എല്ലാ അംഗീകൃത സ്ക്കൂളുകൾക്കും തങ്ങൾക്ക് ലഭ്യമായിട്ടുള്ള സമ്പൂർണ്ണ സ്കൂൾ കോഡ്, പാസ് വേഡ് എന്നിവ ഉപയോഗിച്ച് TEMS (Textbook Supply monitoring system) 2026-27 എന്ന സോഫ്റ്റ് വെയർ മുഖാന്തിരം 2025 നവംബർ 29 മുതൽ ഡിസംബർ 14 വരെയുള്ള തീയതികളിൽ ഒറ്റതവണയായി 2026-27 അദ്ധ്യയന വർഷത്തേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം ഓൺലൈനായി ഇൻഡന്റ് രേഖപ്പെടുത്താവുന്നതാണ്.CLICK HERE
2026-27 അദ്ധ്യയന വർഷം രണ്ടാം ക്ലാസ്സിലെ കേരള റീഡർ ഇംഗ്ലീഷ്, നാലാം ക്ലാസ്സിലെ പരിസര പഠനം ഒന്നാം ഭാഗം എന്നീ പാഠപുസ്തകങ്ങൾക്ക് സൂചന (3) പ്രകാരം കരിക്കുലം റിവിഷൻ ഉള്ളതായി എസ്.സി.ഇ.ആർ.റ്റി അറിയിച്ചിരിക്കുന്നു. ആയതിൽ 2026-27 അദ്ധ്യയന വർഷം ടി ടൈറ്റിലുകൾക്ക് ആവശ്യമായ മുഴുവൻ എണ്ണം പാഠപുസ്തകങ്ങളും ഇൻഡന്റ് ചെയ്യേണ്ടതാണ്.
1 മുതൽ 10 വരെ ക്ലാസ്സുകളിലായി ആക്റ്റിവിറ്റി പാഠപുസ്തകങ്ങൾ ഉൾപ്പെടെ ആകെ 597 ടൈറ്റിലുകളാണ് ഉള്ളത്. പാഠപുസ്തകങ്ങളുടെ വില സർക്കാർ നിശ്ചയിച്ച് നൽകുന്നതനുസരിച്ച് പിന്നാലെ നൽകുന്നതാണ്.
രണ്ടാം ക്ലാസ്സിലെ കേരള റീഡർ ഇംഗ്ലീഷ്, നാലാം ക്ലാസ്സിലെ പരിസര പഠനം ഒന്നാം ഭാഗം എന്നിവ ഒഴികെയുള്ള പാഠപുസ്തകങ്ങൾ 2026-27 അദ്ധ്യയന വർഷം കരിക്കുലം മാറ്റമില്ലാതെ തുടരുന്നതിനാൽ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് രേഖപ്പെടുത്തുമ്പോൾ മുൻവർഷത്തെ നീക്കിയിരിപ്പുള്ള എണ്ണത്തിൽ കുറവ് വരുത്തിയശേഷം ആവശ്യമായ പാഠപുസ്തകങ്ങൾക്ക് മാത്രമാണ് ഇൻഡന്റ് രേഖപ്പെടുത്തുന്നതെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
ആക്ടിവിറ്റി വർക്ക് ബുക്ക് എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമായതിനാൽ ആയത് നിർബന്ധമായും ഇൻഡന്റ് ചെയ്യേണ്ടതാണ്.
പത്താം ക്ലാസ്സിലെ 'തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം' എന്ന പാഠപുസ്തകം ഇൻഡന്റ് ചെയ്യുമ്പോൾ മുൻ വർഷം ഒമ്പതാം ക്ലാസ്സിൽ തിരഞ്ഞെടുത്ത അതേ വിഷയങ്ങൾ തിരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.
2026-27 അദ്ധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റ് താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങളോട് കൂടി സ്വീകരിക്കുന്നു.
