ബിംസിൽ draft user അഥവാ ക്ലാർക്ക് ലോഗിൻ ഉണ്ടാക്കുന്ന വിധം
BiMS ഇൽ രണ്ടു ലോഗിൻ ഉണ്ട് .
1 ) DDO LOGIN (ROLE -DDO )
2 ) DDO ADMIN (ROLE -DDO Admin )
1 ) DDO ലോഗിൻ ( ROLE -DDO )- ബില്ലുകൾ തയ്യാറാക്കുന്നതിന് ഓഫീസിലെ ക്ലർക്കിനെയോ മറ്റ് ഏതെങ്കിലും ജീവനക്കാരനെയോ DDO ആയി സെറ്റ് ചെയ്യുന്നു .
2022 ലെ BIMS അപ്ഡേഷന് പ്രകാരം DDO ലോഗിനിൽ PEN based user registration active ആയിട്ടുണ്ട് .അതിനാൽ DDO ADMIN വഴി DDO DRAFT USER ആഡ് ചെയ്താൽ മാത്രമേ DDO LOGIN ഉപയോഗിക്കാൻ കഴിയുകയുള്ളൂ .
ഇല്ലെങ്കിൽ please inform DDO Admin to add your profile എന്ന് മെസ്സേജ് എഴുതിക്കാണിക്കും.(PIC 1 )
DDO DRAFT USER ആഡ് ചെയ്യാനായി DDO അഡ്മിൻ വഴി ലോഗിൻ ചെയ്യുക.PROFILE -ൽ നിന്ന് DDO DRAFT USER എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.(PIC 2 )
അവിടെ DDO Draft User എന്നൊരു
പുതിയ ഓപ്ഷൻ കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക.
തുറന്ന് വരുന്ന പേജിൽ 2 option കാണാം
1) View DDO Draft User Profile,
2 )Add DDO Draft User Profile (Clerk)
(Pic - 3)
അവിടെ
No Records Found എന്നും കാണാം. അങ്ങനെ കാണുന്നുവെങ്കിൽ Add DDO Draft User വഴി Clerical Login നൽകാൻ ഉദ്ദേശിക്കുന്ന ജീവനക്കാരൻ്റെ PEN നമ്പർ നൽകുക.
view ചെയ്യുക (Pic- 4 )
ജീവനക്കാരൻ്റെ spark ൽ നിന്നുള്ള വിവരങ്ങൾ ഇവിടെ കാണാൻ ആവും അവ വെരിഫൈ ചെയ്ത ശേഷം താഴെ കാണുന്ന Add ബട്ടണിൽ ക്ലിക്ക് ചെയ്യുക ഇങ്ങനെ DDO Login User - നെ ആഡ് ചെയ്യാം.
(Pic- 5)
തുടർന്ന് ഈ ജീവനക്കാരനെ ആഡ് ചെയ്തതായുള്ള മെസ്സേജ് വരുന്നതാണ്. DDO ലോഗിന്റെ Default password ഇതേ ജീവനക്കാരന്റെ മൊബൈൽ നമ്പറിൽ വരുന്നതാണ്.ആയതിനാൽ ആക്ടീവായ ഫോൺ നമ്പർ ഉള്ള ജീവനക്കാരന്റെ ഡീറ്റെയിൽസ് മാത്രം നൽകുക.
ഈ ഡിഫാൾട്ട് പാസ്സ്‌വേർഡ് ഉപയോഗിച്ച് വീഡിയോ ലോഗിൻ -ൽ ലോഗിൻ ചെയ്യാവുന്നതാണ്.
ഇത്തരത്തിൽ DDO ആയി Set ചെയ്ത ജീവനക്കാരന്റെ ഡീറ്റെയിൽസ് view DDO Draft User profile ൽ ഇൻസേർട്ട് ആയി കാണുന്നതാണ്. (Pic- 6)
Default പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ പാസ്സ്‌വേർഡ് മാറ്റുന്നതിനുള്ള മെസ്സേജ് വരുന്നതാണ് ഈ സമയത്ത് പുതിയ പാസ്സ്‌വേർഡ് നൽകി DDO ലോഗിൻ സെറ്റ് ചെയ്യാം.
Default പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുന്ന സമയത്ത് റീസെറ്റ് ചെയ്യാനായി മെസ്സേജ് വന്നാൽ വീഡിയോ അഡ്മിനിൽ പോയി റീസെറ്റ് ചെയ്യുക.