണ്ട് രീതികളുണ്ട്.
പുതിയ രീതിയും (New Regime) പഴയ രീതിയും (Old Regime) ഇതില്‍ ജീവനക്കാര്‍ക്ക് ഗുണകരമായി തോന്നുന്നത് സ്വീകരിക്കാം.
പഴയ രീതിയില്‍ സ്റ്റാന്‍റേഡ് ഡിഡക്ഷന്‍, 80 സി. പ്രകാരമുള്ള കഴിവുകള്‍ എന്നിവ ക്ലൈം ചെയ്തുകൊണ്ട് ബാക്കിവരുന്ന തുകക്കാണ് ടാക്സ് കണക്കാക്കുന്നത്. ഈ രീതിയില്‍ നികുതി സ്ലാബുകള്‍ കുറവും ടാക്സ് റൈറ്റ് കൂടുതലുമാണ്. പുതിയ രീതിയില്‍ നികുതി സ്ലാബുകള്‍ കൂടുതലും ടാക്സ് റേറ്റ് കുറവുമാണ്. എങ്കിലും കൂടുതല്‍ നികുതി ദായകരും 80-C. അടക്കമുള്ള സേവിംഗ്സും കിഴിവുകളും ഉള്ളവരായതിനാല്‍ പഴയ രീതിയായിരിക്കും തെരഞ്ഞെടുക്കുന്നത്. രണ്ട് രീതിയിലും നികുതി കണക്കാക്കി കൂടുതല്‍ ഗുണകരമായത് സ്വീകരിക്കുന്നതായിരിക്കും ഉചിതം, ഏത് രീതി സ്വീകരിച്ചാലും 2023 ജൂലായ് 31ന് മുമ്പായി ഐ.ടി.ആര്‍. സമര്‍പ്പിക്കുന്ന സമയത്ത് സ്വീകരിക്കുന്ന സ്കീം ആയിരിക്കും ഫൈനല്‍. ആ സമയത്ത് സ്കീം മാറുന്നതിന് തടസ്സമില്ല.
പി.എഫ് നിക്ഷേപത്തിന്‍റെ പലിശ :
2021 മാര്‍ച്ച് 31 നു ശേഷം 5 ലക്ഷം രൂപയില്‍ കൂടുതല്‍ വരുന്ന നിക്ഷേപങ്ങളുടെ പലിശക്കും ഇനി ഠമഃ നല്‍കേണ്ടിവരും. ഋാുഹീ്യലൃെ രീിൃശേയൗശേീി ഉളള ജീവനക്കാര്‍ക്ക് ഇതു 2.5 ലക്ഷമാണ് പരിധി. ഇത്തരം നിക്ഷേപങ്ങളുടെ പലിശക്ക് 10 % TDS നല്‍കേണ്ടിവരുന്നതാണ്. ( U/S 194A) Income from other source എന്ന നിലക്കാണ് ഇതിനെ കണക്കാക്കുന്നത്. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശപോലെ വരുമാനത്തില്‍ കാണിക്കണം.
പുതിയ രീതിയില്‍ വരുമാന നികുതി കണക്കാക്കുന്നത് വളരെ എളുപ്പമാണ്.
ബേസിക് പേ, ഡി.എ, എച്ച്.ആര്‍, മറ്റ് അലവന്‍സുകള്‍ എന്നിവ മുഴുവന്‍ ഉള്‍പ്പെടുത്തി സാലറി ഇന്‍കം കാണുന്നു. എന്നാല്‍ കണ്‍വേയന്‍സ് അലവന്‍സ്, ഡൈലി അലവന്‍സ്, യൂണിഫോം അലവന്‍സ് എന്നിവക്ക് ലഭിച്ച് ചെലവഴിച്ച തുക വരുമാനത്തില്‍ കൂട്ടേണ്ടതില്ല. എംപ്ലോയേഴ്സ് കോണ്‍ട്രിബ്യൂഷന്‍ ഉണ്ടെങ്കില്‍ വരുമാനത്തില്‍ ചേര്‍ക്കുകയും പ്രസ്തുത തുക 80സി.സി.ഡി.(2) പ്രകാരം കുറയ്ക്കുകയും വേണം. ഇതായിരിക്കും പുതിയരീതിയിലുള്ള ടാക്സബിള്‍ ഇന്‍കം. ഇതിന് പുതിയ നിരക്കനുസരിച്ച് നികുതി കണക്കാക്കാം.