2026-27 അദ്ധ്യയന വർഷത്തെ ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിലേയ്ക്കുള്ള വാല്യം ഒന്ന്, രണ്ട് പാഠപുസ്തകങ്ങളുടെ ഇൻഡന്റ് സ്കൂളുകളിൽ നിന്നും ഓൺലൈനായി TEMS software (www.tbms.kite.kerala.gov.in) ലൂടെ 2025 നവംബർ 29 മുതൽ ഡിസംബർ 14 വരെ ഒറ്റതവണയായി ചെയ്യേണ്ടതാണ്. നടപ്പ് അദ്ധ്യയന വർഷമായ 2025-26 വർഷത്തെ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നൽകുന്ന ഇൻഡന്റിനെക്കാൾ കൂടുതൽ പാഠപുസ്തകങ്ങൾ പുതിയ അഡ്മിഷൻ പ്രകാരം ആവശ്യമെങ്കിൽ അതനുസരിച്ച് അഡിഷണൽ ഇൻഡന്റ് ചെയ്യുന്നതിനുള്ള അവസരം 2026 ജൂൺ മാസത്തിൽ TEMS (Textbook Supply monitoring system 2026-27) സോഫ്റ്റ് വെയറിൽ ഓൺലൈനായി ചെയ്യുന്നതിനുള്ള സൌകര്യം ഒരുക്കുന്നതാണ്.
2026-27 അദ്ധ്യയന വർഷത്തേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങൾക്ക് സ്കൂളിൽ നിന്നും ഇൻഡന്റിംഗ് നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
സർക്കാർ/എയ്ഡഡ്/ടെക്നിക്കൽ സ്കൂളുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
2026-27 അദ്ധ്യയന വർഷം പാഠപുസ്തകങ്ങൾ ഇൻഡന്റ് ചെയ്യുന്നതിനുള്ള TEMS (Textbook supply monitoring system) സോഫ്റ്റവെയർ പരിഷ്കരിച്ചിട്ടുള്ളതിനാൽ ചുവടെ ചേർത്തിരിക്കുന്നത് പ്രകാരം പാഠപുസ്തകങ്ങൾ ഇൻഡന്റ് ചെയ്യേണ്ടതാണ്.
2026-27 അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ ഇൻഡന്റ് ചെയ്യുന്നതിനായി വിഷയങ്ങൾ എന്ന വെബ് സൈറ്റിലെ TextBook Supply Monitoring System 2026-2027 എന്ന ലിങ്ക് മുഖേന അതാത് സ്ക്കൂളുകൾക്കുള്ള സമ്പൂർണ്ണ യൂസർനെയിമും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതാണ്.
അതിനു ശേഷം ഹോം പേജിന്റെ ഇടത് ഭാഗത്തായുള്ള മെനുവിൽ നിന്നും School Profile ക്ലിക്ക് ചെയ്യുക. സ്കൂൾ പ്രധാനാധ്യാപകന്റെ ഫോൺ നമ്പർ, സ്കൂളിന്റെ ഇ-മെയിൽ ഐ.ഡി എന്നിവ പ്രൊഫൈലിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
അതിന് ശേഷം സൊസൈറ്റി തെരഞ്ഞെടുക്കേണ്ടതാണ്. (സൊസൈറ്റി തെരഞ്ഞെടുക്കേണ്ടത് അതീവ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ഇൻഡന്റിന് ശേഷം സൊസൈറ്റി മാറുന്നതിന് സാധ്യമല്ല. ഏതെങ്കിലും കാരണത്താൽ സൊസൈറ്റി മാറി ഇൻഡന്റ് രേഖപ്പെടുത്തിയാൽ പ്രസ്തുത സൊസൈറ്റിയിൽ പോയി പുസ്തകം ശേഖരിക്കുന്നതിന് പ്രഥമ അധ്യാപകർ ബാധ്യസ്ഥരാണ്.)
Medium of Instruction എന്നതിൽ (Malyayalam,English,Tamil,Kannada) അനുയോജ്യമായതിന് ടിക്ക് നൽകുക
തുടർന്ന് സ്ക്കൂൾ പ്രൊഫൈൽ “SAVE ചെയ്ത് “Confirm ചെയ്യുക.
പ്രൊഫൈലിന്റെ താഴെയുള്ള 'Go to Textbook Indent' എന്ന Tab ൽ ക്ലിക്ക് ചെയ്താൽ പാഠപുസ്തക ഇൻഡന്റിനായി Textbook Indent പേജിലേയ്ക്ക് പോകാവുന്നതാണ്. അല്ലെങ്കിൽ ഹോം പേജിൽ
ഇടത് വശത്തുള്ള മെനുവിൽ നിന്നും ‘Textbook Indent' എന്ന മെനു ക്ലിക്ക് ചെയ്ത് ഇൻഡന്റിംഗ് പേജിലേയ്ക്ക് പോകാവുന്നതാണ്.
