KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

SPARK UPDATES-Online Appointment Request System

Circular No.Fin/60/2021 Dated 26/07/2021  പ്രകാരം SPARK PMU (തിരുവനന്തപുരം) വിലേക്കുള്ള പ്രവേശനത്തിന്  സന്ദർശകർക്ക് ഓൺലൈൻ അപ്പോയ്ന്റ്മെന്റ് സിസ്റ്റം  നിലവിൽ വന്നിട്ടുണ്ട്


പുതിയ പേറിവിഷൻ പ്രകാരം 26,500 രൂപയോ അതിൽ കൂടുതലോ അടിസ്ഥാനശമ്പളം വാങ്ങിക്കുന്ന സ്റ്റേറ്റ് സബോർഡിനേറ്റ് കാറ്റഗറിയിൽ പെട്ടവർക്കാണ് ഓൺലൈൻ ബുക്കിങ് വഴി പ്രവേശനം.

ഓൺലൈൻ ബുക്കിങ് സമയത്തുള്ള SMS,ഐഡന്റിറ്റി കാർഡ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം.

ഓൺലൈൻ ബുക്കിംഗ് എങ്ങനെ ?

SPARK ൽ ലോഗിൻ ചെയ്യുക.


Administration - Appointment in SPARK PMU - Appointment Request

എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

SPARK PMU സന്ദർശിക്കാൻ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ PEN  കൊടുത്തു GO ക്ലിക്ക് ചെയ്യുക.

ജീവനക്കാരുടെ പേര് തസ്തിക സ്പാർക്കിൽ എൻറോൾ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ എന്നിവ ദൃശ്യമാകും.

ഓൺലൈൻ ബുക്കിങ്ങിന്  നിശ്ചിത യോഗ്യത ഇല്ലാത്ത ജീവനക്കാരന്റെ PEN ആണ് നൽകുന്നത് എങ്കിൽ ERROR മെസ്സേജ് ദൃശ്യമാകും..

സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന തീയതി കലണ്ടറിൽ  നിന്നും തിരഞ്ഞെടുക്കാം.

ആ ദിവസത്തിൽ അനുവദിനീയമായ സമയക്രമങ്ങൾ നമുക്ക് തിരഞ്ഞെടുക്കാം.


SUBMIT ബട്ടൺ അമർത്തുന്ന തോടെ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ എസ്എംഎസ് വരുന്നതാണ്.



ഓൺലൈൻ വഴി ബുക്കിംഗ് ചെയ്തവർക്ക് അത് ക്യാൻസൽ ചെയ്യുന്ന ഓപ്ഷനും കാണാവുന്നതാണ്.CANCEL APPOINTMENT ക്ലിക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് ക്യാൻസൽ ചെയ്യാവുന്നതാണ്.

Circular No 60-2021-Fin Dated 26-07-2021.pdf

Online-Appointment-System.official user manual.pdf



Popular Posts

Category