പഴയ രീതി (Old Regime)
PAY,DA,HRA,HTA,SALARY ARREAR,DA ARREAR,FESTIVEL ALLOWANCE,BONUS എന്നിവയും ഇളവില്ലാത്ത അലവന്‍സുകളെല്ലാം ഉള്‍പ്പെടുത്തി സാലറി ഇന്‍കം കാണുക. കണ്‍വേയന്‍സ് അലവന്‍സ്, ഡൈലി അലവന്‍സ്, യൂണിഫോം അലവന്‍സ് എന്നിവക്ക് ലഭിച്ച് ചെലവഴിച്ച തുക വരുമാനത്തില്‍ കണക്കാക്കേണ്ടതില്ല.
നിബന്ധനകള്‍ക്ക് വിധേയമായി ഒഴിവാക്കാവുന്ന അലവന്‍സുകളും ഉണ്ട്
HRA, U/S 10(13A) വാടക വീട്ടില്‍ താമസിക്കുന്ന ജീവനക്കാര്‍ അദ്ദേഹത്തിന്‍റെ ശമ്പളത്തിന്‍റെ (PAY+ DA) 10% ല്‍ കൂടുതല്‍ വീട്ടുവാടക കൊടുത്തിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് HRA ഇനത്തില്‍ കുറവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. താഴെ പറയുന്ന മൂന്ന് ഇനങ്ങളില്‍ ഏറ്റവും കുറവുള്ളത് ഇളവായി ലഭിക്കുന്നതാണ്.
♦️ ആ വര്‍ഷം ലഭിച്ച HRA
♦️ ശമ്പളത്തിന്‍റെ (PAY + DA) 10%ത്തില്‍ കൂടുതലായി നല്‍കിയ വീട്ടുവാടക
♦️ ശമ്പളത്തിന്‍റെ 40%.
ഉദാഹരണമായി 12000 രൂപ ഒരുവര്‍ഷം എച്ച്.ആര്‍.എ. ലഭിക്കുന്ന ജീവനക്കാരന്‍റെ ഒരുവര്‍ഷത്തെ ശമ്പളം 3 ലക്ഷത്തി എണ്‍പതിനായിരം രൂപയാണെന്നിരിക്കട്ടെ. എങ്കില്‍ അയാളുടെ ശമ്പളത്തിന്‍റെ 10% 38000/-. അയാള്‍ ആ വര്‍ഷം 37,000- രൂപ വീട്ടുവാടക നല്‍കിയിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് HRA. ഇനത്തില്‍ ഇളവ് കിട്ടുന്നില്ല. എന്നാല്‍ 40000/- കൊടുത്തിരുന്നുവെങ്കില്‍ 2000 രൂപ കിഴിവ് ലഭിക്കും.
ഹില്‍ട്രാക്ക് അലവന്‍സ്
1000 മീറ്ററില്‍ കൂടുതല്‍ ഉയര്‍ന്ന പ്രദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇത് ലഭിക്കുന്നത്. പരമാവധി ഒരുവര്‍ഷം 3600 രൂപ (300X 12) കിഴിവ് ലഭിക്കും.
കണ്‍വേയന്‍സ് അലവന്‍സ്
അന്ധനോ ബധിരനോ, വികലാംഗനോ ആയ ജീവനക്കാരന് ലഭിക്കുന്ന അലവന്‍സ് 38400 രൂപ (3200X 12) കിഴിവ് ലഭിക്കുന്നതാണ്.
മുകളില്‍ പറഞ്ഞ അലവന്‍സുകള്‍ എല്ലാം വരുമാനത്തില്‍ ചേര്‍ത്തതിന് ശേഷം ഓരോ ഇനത്തിനും അര്‍ഹമായ ഇളവുകള്‍ കുറവ് ചെയ്യുകയാണ് വേണ്ടത്.
ഇനി വരുമാനത്തില്‍ നിന്ന് നേരിട്ട് കുറക്കുന്ന മറ്റ് ഇളവുകള്‍ ഏതൊക്കെയെന്ന് നോക്കാം
തൊഴില്‍ നികുതി, u/s 16(കകക)
ആ സാമ്പത്തിക വര്‍ഷം അടച്ച തൊഴില്‍ നികുതി ആകെ വരുമാനത്തില്‍ നിന്നും കുറവ് വരുത്താം.
