KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

ഉച്ചഭക്ഷണം സംവിധാനം- താൽക്കാലിക ആശ്വാസം


ഉച്ചഭക്ഷണ മെനു സംബന്ധിച്ച ചെലവ്  പുനക്രമീകരിച്ചു കൊണ്ടും ഉച്ചഭക്ഷണ പാചകച്ചെലവിനുള്ള തുക വർദ്ധിപ്പിക്കുന്നതിനുള്ള പ്രൊപ്പോസൽ ഉടനെ തന്നെ സംഘടനകളോട്  സമർപ്പിക്കാൻ നിർദ്ദേശിച്ചുകൊണ്ടും ഇറങ്ങിയ ഉത്തരവ് പ്രധാനാധ്യാപകർക്ക് ഏറെ ആശ്വാസം നൽകുന്നു..ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഉടനെ ഇറങ്ങും എന്നുള്ള മെസ്സേജ് നമ്മൾ നേരത്തെ ഗ്രൂപ്പുകളിൽ  കൊടുത്തിരുന്നു. അധ്യാപക സംഘടനകളുടെയും, നൂൺ മീൽ കമ്മറ്റികളുടെയും നിവേദനം എന്ന് ഉത്തരവിന്റെ പരാമർശത്തിൽ(3) വന്നത് കെ.പി.പി.എച്ച് എ.ഈ വിഷയത്തിൽ നടത്തിയ ഇടപെടലിന്റെ വിജയവും അംഗീകാരും ആണ് എന്ന് നിസ്സംശയം പറയാം. വിവിധ അധ്യാപക സംഘടനകൾ നൽകിയ നിവേദനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ നൽകിയത്. ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കുക എന്നതിലുപരിയായി മുട്ടയും, പാലും തുക പ്രത്യേക പാക്കേജ് ആയി നൽകിക്കൊണ്ട് തുക വർദ്ധിപ്പിക്കുക എന്നുള്ളതാണ് നമ്മൾ ആദ്യമായി നൽകുന്ന നിവേദനം.കൂടാതെ പ്രധാന അധ്യാപകരുടെ ചുമതലയിൽ നിന്നും ഉച്ചഭക്ഷണം സംവിധാനംകമ്മ്യൂണിറ്റി കിച്ചന്റെ ഭാഗമാകണം നമ്മൾ ആവശ്യപ്പെട്ടിരുന്നു.


Popular Posts

Category