KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

GPF NOMINATION

സംസ്ഥാന ജനറൽ പ്രോവിഡന്റ് ഫണ്ട് പദ്ധതി - നോമിനേഷൻ ഫയൽ ചെയ്യുന്നതിനും, അസാധുവായ നോമിനേഷനുകൾ പുതുക്കുന്നതിനും നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

 07/02/2012 -ലെ  സ.ഉ.(പി ) നം.94/2012/ധന -സൂചന പ്രകാരമുള്ള ജനറൽ പ്രോവിഡൻ്റ് ഫണ്ട് (കേരള) ചട്ടങ്ങൾ ചട്ടം 5 ൽ നോമിനേഷൻ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ വ്യക്തമായിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ മുഖേനെ നടപ്പിലാക്കി വരുന്ന ജനറൽ പ്രോവിഡന്റ് ഫണ്ട് പദ്ധതിയിൻ കീഴിൽ വരിക്കാരായിട്ടുള്ള സാധുവായ നോമിനേഷൻ ഇല്ലാത്ത ജീവനക്കാരുടെ ക്ലോഷർ ക്ലെയിം തുക അനുവദിക്കുന്നതിൽ വലിയ തോതിൽ ബുദ്ധിമുട്ടും, ആശയക്കുഴപ്പങ്ങളും, കാലതാമസവും നേരിടുന്നതായി സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ആയതിനാൽ സർക്കാരിന്റെ ജനറൽ പ്രോവിഡൻ്റ് ഫണ്ട് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള എല്ലാ ജീവനക്കാരും 2024 സെപ്റ്റംബർ 30 നു മുമ്പായി ഈ സർക്കുലറിനോടൊപ്പം അനുബന്ധത്തിൽ ചേർത്തിട്ടുള്ള നിർദ്ദിഷ്ട മാതൃകയിലുള്ള പരിഷ്കരിച്ച ഫാറം -ബി പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്.

ഇത്തരത്തിൽ സമർപ്പിക്കപ്പെടുന്ന നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ നാമനിർദ്ദേശം സ്വീകരിച്ച് സർവ്വീസ് ബുക്ക്/ഇ-സർവ്വീസ് ബുക്കിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തി എന്നുറപ്പാക്കി സാക്ഷ്യപ്പെടുത്തേണ്ട ചുമതല ഓഫീസ് മേധാവിക്കാണ്.

ഗസറ്റഡ് ഉദ്യോഗസ്ഥരുടെ നാമനിർദ്ദേശം സമർപ്പിക്കേണ്ടത് അക്കൗണ്ടന്റ് ജനറൽ (എ&ഇ) യുടെ കാര്യാലയത്തിലെ സീനിയർ അക്കൗണ്ട്സ് ഓഫീസർക്കാണ്.

ജനറൽ പ്രോവിഡൻ്റ് ഫണ്ട് (കേരള) ചട്ടങ്ങൾ ചട്ടം 5 (4) പ്രകാരം അവിവാഹിതരായ വരിക്കാർ നൽകുന്ന നാമനിർദ്ദേശം വിവാഹം കഴിയുന്നതോടെ അസാധുവാകുമെന്നതിനാൽ നാമനിർദ്ദേശം നൽകുന്ന സമയത്ത് അവിവാഹിതരായ വരിക്കാർ വിവാഹം കഴിയുന്നതോടെ ചട്ടങ്ങളിൽ പറയുന്ന വ്യവസ്ഥകൾക്കനുസൃതമായി നാമനിർദ്ദേശം പുതുക്കി നൽകേണ്ടതാണ്.കൂടാതെ

സർവ്വീസിൽ പുതുതായി പ്രവേശിക്കുന്ന എല്ലാ ജീവനക്കാരും ജനറൽ പ്രോവിഡന്റ് ഫണ്ടിൽ ചേരുന്ന  സമയത്ത് ഈ സർക്കുലറിനോടൊപ്പം അനുബന്ധത്തിൽ ചേർത്തിട്ടുള്ള നിർദ്ദിഷ്ട മാതൃകയിലുള്ള പരിഷ്കരിച്ച ഫാറം-ബി പൂരിപ്പിച്ച് നൽകിയിട്ടുണ്ടെന്ന് എല്ലാ ഓഫീസ് മേധാവികളും ഉറപ്പ് വരുത്തേണ്ടതുമാണ്.