ഭവന വായ്പയുടെ പലിശ
സ്വന്തം താമസത്തിനായി വീട് നിര്‍മിക്കുന്നതിനോ വാങ്ങുന്നതിനോ റിപ്പയര്‍ ചെയ്യുന്നതിനോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തിട്ടുള്ള ലോണിന്‍റെ പലിശ നിബന്ധനകള്‍ക്ക് വിധേയമായി കുറവ് വരുത്താവുന്നതാണ്. ഇതിനായി വായ്പയെടുത്ത സ്ഥാപനത്തില്‍ നിന്നും ലോണ്‍ എടുത്തതിന്‍റെ ഉദ്ദേശം, പലിശ എന്നിവ വ്യക്തമാക്കുന്ന സ്റ്റേറ്റ്മെന്‍റ് ഹാജരാക്കേണ്ടതാണ്. വീടിന്‍റെ ഉടമസ്ഥാവകാശം ഉള്ളവര്‍ക്ക് മാത്രമേ കിഴിവ് ലഭിക്കുകയുള്ളൂ. 1-4-99ന് ശേഷം എടുത്ത ലോണുകള്‍ക്ക് പലമാവധി 2 ലക്ഷം രൂപയും 1-4-99ന് മുമ്പ് എടുത്ത ലോണുകള്‍ക്ക് പരമാവധി 30,000 രൂപയും ലഭിക്കും. വീട് റിപ്പയര്‍, പുനര്‍നിര്‍മാണം എന്നിവക്ക് എടുത്ത ലോണ്‍ ആണെങ്കില്‍ 30,000 രൂപ മാത്രമെ കഴിവ് ലഭിക്കുകയുള്ളൂ.
സ്റ്റാന്‍റേര്‍ഡ് ഡിഡക്ഷന്‍
2019-20 വര്‍ഷം മുതല്‍ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ വരുമാനക്കാര്‍ക്ക് 50,000/- സ്റ്റാന്‍റേഡ് ഡിഡക്ഷന്‍ ആയി കുറവ് വരുത്താം മുകളില്‍ പറഞ്ഞ ഇളവുകള്‍ കുറക്കുകയും പിന്നീട് ഇന്‍കം ഫ്രം അദര്‍ സോഴ്സസ് ഉണ്ടെങ്കില്‍ (ഉദാഹരണം: പലിശ, വാടക) ചേര്‍ക്കുകയും ചെയ്തതിന് ശേഷമുള്ള തുകയാണ് ഗ്രോസ് ടോട്ടല്‍ ഇംകം.
CHAPTER 6 A പ്രകാരമുള്ള കഴിവുകള്‍
♦️ സെക്ഷന്‍ 80C. സേവിംഗ് ആന്‍റ് ഡെപ്പോസിറ്റ്
♦️ പി.എഫ് സബ്സ്ക്രിപ്ഷന്‍ & അരിയര്‍
♦️ എസ്.എല്‍.ഐ, ജി.ഐ.എസ്., എഫ്.ബി.എസ് എന്നിവയിലേക്ക് അടച്ച വിഹിതം
♦️ ജീവനക്കാരന്‍റെയോ, ഭാര്യ/ഭര്‍ത്താവ്/മക്കളുടെയോ പേരില്‍ അടച്ച എല്‍.ഐ.സി. പ്രീമിയം തുക കിഴിവായി ലഭിക്കും.
♦️ ഭവന വായ്പയുടെ മുതലിലേക്ക് അടച്ച തുക (റിപ്പയര്‍, പുനര്‍നിര്‍മ്മാണം) എന്നിവക്ക് എടുത്തത്. വായ്പക്ക് ഇത് ബാധകമല്ല.
♦️ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, തുടങ്ങിയവയില്‍ 5 വര്‍ഷത്തില്‍ കുറയാത്ത സ്ഥിര നിക്ഷേപം.
♦️ ജീവനക്കാരന്‍റെ രണ്ട് കുട്ടികള്‍ക്ക് നല്‍കിയ ട്യൂഷന്‍ ഫീ (ട്യൂഷന്‍ ഫീ ഓണ്‍ലി) ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ പഠിക്കുന്നവര്‍ക്ക് ലഭിക്കും.
♦️ അംഗീകാരമുള്ള പെന്‍ഷന്‍ ഫണ്ടിലേക്ക് അടച്ച തുക.
