KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

SPARKലൂടെ സാലറി പ്രൊസസ് ചെയ്യാം.

https://www.spark.gov.in എന്ന വെബ്സൈറ്റ് വഴിയാണ് സാലറി ബില്‍  processചെയ്യുക. user code എന്നത് സ്ഥാപനത്തിലെ DDO യുടെ PEN നമ്പറായിരിക്കും. സ്പാർക്ക് വഴി ലഭിച്ച password  കൊടുത്തു്  Captcha Code -  നൽകി sign in ചെയ്യുക .

Signin ചെയ്യുമ്പോൾ    OTP Page ലഭ്യമാകും.

DDO ടെ  phone ൽ ലഭ്യമാകുന്ന OTP നൽകി verify OTP to login  ൽ   click ചെയ്യുക .
 നി നാം പ്രവേശിക്കുക സ്പാര്‍ക്കിന്റെ മെനു നല്‍കിയിരിക്കുന്ന പ്രധാന പേജിലേക്കാണ് (Establishment Interface). [ പ്രധാന പേജിലേക്ക് എത്തുമ്പോള്‍ തന്നെ ഏറ്റവുമൊടുവില്‍ ഈ പേജിലേക്ക് ലോഗിന്‍ ചെയ്തത് എന്ന് ഏത് ഐ.പി അഡ്രസ്സില്‍ നിന്ന് എന്നെല്ലാമുള്ള ഒരു സന്ദേശം കാണാന്‍ കഴിയും. അത് ക്ലോസ് ചെയ്യാം. നിലവിലെ പാസ്‌വേഡ് മാറ്റി പുതിയ പാസ്‌വേഡ് സെറ്റു ചെയ്യുന്നതിനുള്ള ജാലകം പ്രത്യക്ഷപ്പെടുന്നു എങ്കില്‍ നിലവിലെ പാസ്‌വേഡ് മാറ്റുക . അത് രേഖപ്പെടുത്തി സൂക്ഷിക്കുക. 30 ദിവസം കൂടുമ്പോള്‍ പാസ്സ് വേഡ് ചേഞ്ച് ചെയ്യുന്നതിനുള്ള information പ്രത്യക്ഷപ്പെടും.]

Salary processing -ന്  മുന്നൊരുക്കമായിട്ട് ചേയ്യേണ്ടുന്നവ - തനതുമാസത്തിലെ  

  deduction ൽ മാറ്റം വരുത്തേണ്ടവ changes in the month- ൽ edit  ചെയ്ത് upload ചെയ്യുക 

HPL,LWA - അവധികൾ enter ചെയ്യപെട്ടിട്ടുണ്ടെന്നു ഉറപ്പുവരുത്തുക 

increment  അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നു ഉറപ്പാക്കുക 

KASEPF -ൽ നിന്നുള്ള loan (Temperory advance) deduct ചെയ്യപെട്ടിട്ടുണ്ടെന്ന്   ഉറപ്പാക്കുക 


 2023 December  മാസത്തെ ബില്ലാണ് പ്രൊസസ് ചെയ്യാന്‍ പോകുന്നത്.

അതിനായി Salary Matters-->Processing-->Salary-->Monthly Salary Processing എന്ന ക്രമത്തില്‍  മുന്നോട്ടു പോകുക. Month ല്‍ 12  എന്നും Year ല്‍ 2023 എന്നും നല്‍കുക, Office, DDO Code എന്നിവ സെലക്ട് ചെയ്യുക. Establishment pay Bill തിരഞ്ഞെടുക്കുക. ഈ സമയം ചുവടെയായി salary Processing Status ല്‍ UPബില്ലിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കാണിക്കും. അതില്‍ നിന്നും Select Employees ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വലതു ഭാഗത്ത് അവര്‍ ലിസ്റ്റ് ചെയ്യപ്പെടും. ബില്‍ പ്രൊസസ് ചെയ്യുന്ന മാസത്തില്‍ സാലറിയുള്ളവരുടെ പേരുകള്‍ക്ക് നേരെ ടിക് ചെയ്ത ശേഷം submit നല്‍കുക.

എത്ര സമയത്തിനുള്ളില്‍ Process ചെയ്തു കഴിയുമെന്ന് മെസ്സേജ് ബോക്സ് വരുന്നതാണ്. (മാസാവസാനമാണ് ബില്‍ പ്രൊസസ് ചെയ്യാനിരിക്കുന്നതെങ്കില്‍ ചിലപ്പോള്‍ പ്രൊസസിങ്ങിന് ഏറെ സമയമെടുത്തേക്കാം. ചിലപ്പോള്‍ ഒരു മിനിറ്റു കൊണ്ടു തീര്‍ന്നേക്കാം) അതു ക്ലോസ് ചെയ്ത ശേഷം Refresh ബട്ടണ്‍ അടിക്കുക. 




 Process ചെയ്ത ബില്ലുകള്‍ കാണുന്നതിന് Salary Matters-Bills and Schedules-Monthly Salary-Pay Bills and Schedules ല്‍ ക്ലിക്ക് ചെയ്യുക

 അതില്‍ DDO Code, Year, Month എന്നിവ നല്‍കിയാല്‍ പ്രൊസസ് ചെയ്ത എല്ലാ ബില്‍ ടൈപ്പുകളും താഴെ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും.  അതില്‍  December  മാസത്തെ തിരഞ്ഞെടുത്ത് Select ല്‍ ക്ലിക്ക് ചെയ്താല്‍ വലതു ഭാഗത്തായി Bill, Schedules എന്നിവ PDF രൂപത്തില്‍ കാണാനാകും. ഇതെല്ലാം A4ല്‍ പ്രിന്റെടുക്കാവുന്നതാണ്.

ഒരിക്കല്‍ പ്രോസസ്സ് ചെയ്ത ബില്‍ തകരാറുകള്‍ ഉണ്ടെങ്കില്‍ അത് cancel ചെയ്തു വീണ്ടും പ്രോസസ്സ് ചെയ്യാവുന്നതാണ്. ബില്‍ ക്യാന്‍സല്‍ ചെയ്യാന്‍ Salary Matters--> Processing-->Salary--> Cancel Processed Salary -ല്‍ പ്രവേശിക്കണം. ഏത് മാസത്തെ ബില്ല് പ്രൊസസ് ചെയ്തപ്പോഴാണോ പിശക് വന്നത് Month, Year, DDO Code, Bill type എന്നിവ സെലക്ട് ചെയ്യുമ്പോള്‍ ബില്ല് താഴെ ലിസ്റ്റ് ചെയ്യുന്നതാണ്. Statusല്‍ tick  ചെയ്തശേഷം  Proceed ചെയ്താല്‍ പ്രൊസസ് ചെയ്ത ബില്‍ Cancel ആകുന്നു. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: പ്രൊസസ് ചെയ്യാന്‍ നല്‍കിയ ശേഷം ആ Processing കഴിയാതെ Cancel നല്‍കാതിരിക്കുക.

 അടുത്തതായി പ്രോസസിംഗ് പൂർത്തിയായ ബില്ലുകൾ make bill ചെയ്യുക

main menu വിൽ Accounts -> Bills -> make bills from the payrolls

click ചെയ്തശേഷം  തുറന്നുവരുന്ന പേജിൽ ആവശ്യമായ വിവരങ്ങൾ നൽകുക.


                   

                   Click Here to Play Video 2

                 Click here to plat video 3

Popular Posts

Category