KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം നടപ്പിലാക്കണം:കെ.പി.പി.എച്ച്.എ.

കൂത്തുപറമ്പ് : സ്കൂൾ ഉച്ചഭക്ഷണ പരിപാടി പ്രധാനാധ്യാപകരുടെ ചുമതലയിൽ നിന്നും മാറ്റി കമ്മ്യൂണിറ്റി കിച്ചൺ സംവിധാനമുണ്ടാക്കണമെന്ന് കൂത്തുപറമ്പിൽ നടന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാനസമിതി യോഗം ആവശ്യപ്പെട്ടു.
   ഉച്ചഭക്ഷണം,പാൽ,മുട്ട വിതരണവുമായി ബന്ധപ്പെട്ട്  ഏറെ സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ  അക്കാദമിക  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിദ്യാലയ  പ്രവർത്തനങ്ങളിൽ വേണ്ടത്ര  ശ്രദ്ധ പതിപ്പിക്കുവാനും പ്രധാനാധ്യാപകർക്ക്  കഴിയുന്നില്ല.       
ഉച്ചഭക്ഷണച്ചെലവിനുള്ള തുക അനുവദിക്കുന്നതിന് കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള  സ്ലാബ് സമ്പ്രദായം  അവസാനിപ്പിച്ച്,
കമ്പോള വിലനിലവാരമനുസരിച്ച് ഒരു കുട്ടിക്ക് 15 രൂപ നിരക്കിൽ തുക അനുവദിക്കണം.
 മുട്ട,പാൽ വിതരണത്തിന്  പ്രത്യേക പാക്കേജായി തുക ലഭ്യമാക്കണം. ഇത് സംസ്ഥാന ഗവൺമെന്റിന്റെ സമഗ്രപോഷകാഹാര പദ്ധതിയുടെ ഭാഗമായി ട്ടുള്ളതാണ്.ഈ പ്രൊജക്ടിന് നിലവിൽ കേന്ദ്ര ഗവൺമെന്റോ സംസ്ഥാന ഗവൺമെന്റോ തുക അനുവദിക്കുന്നില്ല.    കോവിഡ് കാലഘട്ടത്തിൽ കഴിഞ്ഞ 18 മാസത്തോളം കുട്ടികൾക്ക് ഫുഡ് സെക്യൂരിറ്റി അലവൻസ് (ഭക്ഷ്യക്കിറ്റ്) നൽകിയപ്പോൾ മുട്ടയ്ക്കും പാലിനും പകരമായി മറ്റൊന്നും ഗവൺമെന്റ് നൽകിയിട്ടുമില്ല.
  2016ൽ ഉച്ചഭക്ഷണ ച്ചെലവിലേക്ക് നിശ്ചയിച്ച 8 രൂപ നിരക്കിലാണ് ഇപ്പോഴും തുക അനുവദിക്കുന്നത്. ഉച്ചഭക്ഷണ സംവിധാനത്തിന് ഉപയോഗിക്കുന്ന അവശ്യസാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില ഇരട്ടിയോ അതിലധികമോ ആയതിനാൽ, കടക്കെണിയിലാകുമെന്ന ആശങ്കയിലാണ് പ്രധാനാധ്യാപകർ.    
കൂടാതെ , പരിശോധനയ്ക്കായി സ്കൂളിലെത്തുന്ന ഉദ്യോഗസ്ഥരിൽ പലരും ,
ഈ പദ്ധതി നിർവഹണത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒട്ടുംതന്നെ മനസ്സിലാക്കാതെ,
പ്രധാനാധ്യാപകരോട്  മോശമായി പെരുമാറുന്നതായും പരാതിയുണ്ട്.     
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ  സമരപരിപാടികൾക്ക് രൂപം നല്കും.എല്ലാ വിദ്യാലയങ്ങളിലും ഉച്ചഭക്ഷണ സമിതി വിളിച്ചുകൂട്ടി നിലവിലെ സാമ്പത്തിക അപര്യാപ്തത വിശദീകരിക്കാൻ  യോഗം തീരുമാനിച്ചു. എല്ലാ ഉപജില്ലകളിലും സമരപ്രഖ്യാപന കൺവെൻഷൻ നടത്തും.
     പ്രധാനാധ്യാപക നിയമനങ്ങൾ അംഗീകരിക്കുക,12 വർഷം സർവീസുള്ള പ്രധാനാധ്യാപകർക്ക് ശമ്പള സ്കെയിൽ അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
     സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ ,ജോ.സെക്രട്ടറി ഉമ്മർ പാലഞ്ചേരി,ട്രഷറർ കെ.എ.ബെന്നി
തുടങ്ങിയവർ പ്രസംഗിച്ചു.

Popular Posts

Category