♦️ സ്വന്തം താസമത്തിനായി വാങ്ങിയ വീടിന്‍റെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീ എന്നിവ കുറക്കാം. (2021-22 സാമ്പത്തിക വര്‍ഷം)
♦️പെണ്‍കുട്ടികള്‍ക്കുള്ള സുകന്യാ സമൃദ്ധി എക്കൗണ്ടില്‍ നിക്ഷേപിച്ച തുക. കൂടാതെ
♦️സൂപ്പര്‍ ആന്വേഷന്‍ ഫണ്ട്, എന്‍.എസ്.സി, എല്‍.ഐ.സിയുടെയും യു.ടി.ഐയുടെയും യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍, മ്യൂച്ചല്‍ ഫണ്ട്, ഐ.സി.സി.ഐ, ഐ.ഡി.ബി.ഐ, നബാഡ്, ഇന്‍ഫ്രാ സ്ട്രെക്ചര്‍ ഡവലപ്പ്മെന്‍റ് ബോണ്ട് എന്നിവയിലെ നിക്ഷേപങ്ങള്‍ക്ക് സെക്ഷന്‍ 80 പ്രകാരം ഇളവിന് അര്‍ഹതയുണ്ട്.
80 CCD
എല്‍.ഐ.സി.യുടെയും അംഗീകൃത ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലെയോ പെന്‍ഷന്‍ പദ്ധതികളായ അിിൗശ്യേ ുഹമി ഇവകളിലെ നിക്ഷേപം.
80 CCCD (1)
നാഷണല്‍ പെന്‍ഷന്‍ സ്കീം (എന്‍.പി.എസ്) അടച്ച ജീവനക്കാരുടെ വിഹിതം കിഴിവായി ലഭിക്കും. ഇത് ശമ്പളത്തിന്‍റെ (PAY + DA) 10 ശതമാനത്തില്‍ കൂടാന്‍ പാടില്ല.
സെക്ഷന്‍ 80 C, 80 CCC, 80 CCCD(1)
എന്നിവയുടെ ആകെ കിഴിവ് പരമാവധി 1.5 ലക്ഷം രൂപയാകുന്നു.
ഒന്നര ലക്ഷത്തിന് ശേഷമുള്ള കിഴിവ് ഏതെല്ലാം എന്ന് നോക്കാം
80 CCD (1)
ഇത് പ്രകാരം 50,000/- രൂപ വരെ എന്‍.പി.എസ്. നിക്ഷേപത്തിന് അധിക കിഴിവ് ലഭിക്കും. 1.5 ലക്ഷം വരെയുള്ള കിഴിവിനായി ഉപയോഗിച്ച നിക്ഷേപം കഴിച്ച് ബാക്കിയുള്ളതാണ് ഇതിന് പരിഗണിക്കുക.
80 CCD(2)
ഇത് പ്രകാരം ജമ്യ + ഉഅ യുടെ 10% കിഴിവുണ്ട്. എന്നാല്‍ ഈ തുക വരുമാനത്തില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ മാത്രമെ ഇളവ് ലഭിക്കുകയുള്ളൂ.
80 CCG
നോട്ടിഫൈ ചെയ്ത ഇക്വിറ്റി സേവിംഗ് സ്കീമുകളിലെ നിക്ഷേപത്തിന് അനുവദിക്കുന്ന കിഴിവാണിത്. 2012-13ല്‍ വന്ന രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ് സ്കീം ഈ ഇനത്തില്‍ പെടുന്ന ഒന്നാണ്. എന്നാല്‍ 2017 ഏപ്രില്‍ 1 മുതല്‍ ഈ സ്കീം നിര്‍ത്തലാക്കി. നിക്ഷേപത്തിന്‍റെ പരമാവധി കിഴിവ് 25000 രൂപയാണ്. മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ ഏതെങ്കിലും ഒരു വര്‍ഷം ക്ലൈം ചെയ്യാം. ടോട്ടല്‍ വരുമാനം 12 ലക്ഷത്തില്‍കൂടരുതെന്ന നിബന്ധനയുണ്ട്. ഇപ്പോള്‍ ഈ സ്കീമില്‍ വരുന്ന നിക്ഷേപങ്ങള്‍ 2017 ഏപ്രില്‍ മുതല്‍ തുടങ്ങിയ സെക്യൂരിറ്റി ഓഫ് ബി.എസ്.സി/സി.എന്‍.എക്സ് 100 ഷെയര്‍, മഹാരത്ന, നവരത്ന, മിനിരത്ന, ഇ.ടി.എഫ്.എസ്., ഇക്വിറ്റി ഷെയര്‍ ഓഫ് പബ്ലിക് സെക്ടര്‍ (ടേണ്‍ ഓവര്‍, 4000 കോടി) മുതലായവയാണ്.
