
എറണാകുളം: കെ.പി.പി.എച്ച്.എ.യുടെ വെബ്ബ്സൈറ്റ് ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട് വെബ്ബ് ടീം അംഗങ്ങളുടെ രണ്ടാം ഘട്ട പരിശീലനം എറണാകുളം ശിക്ഷക് സദനിൽ വച്ച് നടന്നു. കെ.പി.പി.എച്ച്.എ.സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡണ്ട് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് അജി സ്കറിയ സ്വാഗതം പറഞ്ഞു.കൺവീനർ മെജോഷ് വയനാട് പരിശീലനത്തിന് നേതൃത്വം നൽകി. പി.ബിജോയ് ചൊക്ലി, ബബിത, ബിൻസി, ജിജി, രാജീവൻ, റെജി, സബാഹ്, സഞ്ജു,കെ.സി.കൃപരാജ്,രാജേഷ് റാം എന്നിവർ ഏകദിന പരിശീലനത്തിൽ പങ്കെടുത്തു.