“Textbook Indent" എന്ന പേജിൽ പാഠപുസ്തകങ്ങളുടെ മീഡിയം, സ്റ്റാൻഡേർഡ് എന്നിവ സെലക്റ്റ് ചെയ്ത് LOAD DATA ക്ലിക്ക് ചെയ്യുമ്പോൾ സെലക്റ്റ് ചെയ്തിട്ടുള്ള സ്റ്റാൻഡേർഡിൽ വരുന്ന പാഠപുസ്തക ടൈറ്റിലുകൾ ലഭ്യമാവുന്നതാണ്. ഇതിൽ Number of Books required എന്ന കോളത്തിൽ ഓരോ ടൈറ്റിലിലും വേണ്ട ബുക്കുകളുടെ എണ്ണം രണ്ട് വാല്യങ്ങളിലേയ്ക്കും രേഖപ്പെടുത്തി SAVE CHANGES ക്ലിക്ക് ചെയ്യേണ്ടതാണ്.
കുറിപ്പ്: Medium എന്നതിൽ malayalam എന്നതും Languages എന്നതും സെക്ടക്റ്റ് ചെയ്ത് ഓരോ ക്ലാസ്സിനും പാഠപുസ്തകങ്ങൾ ഇൻഡൻറ് ചെയ്യേണ്ടതാണ് .
തുടർന്ന് അടുത്ത സ്റ്റാൻഡേർഡിൻറെ പാഠപുസ്തകങ്ങൾ മേൽ സൂചിപ്പിച്ച പോലെ ഇൻഡന്റ് ചെയ്യുക.
Confirm ചെയ്യന്നതിനു മുന്പായി Edit Data ക്ലിക്ക് ചെയ്ത് മാറ്റങ്ങൾ വരുത്താവുന്നതാണ്
എല്ലാ സ്റ്റാൻഡേർഡിലെയും പാഠപുസ്തകങ്ങൾ ഇൻഡന്റ് ചെയ്തതിന് ശേഷം View Report പരിശോധിക്കാവുന്നതാണ്
Home Page ലെ ഇടത് വശത്തുള്ള Indent Report' എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് ഇൻഡന്റ് ചെയ്തിട്ടുള്ളത് പരിശോധിച്ച് Confirm and Submit Order ചെയ്യേണ്ടതാണ്.
Confirm ചെയ്ത് കഴിഞ്ഞാൽ ഇൻഡന്റ് ചെയ്തിട്ടുള്ളതിന്റെ “Preview" കാണാവുന്നതാണ്. താഴെയുള്ള ‘Print Preview ൽ ക്ലിക്ക് ചെയ്ത് ഇൻഡന്റിന്റെ പ്രിന്റ് എടുക്കാവുന്നതാണ്.
പ്രധാനാധ്യാപകർ ഇൻഡന്റ് പകർപ്പ് എടുത്ത് പരിശോധിച്ച് ഒപ്പ് വെച്ച് സൂക്ഷിക്കേണ്ടതാണ്. ഇപ്രകാരം പരിശോധിക്കുമ്പോൾ ഇൻഡന്റ് ചെയ്തതിൽ ഏതെങ്കിലും തരത്തിലുള്ള പിഴവ് ശ്രദ്ധയിൽപ്പെട്ടാൽ ഇൻഡന്റ് റീസെറ്റ് ചെയ്യുന്നതിനായി നിശ്ചിത തീയതിയ്ക്ക് മുമ്പ് ഉപജില്ലാ വിദ്യാഭ്യാസ ആഫീസ സമീപിക്കേണ്ടതാണ്.
നടപ്പ് അദ്ധ്യയന വർഷമായ 2025-26 വർഷത്തെ ആറാം സാധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം അനുസരിച്ച് ആയിരിക്കണം ഇൻഡന്റ് രേഖപ്പെടുത്തേണ്ടത്. Textbook hdent എന്ന പേജിൽ Strength as per sampoorna എന്ന തലക്കെട്ടിൽ കാണുന്ന കുട്ടികളുടെ എണ്ണം 2025-26 ലെ ആറാം സാധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണമാണ്. ടി എണ്ണം 2026- 27 അദ്ധ്യയന വർഷത്തേയ്ക്ക് വരാവുന്ന കുട്ടികളുടെ എണ്ണമായിട്ടാണ് TEMS രേഖപ്പെടുത്തിയിരിക്കുന്നത്. ഒൻപത്, പത്ത് ക്ലാസ്സുകളിലെ അദ്ധ്യാപകരുടെ എണ്ണമനുസരിച്ച് ഓരോ അദ്ധ്യാപകർക്കും ഒരു ബുക്ക് വീതം അധികമായി ഇൻഡന്റ് ചെയ്യാവുന്നതാണ്.
