KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

ധ്വനി സ്വാഗതസംഘം രൂപീകരണം നടന്നു




തൃശ്ശൂർ : കെ പി പി എച്ഛ് എ സംസ്ഥാന വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ധ്വനി വനിതാ നേതൃ സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം  തൃശ്ശൂരിൽ നടന്നു.2025 ജനുവരി  4 , 5 തീയതികളിലായി തൃശ്ശൂരാണ് ധ്വനിക്ക് വേദിയാകുന്നത്. സംസ്ഥാന വനിതാ ഫോറം ജോയിന്റ് കൺവീനർ ഷീബ സി ഡി അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി തോബിയാസ് കെ ടി നിർവഹിച്ചു. ധ്വനി വനിതാ നേതൃ സംഗമത്തെക്കുറിച്ചുള്ള വിശദീകരണം സംസ്ഥാന വനിതാ ഫോറം കൺവീനർ ജയമോൾ മാത്യു നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് റോബിൻ സി എഫ് , ജില്ലാ ട്രഷറർ ഷീജ കെ ആർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കെ പി പി എച് എ ജനറൽ സെക്രട്ടറി ജി സുനിൽകുമാർ, സംസ്ഥാന പ്രസിഡൻറ് പി കൃഷ്ണപ്രസാദ്, സംസ്ഥാന വനിതാ ഫോറം ചെയർപേഴ്സൺ സുമകുമാരി എ എസ്, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി തോബിയാസ് കെ ടി എന്നിവർ രക്ഷാധികാരികളിയുള്ള സ്വാഗതസംഘം രൂപീകരിച്ചു.പ്രസ്തുത യോഗത്തിന്റെ സ്വാഗതം ജില്ലാ സെക്രട്ടറി സിന്ധു മേനോനും നന്ദി ജില്ലാ വനിതാ ഫോറം കൺവീനർ ഗീത ജി പിയും പറഞ്ഞു.

Popular Posts

Labels