KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

വനിതാ നേതൃസംഗമം: ധ്വനി 2025-26


കെ.പി.പി.എച്ച് എ വനിതാ ഫോറം വർഷംതോറും സംഘടിപ്പിച്ചു വരുന്ന വനിതാ നേതൃസംഗമം ധ്വനി ഈ വർഷം വയനാട് ജില്ലയിലെ മാനന്തവാടിയിലുള്ള വയനാട് സ്ക്വയറിൽ വച്ച് 2025 നവംബർ 29,30 തീയതികളിലായി നടന്നു.

       29/11/2025ന് രാവിലെ 10.15 ന്  വനിതാഫോറം സംസ്ഥാനാധ്യക്ഷ സുമാകുമാരി.എ.എസ്.    പതാക ഉയർത്തിയതോടെ ധ്വനി 2025 ന് തുടക്കമായി. ഉദ്ഘാടന സമ്മേളനം കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് DFO ഷജ്ന കരീം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് ദിശാബോധം നൽകുന്നതിൽ അധ്യാപകരുടെ പങ്കിനെ കുറിച്ചും ഏത് സാഹചര്യത്തിലും നന്മയുടെ അംശങ്ങൾ വെളിവാക്കുന്ന വ്യക്തിത്വങ്ങളായി തങ്ങളുടെ വിദ്യാർഥികളെ മാറ്റുക എന്നതായിരിക്കണം ഓരോ അധ്യാപകൻ്റേയും ദൗത്യം എന്നും അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഉദ്ഘാടനം എന്നതിലുപരി ഒരു Session എന്ന തലത്തിലേക്ക് അവരുടെ പ്രസംഗം ഉയർന്നു. KPPHA സംസ്ഥാനാധ്യക്ഷൻ പ്രസാദ് സർ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽസാർ ജോ :സെക്രട്ടറി അജികുമാർ സർ ട്രഷറർ റോബിൻസർ എന്നിവരുടെ വാക്കുകൾ ധ്വനിക്ക് കരുത്തേകി. ഉത്തര മേഖല അസി. സെക്രട്ടറി മനോജൻ .കെ കെ, ജില്ലാസെക്രട്ടറിമാരായ ഷീജ പി.വി (കാസർഗോഡ്) അബ്ദുള്ളക്കുട്ടി (കോഴിക്കോട് ) വി.പി രാജീവൻ (കണ്ണൂർ) സജി ജോൺ ( വയനാട്)കെ.ജി.ജോൺസൺ (വയനാട് ജില്ലാപ്രസിഡണ്ട്) വയനാട് ജില്ല വനിതാ ഫോറം ചെയർപേഴ്സൺ മിൻസി മോൾ, കൺവീനർ ജാസി .പി .ജെ എന്നിവർ ആശംസകൾ അർപിച്ചു സംസാരിച്ചു. വനിതാ ഫോറം സംസ്ഥാന കൺവീനർ ബിന്ദൂ കൃഷ്ണൻ സ്വാഗതവും ജോ : കൺവീനർ നസീമ കെ നന്ദിയും പറഞ്ഞു

സമൃദ്ധമായ ഉച്ച ഭക്ഷണത്തിന് ശേഷം വയനാട് ജില്ലാ ജോ:സെക്രട്ടറി അലി മാസ്റ്റർ നയിച്ച മഞ്ഞുരുക്കൽ സെഷൻ ഏറെ ഹൃദ്യമായി. ഓരോ ഗ്രൂപ്പും  തങ്ങൾക്ക് കിട്ടിയ സംഗീതോപകരണത്തെ അടിസ്ഥാനമാക്കി പെട്ടന്ന് തയ്യാറാക്കിയ അവതരണങ്ങൾ മികച്ചതായിരുന്നു. ഒപ്പം പരിച്ചയപ്പെടലും .