80 D മെഡിക്കല്‍ ഇന്‍ഷുറന്‍സ്
ജീവനക്കാരന്‍റെ സ്പൗസ്, മക്കള്‍ എന്നിവരുടെ പേരില്‍ ഉള്‍പ്പെടെ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികളില്‍ അടച്ചിട്ടുള്ള പ്രീമിയം 25000 രൂപ (ജീവനക്കാരന്‍ 60 വയസ്സ് പൂര്‍ത്തിയായ വ്യക്തിയാണെങ്കില്‍ പമരാവധി 50000 രൂപ) ഇളവ് ലഭിക്കും. കൂടാതെ മാതാപിതാക്കളുടെ പേരില്‍ അടച്ച ഇന്‍ഷുറന്‍സ് പ്രീമിയത്തിന് മറ്റൊരു 25000 രൂപ കൂടി ഇളവ് ലഭിക്കും. ഇവരില്‍ ഒരാള്‍ സീനിയര്‍ സിറ്റിസണ്‍ ആണെങ്കില്‍ പരമാവധി 50000 രൂപ ഇളവ് ലഭിക്കും.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്ത 80 വയസുള്ള മാതാപിതാക്കളുടെ ചികിത്സാ ചെലവിന് 50000 രൂപ വരെ കഴിവ് നേടാം. ചികിത്സാ ചെലവ് നേരിട്ട് പണമായി നല്‍കിയതാവരുത്. കൂടാതെ മാതാപിതാക്കളുടെ പ്രിവന്‍റീവ് ഹെല്‍ത്ത് ചെക്കപ്പിന് 5000 രൂപ വരെ ഇളവുണ്ട്. ഇതിന്‍റെ തുക പണമായി നല്‍കിയതുമാവാം.,കൂടാതെ സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ പദ്ധതിയായ ജീവനക്കാരുടെ മെഡിക്കല്‍ സ്കീമില്‍ അടച്ചതുക 500X12=6000 രൂപ 80D യില്‍ കുറവ് വരുത്താവുന്നതാണ്.
80 DD
ജീവനക്കാരന്‍റെ ശാരിരിക മാനസിക വൈകല്യമുള്ള സഹോദരങ്ങള്‍, ഭാര്യ/ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍, എന്നിവരുടെ ചികിത്സ ശുശ്രൂഷ, ട്രൈനിംഗ്, പുനരധിവാസം എന്നിവക്ക് വേണ്ടി ചെലവഴിച്ചാലും ഇവരുടെ സംരക്ഷണത്തിനായി ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇതിനായുള്ള അംഗീകൃത സ്കീമുകളില്‍ നിക്ഷേപിച്ചാലും 80DD. പ്രകാരം കിഴിവ് ലഭിക്കും. ചിലവഴിച്ച തുക എത്രയായാലും 75000 രൂപയാണ് ലഭിക്കുക. എന്നാല്‍ 80% ല്‍ കൂടുല്‍ വൈകല്യമുണ്ടെങ്കില്‍ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ ലഭിക്കും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
80 DDB
ജീവനക്കാരന്‍, സ്പൗസ്, മക്കള്‍, മാതാപിതാക്കള്‍ ആശ്രയിച്ചു കഴിയുന്ന സഹോദരങ്ങള്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും മസ്തിഷ്ക സംബന്ധമായോ അല്ലെങ്കില്‍ നാഡീ വ്യൂഹത്തെ ബാധിച്ചതോ ആയ രോഗങ്ങള്‍, കാന്‍സര്‍, വൃക്ക രോഗങ്ങള്‍, എയ്ഡ്സ്, തലേസീമിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് 40000 രൂപയുടെ ഇളവ് ലഭിക്കും. എന്നാല്‍ രോഗി സീനിയര്‍ സിറ്റീസണ്‍ ആണെങ്കില്‍ (60 വയസ്) ഒരു ലക്ഷം രൂപ വരെ ഇളവ് ലഭിക്കുന്നതാണ്. ഇളവ് ലഭിക്കുന്നതിന് സ്പെഷ്യലൈസ്ഡ് ചെയ്ത ഡോക്ടറില്‍ നിന്നും നിര്‍ദ്ദിഷ്ട മാതൃകയില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. (ഗവണ്‍മെന്‍റ് ഡോക്ടര്‍ ആവണമെന്ന് നിര്‍ബന്ധമില്ല) കൂടാതെ ചികിത്സ സംബന്ധിച്ച രേഖകളും ഹാജരാക്കണം. മേല്‍ പറഞ്ഞ രോഗങ്ങളുടെ ചികിത്സക്ക് മെഡിക്ലെയിം, റീ ഇമ്പേഴ്സ്മെന്‍റ് എന്നിവ കിട്ടിയിട്ടുണ്ടെങ്കില്‍ അത് കഴിച്ചുള്ള സംഖ്യക്ക് മാത്രമേ ഉളവ് ലഭിക്കുകയുള്ളൂ.
