KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Reconciliation in New KSEMP Website

റീകണ്‍സിലിയേഷന്‍ ചെയ്യാന്‍ എ.ജി യുടെ സൈറ്റില്‍ വന്ന അപ് ഡേഷന്‍ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. പുതിയ സൈറ്റില്‍ എങ്ങനെയാണ് റീകണ്‍സിലിയേഷന്‍ ചെയ്യുക എന്ന് നമുക്ക് പരിശോധിക്കാം


www.ksemp.agker.cag.gov.in എന്ന സൈറ്റ് തുറക്കുക. അതില്‍ Log in എന്നതില്‍ ക്ലിക്ക് ചെയ്യുക





തുറന്ന് വരുന്ന പേജില്‍ Choose your User Type എന്നതില്‍ DDO/SCO/CCO എന്നത് സെലക്ട് ചെയ്യുക. Username ഉം Password ഉം അടിച്ച് കൊടുത്ത് ക്യാപ്ച്ചയും നല്‍കി Log in എന്നതില്‍ ക്ലിക്ക് ചെയ്യുക


തുടര്‍ന്ന് വരുന്ന പേജില്‍ ഫോണില്‍ വന്ന OTP അടിച്ച് കൊടുത്ത് Log in ചെയ്യുക




ഈ പേജ് തുറന്ന് വരും .  ഈ പേജില്‍, മാര്‍ക്ക് ചെയ്തിട്ടുള്ള VLC എന്നതില്‍ ക്ലിക്ക് ചെയ്ത്  Expenditure എന്നതില്‍ ക്ലിക്ക് ചെയ്യുക



തുറന്ന് വരുന്ന പേജില്‍ Pending  List എന്നതില്‍ ഇനി ചെയ്യാന്‍ ബാക്കിയുള്ള മാസത്തെ റിപ്പോറ്‍ട്ടിന്‍റെ അബ്സ്ട്രാക്ട് അവിടെ കാണിക്കും. അതിന്‍റെ അവസാനത്തിലുള്ള View Report ക്ലിക്ക് ചെയ്യുക.



തുടര്‍ന്ന് വരുന്ന പേജില്‍ നമുക്ക് പ്രസ്തുത മാസത്തെ ഡീറ്റയില്‍സ് PDF Viewer എന്നതില്‍ OPENഎന്നതില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കും. OPENഎന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ PDF തുറന്ന് വന്നില്ലെങ്കില്‍ OPENഎന്നതില്‍ Right button ക്ലിക്ക് ചെയ്ത് Open Link in new tab എന്നതില്‍ ക്ലിക്ക് ചെയ്യുക. (മാതൃക ശ്രദ്ധിക്കുക). PDF  പരിശോധിച്ച ശേഷം Accept Report എന്നതില്‍ ക്ലിക്ക് ചെയ്യുക



തുടര്‍ന്ന് വരുന്ന പേജില്‍ Proceed ക്ലിക്ക് ചെയ്യുക



Success Message ലഭിക്കും.



NB:

നിലവിലുണ്ടായിരുന്ന DDO സ്ഥലം മാറുകയോ റിട്ടയർ ചെയ്യുകയോ ചെയ്തി ട്ടുണ്ടെങ്കിൽ സൈറ്റിൽ ലോഗിൻ ചെയ്യാൻ ddo code കൊടുത്ത് forgot password കൊടുക്കുക


അപ്പോൾ പുതിയ ddo യുടെ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്ത മൊബൈൽ നമ്പർ,mail ID എന്നിവ നൽകുക



അതിലേക്ക് പുതിയ പാസ്‌വേഡ് വരുന്നതാണ്..

Popular Posts

Category