എസ്.സുരേഷ് കുമാർ

അഡീഷണൽ സെക്രട്ടറി (ധനകാര്യം)




DOWNLOAD CIRCULAR




FORM B NOMINATION FORM


അധിക നിർദേശങ്ങൾ 

1. ഫോം ബി യിലെ എല്ലാ കോളങ്ങളും വരിക്കാരൻ പൂരിപ്പിക്കേണ്ടതാണ്. ആയതിനാൽ column 1 മുതൽ column 5 വരെ നിർബന്ധമായും പൂരിപ്പിക്കേണ്ടതും 6,7 എന്നീ കോളങ്ങൾ ബാധകമായവർ പൂരിപ്പിക്കേണ്ടതും ബാധകമല്ലാത്തവർ 'Not Applicable" എന്ന് വ്യക്തമാക്കേണ്ടതുമാണ്.

2. ഫോം ബി യിൽ പറയുന്ന അക്കൗണ്ട് നമ്പർ എന്നത് ജനറൽ പ്രോവിഡൻ്റ് ഫണ്ട് അക്കൗണ്ട് നമ്പർ ആണ്.

3. ഫോമിൽ നിഷ്കർഷിക്കുന്ന സാക്ഷികൾ സർക്കാർ ജീവനക്കാർ ആയിരിക്കണം.

4. Column 1 & 2 എന്നിവ പൂരിപ്പിക്കുന്നത് സംബന്ധിച്ച്

a) സൂചന -1 ഉത്തരവിലെ ചട്ടം 2(C) പ്രകാരമുളള അംഗങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. അപ്രകാരം അംഗങ്ങൾ ഇല്ലാത്തപക്ഷം മാത്രമേ മറ്റുളളവരെ നോമിനേറ്റ് ചെയ്യാൻ പാടുളളൂ. ചട്ടം 2{C} പ്രകാരമുള്ള അംഗങ്ങൾ അല്ലാത്തപക്ഷം അതിനു കാരണം (declaration form) രേഖപ്പെടുത്തേണ്ടതാണ്. ചട്ടം 2(C) പ്രകാരമുള്ള അംഗങ്ങൾ പ്രധാനമായും താഴെ പറയുന്നവർ ആണ് 

i. ഭാര്യ - വിവാഹിതനായ പുരുഷൻ വരിക്കാരൻ ആകുന്ന സാഹചര്യം

ii. ഭർത്താവ് - വിവാഹിതയായ സ്ത്രീ വരിക്കാരി ആകുന്ന സാഹചര്യം

iii. പ്രായപൂർത്തിയാകാത്ത മക്കൾ

iv. അവിവാഹിതയായ അഥവാ വിധവയായ അഥവാ വിവാഹമോചി‌തയായ പെൺമക്കൾ

v. പ്രായപൂർത്തിയായ മക്കൾ

vi. വിവാഹിതരായ പെൺമക്കൾ

vii. പിതാവ്

viii. മാതാവ്

ix. പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾ

x. അവിവാഹിതരായ സഹോദരിമാർ

xi. മുൻപ് മരിച്ച മകൻ്റെയോ മകളുടെയോ കുട്ടികൾ

xii. പിതാവിന്റെ മാതാപിതാക്കൾ

ചട്ടം 2(C) പ്രകാരമുളള മറ്റ് അംഗങ്ങൾ തുടങ്ങിയവ.

b) ഒന്നിൽ കൂടുതൽ നോമിനികളെ നോമിനേറ്റ് ചെയ്യാവുന്നതാണ്.

5. Column 3

വയസിനോടൊപ്പം ജനനതീയതി രേഖപ്പെടുത്തണ്ടതാണ്.

6. Column 4

a) ഓരോ നോമിനികൾക്കുമായുള്ള ഓഹരി വിഹിതം നിർണ്ണയിക്കുമ്പോൾ ആയത് ഒരു ഭിന്നസംഖ്യ/ദശാംശം ആയിരിക്കരുത്, പകരം പൂർണസംഖ്യ ആയിരിക്കണം. കൂടാതെ ആകെ വിഹിതം 100 ശതമാനം ആയിരിക്കണം.

b) Column 1-ൽ ഒരാളെ മാത്രമായി നോമിനി എന്ന് പ്രസ്താവിക്കുകയാണെങ്കിൽ Column 4- ൽ * 100%" എന്ന് രേഖപ്പെടുത്തേണ്ടതാണ്.

7. Column 5

a) സൂചന 2 ലെ പരിപത്രത്തോടൊപ്പമുളള ഫോം ബി-യുടെ നിർദ്ദശങ്ങളിൽ "Death" ഒരു ആകസ്മിക കാരണമല്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ ആയത് രേഖപ്പെടുത്താൻ പാടുള്ളതല്ല.

b) "Acquiring a family member" അഥവാ "On filling fresh nomination" എന്നാണ് ഒരു വരിക്കാരന് സാധാരണയായി രേഖപ്പെടുത്താവുന്നത്.