80 E
ഭര്‍ത്താവിന്‍റെ/ഭാര്യയുടെ, മക്കളുടെയോ അല്ലെങ്കില്‍ ജീവനക്കാന്‍ ലീഗല്‍ ഗാര്‍ഡിയനായ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ബേങ്കിംഗ് സ്ഥാപനങ്ങളില്‍ നിന്നെടുത്ത വിദ്യാഭ്യാസ ലോണിന് പലിശയിനത്തില്‍ അടച്ച തുക 80E പ്രകാരം കിഴിവ് ലഭിക്കും. പലിശ അടച്ചു തുടങ്ങി 7 വര്‍ഷം വരെയാണ് ഇളവ് ലഭിക്കുക. ഹയര്‍ സെക്കണ്ടറിക്ക് മുകളിലുള്ള കോഴ്സുകള്‍ക്കാണ് ഇളവുള്ളത്. വിദേശത്താണ് പഠനമെങ്കിലും ഇളവ് ലഭിക്കും. 80E പ്രകാരമുള്ള കിഴിവുകള്‍ക്ക് പരിധിയില്ല.
80 EE
വീട് നിര്‍മാണത്തിനും വാങ്ങുന്നതിനും എടുത്ത ഹൗസിംഗ് ലോണിന്‍റെ ഇന്‍ററസ്റ്റ് പലിശ സെക്ഷന്‍ 24 പ്രകാരം 2 ലക്ഷം നേരിട്ട് കുറവ് വരുത്താവുന്നതാണ് എന്ന് നാം മനസ്സിലാക്കിയല്ലോ. എന്നാല്‍ അത് കൂടാത ചില നിബന്ധനകള്‍ക്ക് വിധേയമായി പരമാവധി 50000 രൂപ കൂടി ഇളവ് വരുത്താം.
നിബന്ധനകള്‍
♦️ ലോണ്‍ തുക 35 ലക്ഷത്തില്‍ കുറവായിരിക്കണം
♦️ മുഴുവന്‍ പ്രോപര്‍ട്ടിയുടെ വില 50 ലക്ഷത്തില്‍ താഴെയായിരിക്കണം
♦️ ലോണ്‍ എടുക്കുന്ന സമയത്ത് ജീവനക്കാരുടെ പേരില്‍ മറ്റ് വീടുകള്‍ ഉണ്ടായിരിക്കരുത്. 2016 ഏപ്രില്‍ 1നും 2017 മാര്‍ച്ച് 31നും ഇടയില്‍ എടുത്ത ലോണ്‍ ആയിരിക്കണം.
80 EEA
വീട് നിര്‍മ്മാണത്തിനും വാങ്ങുന്നതിനും എടുത്ത ഹൗസിംഗ് ലോണ്‍ ഇന്‍ററസ്റ്റ് സെക്ഷന്‍ 24 പ്രകാരം 2 ലക്ഷം രൂപ പലിശയിനത്തില്‍ കുറച്ചതിന് ശേഷം ചില നിബന്ധനകള്‍ക്ക് വിധേയമായ ഒന്നര ലക്ഷം രൂപ കൂടി കുറവ് വരുത്താം.
നിബന്ധനകള്‍
♦️ 2019 ഏപ്രില്‍ 1ന് ശേഷവും 31-3-2020നും ഇടയില്‍ എടുത്ത ലോണായിരിക്കണം.
♦️ ലോണ്‍ അനുവദിക്കുന്ന സമയത്ത് മറ്റൊരു വീട് ഉണ്ടായിരിക്കരുത്. വീടിന്‍റെ വില 45 ലക്ഷത്തില്‍ താഴെയായിരിക്കണം.
80 EEB
ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത ലോണിന്‍റെ പലിശ പരമാവധി 1.5 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. 2019 ഏപ്രില്‍ 1നും 2023 മാര്‍ച്ച് 31നും ഇടയിലെടുത്ത ലോണായിരിക്കണം.
80 G
ചില റിലീഫ് ഫണ്ടുകളിലേക്കും ചാരിറ്റബിള്‍ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന സംഭാവന തുകയുടെ 50% 80G പ്രകാരം കിഴിവ് വരുത്താം. ഇത് ഡി.ഡി.ഒക്ക് നേരിട്ട് കുറക്കാന്‍ പറ്റില്ല. റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ക്ലൈം ചെയ്യാം. എന്നാല്‍ സി.എം.ഡി.ആര്‍.എഫ്, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, യുദ്ധ ഫണ്ടുകള്‍ എന്നിവക്ക് നല്‍കുന്ന സംഭാവനക്ക് 100% ഇളവ് ലഭിക്കുന്നതാണ്. ഇത് ഡി.ഡി.ഒക്ക് നേരിട്ട് കുറക്കാവുന്നതാണ്.