പല സ്ക്കൂളുകളും ഒന്നാം വാല്യത്തോടൊപ്പം വാല്യം - ഇൻഡന്റ് ചെയ്യാറില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ഒഴിവാക്കി രണ്ട് വാല്യങ്ങളുടെയും ഇൻഡന്റ് ഒറ്റ തവണയായി തന്നെ രേഖപ്പെടുത്തേണ്ടതാണ്.
പ്രൊഫൈൽ സെറ്റ് ചെയ്യുന്ന സമയം അംഗീകാരമുള്ള ഇംഗ്ലീഷ് മീഡിയം നിലവിലുള്ള സ്ക്കൂളുകൾ മാത്രമേ ഇത്തരം പാഠപുസ്തകങ്ങൾ ഇൻഡന്റ് ചെയ്യാൻ പാടുള്ളൂ എന്ന വിവരം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിയമാനുസൃതമായ പാരലൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ നിലവിലില്ലാത്ത സ്ക്കൂളുകൾ അത്തരം പാഠപുസ്തകങ്ങൾക്ക് ഇൻഡന്റ് രേഖപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടാൽ ടി പാഠപുസ്തകങ്ങളുടെ ബാധ്യത ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർക്കായിരിക്കും.
പല ജില്ലകളിലും പാഠപുസ്തകങ്ങൾ സ്ക്കൂളുകളിൽ നിന്നും കുട്ടികൾ കൈപ്പറ്റിയിട്ടില്ലായെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം ക്ലസ്റ്റർ സൊസൈറ്റികളിൽ ഉൾപ്പെട്ട സ്കൂളുകൾ ടി സ്റ്റോക്കിന്റെ എണ്ണം കൃത്യമായി കണക്കാക്കി മാത്രം 2026-27 അധ്യയന വർഷത്തെ ഇൻഡന്റ് രേഖപ്പെടുത്തേണ്ടതാണ്. ഇക്കാര്യം ശ്രദ്ധിച്ച് മാത്രമേ പ്രഥമാദ്ധ്യാപകൻ ഇൻഡന്റ് രേഖപ്പെടുത്താവൂ എന്ന് അതാതു ഉപജില്ലാ വിദ്യാഭ്യാസ ആഫീസർമാരും ജില്ലാ വിദ്യാഭ്യാസ ആഫീസർമാരും പ്രഥമാദ്ധ്യാപകർക്ക് കർശന നിർദ്ദേശം നൽകേണ്ടതും ആയതു പാലിക്കപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതുമാണ്.
സ്റ്റോക്ക് പരിശോധിക്കാതെ ഇൻഡന്റ് നൽകുക, ഇൻഡന്റ് ചെയ്യുന്ന സമയത്ത് അശ്രദ്ധമൂലം പാഠപുസ്തകങ്ങളുടെ എണ്ണം അധികമായി ഇൻഡന്റ് ചെയ്യുക എന്നിവ മൂലം പാഠപുസ്തകങ്ങളുടെ എണ്ണത്തിൽ കൃത്യതയില്ലാതെ വരികയും അത്തരത്തിൽ ഇൻഡന്റ് ചെയ്തത് വഴി സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യും. ആയതിനാൽ 2025-26 അദ്ധ്യയന വർഷത്തിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി പാഠപുസ്തകങ്ങളുടെ ഇൻഡന്റിംഗ് നടത്തിയിട്ടുള്ളതെന്ന കാര്യം സ്ക്കൂൾ പ്രഥമാദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിച്ച് കൃത്യത ഉറപ്പുവരുത്തേണ്ടതുമാണ്. പാഠപുസ്തക ഇൻഡന്റിംഗിലെ പിഴവ് നിമിത്തം പാഠപുസ്തകങ്ങൾ അധികമായി അച്ചടിക്കേണ്ട സാഹചര്യമുണ്ടായാൽ പാഠപുസ്തകങ്ങളുടെ വില സ്കൂൾ അധികൃതരിൽ നിന്നും ഈടാക്കുന്നതാണ്. 14/12/2025 m ശേഷം തിരുത്തലുകൾ വരുത്തുന്നതിനും എഡിറ്റിംഗിനും യാതൊരു കാരണവശാലും സമയം അനുവദിക്കുന്നതല്ല.