      തുടർന്ന് ഗ്രേസിജേക്കബ് നയിച്ച "സ്ത്രീയുടെ ശക്തി മാറ്റത്തിൻ്റെ കരുത്ത്" എന്ന Session നമ്മെ ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു. വഴിതെറ്റിക്കൊണ്ടിരിക്കുന്ന യുവതലമുറയെ നേർവഴിക്ക് നയിക്കാൻ സ്ത്രീ എന്ന നിലയിലും അധ്യാപിക എന്ന നിലയിലും നമുക്ക് ഉള്ള പങ്ക് വളരെ വലുതാണെന്ന് അവർ ഓർമിപ്പിച്ചു വായനയുടെ അനിവാര്യതയും പൂർവ്വകാല വനിതാ രത്നങ്ങളുടെ ചരിത്രം മനസ്സിലാക്കേണ്ടതിൻ്റെ ആവശ്യകതയും അവർ ഉദാഹരണ സഹിതം വിശദീകരിച്ചു. Teabreak ന് ശേഷം  ഫോട്ടോ സെഷൻ ആയിരുന്നു.

വയനാട്ടുകാരനായ ശ്രീ ജോസ്പള്ളത്ത് സാറിൻ്റെ 'പുഞ്ചിരിക്കുന്ന ടീം ലീഡർ" എന്ന സെഷൻ സംഘാടക എന്ന നിലയിലും നേതാവ് എന്ന നിലയിലും നാം പ്രവർത്തിക്കുമ്പോൾ ടീം അംഗങ്ങളുടെ കോർഡിനേഷനിലേക്കും സഹവർത്തിത്വത്തിലേക്കും വിരൽചൂണ്ടുന്നതായിരുന്നു. Together Everyone Achieve More  ( TEAM ) എന്നതായിരുന്നു Session ൻ്റെ ചുരുക്കം.

അത്താഴത്തിന് ശേഷം നടന്ന സുഹൃദ് സംഗമം "ഇത്തിരിനേരം ഒത്തിരി സന്തോഷം"  വനിതാ ഫോറം മുൻസംസ്ഥാന കൺവീനർ ലേഖ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന തിരുവനന്തപുരം വനിതാ ഫോറം ചെയർ പേഴ്സൺ S R കല, കൺവീനർ പത്മകുമാരി, കോട്ടയം വനിതാ ഫോറം ജില്ലാ കൺവീനർ ഷാൻ്റി സനൽ, കണ്ണൂർ ജില്ലാ വനിതാ ഫോറം ചെയർപേഴ്സൺ ബിന്ദു .സി .കെ, വയനാട് ജില്ലാ വനിതാ ഫോറം കൺവീനർ ജാസി.പി.ജെ എന്നിവർക്കുള്ള ധ്വനിയുടെ ഉപഹാരം ജനറൽ സെക്രട്ടറി സുനിൽകുമാർ സർ സമ്മാനിച്ചു അധ്യാപക അവാർഡ് ജേതാക്കളായ ആലപ്പുഴയിലെ എം. എസ് ഷീജ ടീച്ചർ, തൃശൂരിലെ പ്രസന്ന ടീച്ചർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നടന്ന കലാവിരുന്ന് പ്രധാനധ്യാപകരിലെ സർഗാത്മകത വിളിച്ചോതുന്നതായിരുന്നു. 11.30 pm ന് ഒന്നാ ദിന പരിപാടികൾക്ക് തിരശ്ശീല വീണു.

   30/11/ 2025ന് രാവിലെ 6 am ന് ശ്രീ  റിച്ചാർഡ് ജെയ്സൺ സാറിൻ്റെ   യോഗാ ക്ലാസ്സോടെ രണ്ടാം ദിന സെഷനുകൾ ആരംഭിച്ചു. പ്രഭാത ഭക്ഷണത്തിന് ശേഷം "സംഘടനയോടൊപ്പം" എന്ന സംസ്ഥാനജനറൽ സെക്രട്ടറി സുനിൽകുമാർ സാർ നയിച്ച സെഷൻ സംഘടന നമുക്ക് താങ്ങും തണലും ഓജസും തേജസും ആകുന്നതെങ്ങനെ എന്ന് വെളിവാക്കുന്നതായിരുന്നു. തുടർന്ന് പഠന ഗവേഷണ കേന്ദ്രം മാനേജർ ഗംഗാധരൻ മാസ്റ്റ്ർ , KPPHA  വൈസ് പ്രസിഡണ്ട് സെയ്തലവി സർ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു  . 

