സപ്ലിമെന്ററി ന്യൂട്രീഷൻ
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പിലാക്കുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് അനുബന്ധമായി സംസ്ഥാന സർക്കാരിന്റെ മാത്രം ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്കൂൾ ന്യൂട്രീഷൻ പരിപാടി പ്രസ്തുത പദ്ധതിയുടെ ഭാഗമായി സ്കൂൾ കട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തിളപ്പിച്ചാറ്റിയ പാൽ, ഒരു ദിവസം പുഴുങ്ങിയ മുട്ട എന്നിവ നൽകുന്നു.സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയുടെ ചെലവുകൾക്കായി സ്കൂളുകൾക്ക് പ്രത്യേകം ഫണ്ട് അനുവദിക്കുന്നു.
സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂൾ ഉച്ചഭക്ഷണകമ്മറ്റി, പ്രഥമാദ്ധ്യാപകർ എന്നിവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ :
1. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന കട്ടികളിൽ താത്പര്യമുള്ള കുട്ടികളെ മാത്രമാണ് സപ്ലിമെൻ്ററി ന്യൂട്രീഷൻ പരിപാടിയിൽ ഗുണഭോക്താക്കളായി ചേർക്കേണ്ടത്.
2 സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയിൽ ചേരുന്ന കുട്ടികളുടെ ക്ലാസ്സ് തിരിച്ചുള്ള പേര് വിവരങ്ങൾ പ്രത്യേകമായി തയ്യാറാക്കി പ്രഥമാദ്ധ്യാപകൻ/പ്രഥമാദ്ധ്യാപികയുടെ സാക്ഷ്യപ്പെടുത്തലോടെ ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.
3. സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയിൽ ചേരുന്ന കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം 150 മില്ലി ലിറ്റർ പാലും ആഴ്ചയിൽ ഒരു ദിവസം പുഴുങ്ങിയ മുട്ടയും നൽകേണ്ടതാണ്. മുട്ട കഴിക്കാത്ത കുട്ടികൾക്ക് മുട്ടയുടെ വിലയ്ക്കുള്ള നേന്ത്രപ്പഴം നൽകണം. സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ, സപ്ലിമെൻ്ററി ന്യൂട്രീഷൻ പരിപാടിയ്ക്കുള്ള ഫണ്ട് പ്രത്യേകം അനുവദിക്കുന്നതാണ്.
4. പാൽ / മുട്ട എന്നിവ നൽകുന്നതിനായി നിശ്ചയിച്ച ദിവസം ഏതെങ്കിലും തരത്തിൽ സ്കൂൾ അവധി വരുന്ന പക്ഷം തൊട്ടടുത്ത സ്കൂൾ പ്രവർത്തി ദിനം തന്നെ ആയതു നൽകേണ്ടതും ആയതു നൽകി എന്ന് പ്രഥമഅധ്യാപകൻ /നൂൺ മീൽ കമ്മിറ്റി എന്നിവർ ഉറപ്പു വരുത്തേണ്ടതുമാണ്.
5. പാൽ, മുട്ട/നേന്ത്രപ്പഴം നൽകുന്ന ദിവസം അത് കഴിക്കുന്ന കുട്ടികളുടെ എണ്ണം ക്ലാസ് തിരിച്ച് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തുകയും അത് പ്രഥമാദ്ധ്യാപകൻ/പ്രഥമാദ്ധ്യാപിക സാക്ഷ്യപ്പെടുത്തേണ്ടതുമാണ്.
6. സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയിൽ ചേരുകയും എന്നാൽ പാലും മുട്ടയും കൃത്യമായി വാങ്ങി കഴിക്കാതിരിക്കുകയും ചെയ്യുന്ന കട്ടികളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.
7. സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയിൽ കുട്ടികളെ ചേർക്കുന്നതിന് രക്ഷകർത്താക്കൾ പ്രത്യേക സമ്മതപത്രം ഒപ്പിട്ട് നൽകേണ്ടതാണ്. സമ്മതപത്രത്തിന്റെ മാതൃക (അനുബന്ധം 3 )ആയി ചേർത്തിരിക്കുന്നു.
8. പാൽ, മുട്ട നേന്ത്രപ്പഴം എന്നിവ ഏതൊക്കെ ദിവസങ്ങളിലാണ് കുട്ടികൾക്ക് നൽകുന്നത് എന്നത് സംബന്ധിച്ച വിവരം സ്കൂൾ നോട്ടീസ് ബോർഡിൽ കൃത്യമായി എഴുതി പ്രദർശിപ്പിക്കേണ്ടതാണ്.
9. സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയുടെ ചെലവുകളുമായി ബന്ധപ്പെട്ട ബില്ലുകളും മറ്റ് രേഖകളും പ്രത്യേകമായി സൂക്ഷിക്കേണ്ടതും ഓരോ മാസത്തേയും ബില്ലുകൾ പരിശോധിച്ച് അംഗീകരിക്കുന്നതിനായി തൊട്ടടുത്ത മാസം അഞ്ചാം തീയതിയോടുകൂടി ഉപജില്ലാ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.
******************
REGISTER MODEL