KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

സംസ്ഥാന സമ്മേളനം സംഘാടക സമിതി രൂപവത്കരിച്ചു


കെപിപിഎച്ച്എ 60-ാം സംസ്ഥാന സമ്മേളനം സംഘാടക സമിതി രൂപവത്കരിച്ചു




കോഴിക്കോട്: എയിഡഡ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ്റെ ( കെപിപിഎച്ച്എ) സംസ്ഥാന വജ്രജൂബിലി സമ്മേളനം ഏപ്രിലിൽ കോഴിക്കോട്ട് നടക്കും. സംഘാടകസമിതി രൂപവത്കരണ യോഗം കോഴിക്കോട് ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് അധ്യാപകർക്കുള്ള ആശങ്ക പരിഹരിക്കാൻശ്രമിക്കുമെന്ന് എം.കെ.രാഘവൻ അറിയിച്ചു.സംസ്ഥാന പ്രസിഡൻ്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ,ജില്ലാസെക്രട്ടറി എൻ.സി.അബ്ദുല്ലക്കുട്ടി,സംസ്ഥാന ജോ.സെക്രട്ടറി എം.ഐ.അജികുമാർ,സംസ്ഥാന ട്രഷറർ സി.എഫ്റോബിൻ,അസി. സെക്രട്ടറിമാരായ കെ.കെ. മനോജൻ,ജോസ് രാഗാദ്രി, കെ.ജി.അനിൽകുമാർ, വൈസ് പ്രസിഡൻ്റ് എം.സെയ്തലവി,പഠനകേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ മാസ്റ്റർ,ഹെഡ്മാസ്റ്റർ മാസിക പത്രാധിപർ കെ.സി.കൃപരാജ്, വനിതാഫോറം സംസ്ഥാന കൺവീനർ ബിന്ദു കൃഷ്ണൻ, പി.ജി.രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികൾ :

കെ.കെ.മനോജൻ ( ചെയർമാൻ),

എൻ.സി.അബ്ദുല്ലക്കുട്ടി (ജനറൽ കൺവീനർ).




ഫോട്ടോ:

കെപിപിഎച്ച്എ സംസ്ഥാന വജ്രജൂബിലി സമ്മേളനം സംഘാടകസമിതി രൂപവത്കരണയോഗം എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്യുന്നു.

Popular Posts

Labels