80 GGC
റപ്രസന്‍റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ട് 29A പ്രകാരം രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് കിഴിവ് ലഭിക്കും. സംഭാവന ക്യാഷ് ആയി നല്‍കിയതാവരുത്.
ചെക്ക്, ഡി.ഡി. ക്രെഡിറ്റ് കാര്‍ഡ്, ഇന്‍റര്‍നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ നല്‍കിയതാവണം. ഡി.ഡി.ഒക്ക് നേരിട്ട് കുറക്കാന്‍ കഴിയില്ല. ആന്വല്‍ റിട്ടേണ്‍ നല്‍കുന്ന സമയത്ത് ക്ലെയിം ചെയ്ത് കിഴിവ് നേടാം.
80 TTA
ബേങ്കുകള്‍, കോ-ഓപ്പറേറ്റീവ് ബേങ്കുകള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ സ്ഥിരം നിക്ഷേപത്തിന് പലിശയിനത്തില്‍ ലഭിച്ച തുകയില്‍ പരമാവധി 10000 രൂപ കിഴിവ് ലഭിക്കും. മറ്റുവരുമാനം എന്ന നിലയില്‍ മൊത്തവരുമാനമായി കാണിച്ചിട്ടെങ്കില്‍ 80TTA പ്രകാരം കിഴിവ് വരുത്താം.
80 TTB
60 വയസ് കഴിഞ്ഞവര്‍ക്ക് ബേങ്ക് നിക്ഷേപങ്ങളുടെ പലിശയിനത്തില്‍ ലഭിച്ച തുക പരമാവധി 50000 രൂപ ഇളവ് ലഭിക്കും. ഇത് സേവിംഗ് ബേങ്കിനും ഫിക്സഡ് ഡെപ്പോസിറ്റിനും ബാധകമാണ്.
80 U
അംഗവൈകല്യമുള്ള ജീവനക്കാര്‍ക്ക് 80U പ്രകാരമുള്ള നികുതിയിളവിന് അര്‍ഹതയുണ്ട്. ഡിസബിലിറ്റിയുടെ തോതനുസരിച്ച് താഴെ പറയുന്ന രോഗങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ബ്ലൈന്‍റ്നസ്, ലോ വിഷന്‍, ലപ്രസി, ഹിയറിംഗ് ഇംപയേഡ്, ലോക്കോ മോട്ടാര്‍ ഡിസബിലിറ്റി, മെന്‍റല്‍ റിട്ടാര്‍ഡേഷന്‍, മെന്‍റല്‍ ഇല്‍നസ്,etc... 40% അംഗവൈകല്യമുള്ളവര്‍ക്ക് 75000 രൂപയും 80% ല്‍ കൂടുതല്‍ വൈകല്യമുള്ളവര്‍ക്ക് 1,25,000 രൂയുമാണ് ഇളവ് ലഭിക്കുക. അംഗീകൃത മെഡിക്കല്‍ അതോറിറ്റി നല്‍കുന്ന ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇളവ് നേടാം.
ഇതുപ്രകാരമുള്ള കിഴിവുകള്‍ കുറച്ചതിനു ശേഷമുള്ള തുകക്ക് പഴയ നിരക്കില്‍ വരുമാന നികുതി കണക്കാക്കി 4% എജ്യുക്കേഷന്‍ സെസ് കൂടി ചേര്‍ത്താല്‍ അടക്കേണ്ട് ടാക്സ് ആയി. അരിയര്‍ ആയി ലഭിച്ച PAY, DA എന്നിവക്ക് 10E തയ്യാറാക്കി ഇളവ് നേടാവുന്നതാണ്.