തുടർന്ന് വയനാടൻ കാഴ്ച്ചകൾ കണ്ടുകൊണ്ട് തിരു ന്നെല്ലി ക്ഷേത്രത്തിലേക്കുള്ള യാത്ര നയന മനോഹരവും ആഹ്ലാദദായകവുമായിരുന്നു. അവിടെ ഷോപ്പിംഗിനുള്ള അവസരവും ഒരുക്കിയിരുന്നു. യാത്രാമധ്യേ ഉച്ചഭക്ഷണം KPPHA അംഗമായ നവ്യ സിസ്റ്ററിൻ്റെ ഡി.സി.എം.എൽ.പി സ്കൂളിൽ വച്ചായിരുന്നു. തുടർന്ന് ബസ്സിൽ വച്ച് തന്നെ ഫീഡ്ബാക്കും നടന്നു. 4 മണിക്ക് വയനാട് സ്ക്വയറിൽ തിരിച്ചെത്തി സുമടീച്ചർ പതാക താഴ്ത്തിയതോടെ ഈ വർഷത്തെ ധ്വനിക്ക് സമാപനമായി. ധ്വനിയുടെ സംഘാടനം മികച്ച രീതിയിലാക്കാൻ സാധിച്ചതിൽ വയനാട് ടീമിന് ‌അഭിമാനിക്കാം.

   ശബ്ദം കൊണ്ട് ധ്വനിയെ സമ്പുഷ്ടമാക്കിയ ജാൻസി ടീച്ചർ, കലാവിരുന്നിന് ചുക്കാൻ പിടിച്ച ജയ്മോൾ ടീച്ചർ രജിസ്ട്രേഷൻകാര്യങ്ങൾ കൃത്യതയോടെ സമയക്ലിപ്തമായി നിർവ്വഹിച്ച ബിന്ദു ലക്ഷ്മി ടീച്ചർ , ദിവ്യ ടീച്ചർ , മേരിക്കുട്ടി ടീച്ചർ അക്കൊമഡേഷൻ, നോട്ടീസ്, ഭക്ഷണം എന്നിവയൊക്കെയാതൊരൂ  പരാതിക്കും ഇടവരാതെനിർവ്വഹിച്ച മെജോഷ് മാസ്റ്റർ ബിനോജ് മാസ്റ്റർ അലി മാസ്റ്റർ, ജോസ് മാസ്റ്റർ സത്യൻ മാസ്റ്റർ ബെന്നി മാസ്റ്റർഎന്നിവരൊക്കെ ഒന്നിനൊന്ന് തിളക്കമേറിയ പ്രകടനങ്ങളാണ് കാഴ്ച്ചവച്ചത്. സർവ്വോപരി   ടീം ലീഡർമാരായ സജി സർ, ജോൺസൺസർ , ജാസിടീച്ചർ മിൻസി ടീച്ചർ ഇവരുടെ അവസരോചിതമായ ഇടപെടലുകളും നേതൃത്വവും ധ്വനിയുടെ മാറ്റ് കൂട്ടി എന്നതാണ് യാഥാർഥ്യം വയനാട് ടീമിനോടുളള സംസ്ഥാന വനിതാ ഫോറത്തിൻ്റെ നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നു. സംഘടനയെകുറിച്ച് കൂടുതലറിയാനും സംഘടനയോടുള്ള കൂറും ഇഴയടുപ്പവും വർദ്ധിക്കാനും അതുവഴി സംഘടനാ  കാര്യങ്ങളിൽ ഊർജ്ജസ്വലമായി ഇടപെടാനും ഈ വനിതാ നേതൃപരിശീലനക്കളരിയിൽ പങ്കെടുത്തവർ ശാക്തീകരിക്കപ്പെട്ടു എങ്കിൽ ധ്വനി 2025 സാർഥകമായി എന്നു പറയാം. രണ്ട് ദിവസങ്ങളിലായി ധ്വനി ശിൽപ്പശാലയിൽ സാന്നിധ്യം അറിയിച്ച ഏവർക്കും അഭിവാദ്യങ്ങൾ '

ജയ് KPPHA

സംസ്ഥാന വനിതാ ഫോറം



Popular Posts

Labels