KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Gain PF – Annual Credit Card Verification 2025-26





Gain PF വെബ്‌സൈറ്റിൽ Annual Credit Card Verify ചെയ്യുന്നതിനായി https://gainpf.kerala.gov.in/logingf പ്രവേശിക്കുക 

Step 1

Gain PF വെബ്‌സൈറ്റിൽ  പേഴ്സണൽ User IDയും Passwordഉം ഉപയോഗിച്ച് Login ചെയ്യുക.




Step 2

Information Service എന്നതിൽ നിന്നും  Annual Credit Card എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.





Step 3

Verify ചെയ്യേണ്ട സാമ്പത്തിക വർഷം (Financial Year:2025-26 ) തിരഞ്ഞെടുത്ത് GET ക്ലിക്ക് ചെയ്യുക





Step 4


സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന വിവരങ്ങൾ ശ്രദ്ധാപൂർവം പരിശോധിക്കുക.

View Pdf  ഡൗൺലോഡ് ചെയ്തും  പരിശോധിക്കാവുന്നതാണ്.

- ജീവനക്കാരന്റെ പേര്- PEN നമ്പർ- PF അക്കൗണ്ട് വിവരങ്ങൾ- പലിശയുടെ വിവരങ്ങൾ -ക്രെഡിറ്റ് തുക- മാസവിവരങ്ങൾ-അരിയർ വിവരങ്ങൾ-റീഫണ്ട് വിവരങ്ങൾ




Step 5

വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം സത്യപ്രസ്താവനക്ക് ടിക്ക് മാർക്ക് നൽകി Submit ബട്ടണിൽ ക്ലിക്ക് ചെയ്യുക.



- തെറ്റായ വിവരങ്ങൾ കണ്ടെത്തിയാൽ I dont Accept എന്നതിൽ ടിക് മാർക്ക് നൽകി Reason രേഖപ്പെടുത്തി Submit ചെയ്യുക.  ബന്ധപ്പെട്ട APFO-ഓഫീസുമായി ബന്ധപ്പെടുക.





Verification വിജയകരമായി പൂർത്തിയായാൽ Verified Successfully എന്ന സന്ദേശം ലഭിക്കും.

ആവശ്യമായാൽ സ്ഥിരീകരണ (Confirmation) സന്ദേശത്തിൽ OK തിരഞ്ഞെടുക്കുക.




Step 6

- Verification പൂർത്തിയായാൽ ആവശ്യമായാൽ Print അല്ലെങ്കിൽ Download ചെയ്ത് രേഖയായി സൂക്ഷിക്കാം.

- Verfy ചെയ്തതിന് ശേഷം തെറ്റ് കണ്ടെത്തിയാൽ Reset ബട്ടൺ ഉപയോഗിക്കുക.



ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

- Verification - Employee Login വഴിയാണ് നടത്തേണ്ടത്.

- Verification ചെയ്യുന്നതിന് മുമ്പ് എല്ലാ മാസങ്ങളിലെയും PF ക്രെഡിറ്റുകൾ ശരിയായി Entry രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

- ഒരു സ്കൂളിൻറെ കീഴിലുള്ള ജീവനക്കാരുടെ Verification പൂർത്തീകരിച്ചതിന്റെ റിപ്പോർട്ട് ഓഫീസ് ലോഗിനിലെ CC Verification Repots നിന്ന് ലഭിക്കുന്നതാണ്





****************************



Popular Posts

Category