KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Snehapoorvam Scholarship

The portal for submitting applications for the Snehapoorvam 2025–26 academic year will open on 27/10/2025.



സ്നേഹപൂർവ്വം സ്കോളർഷിപ്പ് 2025-26








അച്ഛനോ അമ്മയോ രണ്ടു പേരുമോ  മരണപ്പെട്ട കുട്ടികൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സ്കൂൾ വഴിയാണ് ഈ അപേക്ഷ സമർപ്പിക്കേണ്ടത്. 

 സമർപ്പിക്കേണ്ട രേഖകൾ 

1 . രക്ഷിതാവിന്റെ അപേക്ഷ

2 . മാതാവ്/ പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് അറ്റസ്റ്റഡ് കോപ്പി

3. രക്ഷിതാവിന്റേയും കുട്ടിയുടേയും പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് കോപ്പി

4. ആധാർ കാർഡിന്റെ കോപ്പി

5. BPL റേഷൻ കാർഡ് / APL റേഷൻ കാർഡ് ആണെങ്കിൽ ഗ്രാമപ്രദേശങ്ങളിൽ 20000 നഗര പ്രദേശങ്ങളിൽ 22375 രൂപയിൽ താഴെയുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് .

ഓൺലൈനായി അപേക്ഷ നൽകേണ്ട അവസാന തിയ്യതി  31/12/2025


രക്ഷിതാവിൽ നിന്നും അപേക്ഷ സ്വീകരിച്ച് പ്രധാനാധ്യാപകനാണ് Online Application നൽകേണ്ടത്.


അതിനായി ...സാമൂഹ്യ നീതി വകുപ്പിന്റെ E-SURAKSHA PORTAL ൽ പ്രവേശിച്ച്  http://kssm.ikm.in/

◾ Login Details എന്നതിൽ SCHOOL / COLLEGES LOGIN ക്ലിക്ക് ചെയ്യുക.

◾ തുടർന്ന് വരുന്ന പേജിൽ ഇൻസ്റ്റിറ്റ്യൂട്ട്  രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച Username ,Password, Captch എന്നിവ നൽകി  LOGIN NOW CLICK ചെയ്യുക.







◾ ആദ്യമായി Login ചെയ്യുന്നവർ New Institution Registration വഴി രജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടതുണ്ട്.





◾ Login ചെയ്ത ശേഷം Services ക്ലിക്ക് ചെയ്യുക. New Registration ക്ലിക്ക് ചെയ്ത് പുതിയ ഗുണഭോക്താവിന്റെ വിവരങ്ങൾ ചേർത്ത് കൊടുക്കുക.








◾  വിദ്യാർഥിയുടെയും മാതാപിതാക്കളുടെയും രക്ഷർത്താവിന്റെയും വിവരങ്ങൾ നൽകി ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽക

◾ സ്ഥാപനമേലധികാരിയുടെ സാക്ഷ്യപത്രത്തിന് ടിക് നൽകി Save ചെയ്യുക.തുടർന്ന് വിവരങ്ങളിൽ തിരുത്തൽ വരുത്തുന്നതിന് Edit ബട്ടൻ ഉപയോഗിക്കുക








◾ അപേക്ഷ സമർപ്പിക്കുന്നതിനായി Home > Submission to KSSM എന്നതിൽ ക്ലിക് ചെയ്യുക.Student Ad No or Name Academic year എന്നിവ നൽകി Search ക്ലിക് ചെയ്ത് കുട്ടിയുടെ പേരിന് നേരെ ടിക് മാർക്ക് നൽകി Submission to KSSM ക്ലിക്ക് ചെയ്യുക.






◾  Home > Reports എന്നതിൽ Academic year നു നേരെയുള്ള download ക്ലിക് ചെയ്താൽ Letter to KSSM ലഭിക്കുന്നതാണ്. അതിൽ ഒപ്പും സീലും പതിച്ച് അയച്ച് കൊടുക്കേണ്ടതാണ്.






 അപേക്ഷ RENEWAL ചെയ്യുന്നതിനായി  Home> Services > Renewal existing Beneficiaries എന്ന ക്രമത്തിൽ പ്രവേശിച്ച്  Student Ad No & Name  എന്നിവ നൽകി Search ക്ലിക് ചെയ്യുക. കുട്ടിയുടെ പേരിന് നേരെയുള്ള  select എന്നതിൽ ക്ലിക് ചെയ്യുക.വിവരങ്ങൾ പരിശോധിച്ച് അപേക്ഷ   സമർപ്പിക്കുന്നതിനായി RENEW NOW എന്നതിൽ ക്ലിക് ചെയ്യുക.








തുറന്നു വരുന്ന പേജിൽ കുട്ടിയുടെ വിവരങ്ങളിൽ തിരുത്തൽ വരുത്തി സേവ് ചെയ്യുക.


പ്രസ്തുത  അപേക്ഷ സമർപ്പിക്കുന്നതിനായി  Home > Submission to KSSM എന്നതിൽ ക്ലിക് ചെയ്യുക.Student Ad No or Name ,Academic year എന്നിവ നൽകി Search ക്ലിക് ചെയ്ത് കുട്ടിയുടെ പേരിന് നേരെ ടിക് മാർക്ക് നൽകി Submission to KSSM ക്ലിക്ക് ചെയ്യുക.

◾  Home > Reports എന്നതിൽ Academic year നു നേരെയുള്ള download ക്ലിക് ചെയ്താൽ Letter to KSSM ലഭിക്കുന്നതാണ്. അതിൽ ഒപ്പും സീലും പതിച്ച് അയച്ച് കൊടുക്കേണ്ടതാണ്.






 Letter to KSSM -പ്രിന്റ് ഔട്ട് താഴെ പറയുന്നതു പ്രകാരം അയയ്‌ക്കേണ്ടതാണ്‌.

കാസര്‍ഗോഡ്‌,കണ്ണൂര്‍, മലപ്പുറം, വയനാട്‌, കോഴിക്കോട്  ജില്ലകളിലെ അപേക്ഷകള്‍

റീജിയണൽ  ഡയറക്ടര്‍,കേരള സാമുഹ്യ സുരക്ഷ മിഷന്‍ റീജിയണല്‍ ആഫീസ്‌. സിവില്‍ സ്റ്റേഷന്‍. കോഴിക്കോട്‌

എന്ന വിലാസത്തിലും

മറ്റു  ജില്ലകളിലുള്ള അപേക്ഷകള്‍

എക്‌സിക്യൂട്ടീവ്  ഡയറക്ടര്‍. കേരള സാമുഹ്യ സുരക്ഷാ മിഷന്‍, രണ്ടാംനില.

വയോജന പകല്‍ പരിപാലന കേന്ദ്രം.പൂജപ്പുര. തിരുവനന്തപുരം -12  വിലാസത്തിലും അയക്കണം 



More Details........

click and download

  Instructions

  Application form
 Govt Order






****************************

Popular Posts

Category