യഥാസമയം ഓൺലൈൻ ഇൻഡന്റ് രേഖപ്പെടുത്താതെ പിന്നീട് മാന്വൽ ആയി ഇൻഡന്റ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. TEMS ലൂടെ സ്ക്കൂളുകൾ നൽകുന്ന ഇൻഡന്റ് പ്രകാരമാണ് പാഠപുസ്തകങ്ങൾക്ക് പ്രിന്റ് ഓർഡർ നൽകുന്നത്. വളരെ ചെറിയ ശതമാനം പാഠപുസ്തകം മാത്രമാണ് കരുതൽ ശേഖരത്തിൽ ഉൾപ്പെടുത്തുന്നത്. ആയതിനാൽ മാനുവൽ ഇൻഡന്റ് പ്രകാരം പാഠപുസ്തകങ്ങൾ അനുവദിക്കുന്നത് പ്രായോഗികമല്ല. യഥാസമയത്ത് ഇൻഡന്റ് ചെയ്യാതിരിക്കുകയോ കുട്ടികൾക്ക് പാഠപുസ്തകം ലഭ്യമാകാത്ത സാഹചര്യം സംജാതമാകുകയോ ചെയ്താൽ ബന്ധപ്പെട്ട അദ്ധ്യാപകർക്ക് എതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് കൂടി അറിയിക്കുന്നു.
ഇൻഡന്റ് കൺഫോം ചെയ്തതിന് ശേഷം അതിൽ ഏതെങ്കിലും വ്യത്യാസം വരുത്തണമെങ്കിൽ അതാത് ഉപജില്ലാ വിദ്യാഭ്യാസ ആഫീസ് മുഖാന്തിരം സ്കൂളുകൾ റീസെറ്റ് ചെയ്ത് അതാത് സ്ക്കൂളുകൾ അപ്ഡേറ്റ് ചെയ്ത് കൺഫേം ചെയ്യേണ്ടതും ടി വിവരം ഉപജില്ലാ വിദ്യാഭ്യാസ ആഫീസറെ അറിയിക്കേണ്ടതുമാണ് (29-11-2025 മുതൽ 14-12-2025 വരെ മാത്രം). ഇൻഡന്റ് ചെയ്യുമ്പോൾ അതാത് സ്റ്റാൻഡേർഡിലേയ്ക്ക് ആവശ്യമായ ടൈറ്റിലുകളുടെ എണ്ണം കൃത്യമായി മീഡിയം വൈസ് ( മലയാളം ഇംഗ്ലീഷ്) രേഖപ്പെടുത്തേണ്ടതാണ് ആവശ്യമെങ്കിൽ മാത്രം പാഠപുസ്തകങ്ങളുടെ എണ്ണത്തിൽ 2 ശതമാനം വർദ്ധനവ് വരുത്താവുന്നതാണ്. എന്നാൽ ആ സ്കൂളികളിലേയ്ക്കുള്ള മൊത്തം പാഠപുസ്തകങ്ങളുടെ എണ്ണം 2 ശതമാനത്തിൽ കൂടുവാൻ പാടുള്ളതല്ല (ഉദാഹരണത്തിന് ഒരു സ്കൂളിൽ ഇൻഡന്റ് പ്രകാരം 1000 പാഠപുസ്തകങ്ങൾ ആവശ്യമെങ്കിൽ 2 ശതമാനം ഉൾപ്പെടെ 1020 ൽ കൂടുവാൻ പാടുള്ളതല്ല). മൊത്തം 2 ശതമാനത്തിൽ അധികരിക്കുകയാണെങ്കിൽ ആയതിന് നീതീകരിച്ചുകൊണ്ടുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി അഭ്യർത്ഥന ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ശുപാർശയോടു കൂടി പാഠപുസ്തക ഓഫീസർക്ക് നൽകേണ്ടതാണ്. ആയതിന്റെ അർഹത പരിശോധിച്ച് 2026 ജൂൺ മാസം അഡീഷണൽ ഇൻഡന്റിംഗ് അനുവദിക്കുന്ന സമയത്ത് പരിഹാരം കാണാവുന്നതാണ്. ഇൻഡന്റിംഗ് പ്രകാരം പാഠപുസ്തകങ്ങൾ ലഭ്യമായതിന് ശേഷം ഷോർട്ടേജ് വരുന്ന പാഠപുസ്തകങ്ങളുടെ എണ്ണം കൃത്യതയോടു കൂടിയും നിശ്ചിത സമയത്തിനുള്ളിലും അതാതു പ്രഥമാദ്ധ്യാപകർ ബന്ധപ്പെട്ട ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ആഫീസറെ അറിയിക്കേണ്ടതാണ്. ഷോർട്ടേജ് പരിഹരിക്കുന്നതിനുള്ള നടപടികൾ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സ്വീകരിക്കേണ്ടതാണ്