8. Column 6 & 7

a) Column 6 ഉദ്ദേശിക്കുന്നത് Column 1-ൽ സൂചിപ്പിച്ചിട്ടുള്ള നോമിനി മരിക്കുകയാണെങ്കിൽ 'Alternative Nominee"-യെ നിർദ്ദേശിക്കാം എന്നാണ്. യാതൊരു കാരണവശാലും ഒരു നോമിനിയും "Alternative Nominee'-യും ഒന്നാകാൻ പാടില്ല. എന്നാൽ Column I-ൽ ഉൾപ്പെട്ടിട്ടുളള മറ്റ് നോമിനികളെ 'Alternative Nominee" ആയി രേഖപ്പെടുത്താവുന്നതാണ്. കൂടാതെ ചട്ടം 2 (C) പ്രകാരമുളള അംഗങ്ങൾ അല്ലാത്തവർ "Alternative Nominee" ആകുന്നപക്ഷം അതിനു കാരണം രേഖപ്പെടുത്തേണ്ടതാണ്. Column 1-ലും "Alternative Nominee" -യിലും മൈനർ ഉൾപ്പെടുന്നപക്ഷം ജനന തീയതി രേഖപ്പെടുത്തേണ്ടതും കോളം 7 നിർബന്ധമായും പൂരിപ്പി‌ക്കേണ്ടതുമാണ്. 'Alternative Nominee" ക്കുളള വിഹിതം വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.

9. Column 6 ഉം Column 7 ഉം രേഖപ്പെടുത്തുവാൻ താല്പര്യം ഇല്ലാത്തപക്ഷം "Not Applicable" എന്ന് രേഖപ്പെടുത്തേണ്ടതാണ്.

10. നാളിതുവരെ ഫിസിക്കലായി നോമിനേഷൻ ഫോമുകൾ സമർപ്പിച്ചിട്ടുള്ള ഗസറ്റഡ് / നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരും മേൽ പരാമർശിച്ച സോഫ്റ്റ് വെയർ സംവിധാനം വരുന്ന മുറയ്ക്ക് പുതുക്കിയ നോമിനേഷനുകൾ സമർപ്പിക്കേണ്ടതാണ്.

ഗസറ്റഡ് / നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർ എന്ന് വ്യത്യാസമില്ലാതെ നോമിനേഷൻ ഫോമുകൾ സ്പാർക് സോഫ്റ്റ് വെയറിൽ അപ് ലോഡ് ചെയ്യുവാനുള്ള സംവിധാനം ആണ് നിശ്ചയിച്ചിരിക്കുന്നത്. ആയതിലേക്കുള്ള ട്യൂട്ടോറിയൽ സ്പാർക്കിൻറെ https://www.info.spark.gov.in എന്ന വെബ് സൈറ്റിൽ ഉടനെ ലഭ്യമാക്കുന്നതാണ്. ടി വിഷയത്തിൽ തുടർ നിർദ്ദേശങ്ങൾ പിന്നീട് പുറപ്പെടുവിക്കുന്നതാണ്.




സ്പാർക്കിൽ  GPF  Nominee Details ഉൾപ്പെടുത്തുന്ന വിധം 

Service Matters ൽ >Nominee Details ൽ Department, office ,Employee എന്നിവ Select ചെയ്യുമ്പോൾ Nominee Name( As in Aadhar), DoB (As in Aadhar ) Aadhar No. Nominee Address

Relationship

Daughter

Daughter (Adopted )

Father

Mother

son

Son (Adopted )

Spouse ഇവയിൽ നിന്നു തിരഞ്ഞെടുത്ത് Add ചെയ്യുക.

Add/Revise Nomination ഓപ്ഷനിൽ നിന്നും benefit type Select ചെയ്ത്

Nominee യെ Select ചെയ്ത് Amount Portion ശതമാനത്തിൽ നൽകി Invalid Contingency

in the event of Death of Nominee

in the event of Divorce of Employee

in the event of Mariage of Employee

On filing Revised Nomination

ഇവയിൽ ഉചിതമായത് Select ചെയ്ത് 200 KB ൽ കുറവായ നോമിനേഷൻ ഫോം PDF ഉൾപ്പെടുത്തി final Submit ചെയ്യാം

GPF ന്റെ  Nomination ഉൾപ്പെടുത്തുക.



 

Popular Posts

Category