10 E തയ്യാറാക്കുന്ന വിധം
ഒരു സാമ്പത്തിക വര്‍ഷത്തില്‍ 12 മാസത്തെ സാലറിയോടൊപ്പം മുന്‍വര്‍ഷങ്ങളിലെ ചില മാസങ്ങളിലെ ശമ്പളമോ ക്ഷാമബത്തയോ മറ്റ് ആനുകൂല്യങ്ങളോ അരിയറായി ലഭിക്കുന്ന സാഹചര്യങ്ങള്‍ വരാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന അരിയര്‍ തുക കൂടി ചേര്‍ക്കുമ്പോള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനം കൂടുകയും അത് ആദായനികുതി കൂടുന്നതിന് ഇടയാക്കുകയും ചെയ്യും. ഇങ്ങനെയുള്ള സന്ദര്‍ങ്ങളില്‍ അരിയര്‍ സാലറിക്ക് സെക്ഷന്‍ 89 പ്രകാരമുള്ള റിലീഫ് ലഭിക്കാനുള്ള സാധ്യതയുണ്ട്. സെക്ഷന്‍ 89 പ്രകാരമുള്ള റിലീഫ് ലഭിക്കുമോ എന്നത് അതിന്‍റെ കാല്‍ക്കുലേഷന്‍ ചെയ്ത് നോക്കിയാല്‍ അറിയാവുന്നതാണ്.
ഈ സാമ്പത്തിക വര്‍ഷം അരിയര്‍ ഇനത്തില്‍ ലഭിച്ചിട്ടുള്ള തുകകള്‍ മുന്‍ വര്‍ഷങ്ങളിലെ വരുമാനമായിരുന്നതിനാല്‍ അത് ആ വര്‍ഷങ്ങളിലെ മൊത്ത വരുമാനത്തില്‍ ഉള്‍പ്പെടുത്തി മുന്‍വര്‍ഷങ്ങളിലെ ടാക്സ് പുനര്‍നിര്‍ണയിക്കുകയും അതേവര്‍ഷത്തെ മൊത്ത വരുമാനത്തില്‍ നിന്നും കുറവ് ചെയ്ത് ഈ വര്‍ഷത്തെ ടാക്സ് പുതുക്കി നിശ്ചയിക്കുകയും ചെയ്താണ് സെക്ഷന്‍ 89 പ്രകാരമുള്ള റിലീഫ് കണ്ടുപിടിക്കുന്നത്.
ഇപ്രകാരം റിലീഫ് കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന ഫോം ആണ് FORM 10 E ഈ ഫോറം ആദായ നികുതി വകുപ്പിന്‍റെ സൈറ്റില്‍ ലഭ്യമാണ്. FORM 10 E പൂരിപ്പിക്കുന്നതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ആദ്യം തന്നെ കയ്യില്‍ ഉണ്ടായിരിക്കേണ്ടതാണ്.
1. Arrears amount (Financial year wise)
2. Taxable incomes (Financial year wise)
3. Income tax statement 2022-23
Form 10 E Calculation
FORM 10 E ഉപയോഗിച്ച് കൃത്യമായി ടാക്സ് റിലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്നത് എപ്രകാരമാണെന്ന് നോക്കാം. FORM 10 Eയിലെ അനക്സര്‍ A മാത്രമാണ് സാലറി അരിയര്‍ റിലീഫ് കാല്‍ക്കുലേഷന് വേണ്ടി ഉപയോഗിക്കുന്നത്. അതാത് വര്‍ഷങ്ങളിലെ അരിയര്‍ തുക അതാത് വര്‍ഷങ്ങളിലെ വരുമാനത്തില്‍ ഉള്‍പ്പെട്ടാല്‍ നികുതി ബാധ്യത എത്രയാകുമെന്ന് FORM 10 Eയിലെ ടാബിള്‍ എ ഉപയോഗിച്ച് ആദ്യം കണ്ടുപിടിക്കേണ്ടതായുണ്ട്. നമ്മുടെ പക്കലുളള ഡാറ്റ ഉപയോഗിച്ച് നികുതി വ്യത്യാസം താഴ കാണിച്ചിരുന്ന രീതിയില്‍ കണ്ടുപിടിക്കാവുന്നതാണ്.
5 ലക്ഷത്തില്‍ കൂടുതലുളള നികുതിവിധേയരായ,
♦️ 60 വയസ്സ് കഴിഞ്ഞവര്‍ക്കു 3 ലക്ഷം വരെ നികുതിയില്ല.
♦️ 3 ലക്ഷം മുതല്‍ 5 ലക്ഷം വരെ 5%.
♦️ 5 ലക്ഷം മുതല്‍ കൂടുതലുളള സംഖ്യയ്ക്കു രൂപ 10000+20%
♦️ 10 ലക്ഷം മുതല്‍ മുകളിലുളള സംഖ്യയ്ക്കു 1,10,000+30%
♦️ 80 വയസ്സിനു മുകളിലുളളവര്‍ക്ക് 5 ലക്ഷം വരെ നികുതിയില്ല.
♦️ 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ 10000+20%
♦️ 10 ലക്ഷത്തിനു മുകളില്‍, 1,10,000+30%
UMER PALANCHEERI
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️