തൃശൂർ: സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന നടത്തി വർഷാ വർഷം തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനിയർമാർ സുരക്ഷാ വിലയിരുത്തി നടത്തി സാധാരണ കാലാവസ്ഥാ സാഹചര്യത്തിൽ ക്ലാസ്സ് നടത്തുന്നതിന് അനുയോജ്യമാണ് എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയുന്ന സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന പ്രക്രിയയെ മറ്റ് സുരക്ഷാപ്രശ്നങ്ങളുമായി കൂട്ടിക്കെട്ടി ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് തൃശൂരിൽ നടന്ന കെ.പി.പി.എച്ച്.എ.സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.
ആരോഗ്യ, വൈദ്യുതി,വനം,അഗ്‌നിരക്ഷാ എന്നീ വകുപ്പുകൾ സ്കൂളുകളിൽ ആവശ്യമായ പരിശോധനകൾ നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിന് പകരം ഈ വകുപ്പുകളുടെ എൻ.ഒ.സി ഉണ്ടെങ്കിൽ മാത്രമേ കെട്ടിട ഫിറ്റ്നസ് തരുകയുള്ളൂയെന്നത് പുതിയ അധ്യയന വർഷം സ്‌കൂൾ തുറന്ന് പ്രവർത്തിക്കുന്നത് കൂടുതൽ സങ്കീർണമാക്കും. ഒരു കെട്ടിടം പണി ആരംഭിക്കുന്നത് മുതൽ നമ്പർ ലഭിക്കുന്നതുവരെ സർക്കാർവിദ്യലയങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിൻ്റെയും എയിഡഡ് വിദ്യാലയങ്ങൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരുടെയും സൂപർവിഷൻ ലഭിക്കുന്നു ഇതിനായി വലിയതുകയാണ് എയിഡഡ് സ്‌കൂൾ മാനേജർമാർ സൂപർവിഷൻ ചാർജ്ജായി സർക്കാരിലേക്ക് അടയ്ക്കുന്നത്. കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ എല്ലാ നിബന്ധനകളും പാലിച്ച് നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങൾക്ക് വാർഷിക അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ അവനടത്തിയത് സംബന്ധിച്ച് പരിശോധന നടത്തി അസിസ്റ്റൻ്റ് എൻജിനീയർമാർ വർഷാവർഷം ഫിറ്റ്നസ് പുതുക്കിനൽകുകയാണ് പതിവ് ഇതിന് വിപരീതമായി മറ്റെല്ലാ സുരക്ഷാവിഷയങ്ങളെയും കെട്ടിടഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധിപ്പിച്ച നടപടി തിരുത്തപ്പെടണം. എല്ലാ വർഷവും കുടിവെള്ള പരിശോധന നടത്തി സർട്ടിഫിക്കറ്റ് സ്‌കൂൾ അധികൃതർ വാങ്ങിവെക്കാറുണ്ട് ഇത്തവണ കൊടുവെയിലിൽ പലസ്ഥലങ്ങളിലും സ്കൂൾ കിണറുകൾ വറ്റി വരണ്ട് കിടക്കുകയാണ്. മഴ വന്നെങ്കിൽ മാത്രമേ കിണറുകളിൽ വെള്ളം നിറയുകയുള്ളൂ. നിലവിൽ മൂന്ന് നില കെട്ടിടങ്ങൾക്കേ അഗ്‌നിരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കേണ്ട സാഹചര്യം നിലവിലുള്ളൂ അല്ലാത്ത സ്ഥലങ്ങളിൽ ഫയർ എക്സ്റ്റിങ്കിഷറുകൾ മാത്രമാണ് ഉണ്ടാവേണ്ടത്. ഇത്തരം വിഷയങ്ങൾ സംബന്ധിച്ച പരിശോധന അതാത് വകുപ്പുകൾക്ക് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്താമെന്നിരിക്കേ
ഇതിനെയെല്ലാം കെട്ടിടഫിറ്റ്നസ് നൽകുന്നതിനോട് കൂട്ടിച്ചേർത്തുകൊണ്ട് വിഷയത്തെ സങ്കീർണമാക്കുകയാണ്.
ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഒരു പുനപരിശോധന നടത്തണമെന്ന് സംസ്ഥാന കൗൺസിൽ ആവരുപ്പെട്ടു. തൃശൂർ ശിഷക്സദനിൽ നടന്ന സംസ്ഥാന കൗൺസിൽ കെ.പി.പി.എച്ച് എ സംസ്ഥാനന ജനറൽ സെക്രട്ടറി എം. ഐ അജികുമാർ ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപകരുടെ സ്ഥാനകയറ്റത്തിൽ കെ ടെറ്റ് വേണമെന്നുള്ള നിബന്ധന പുന:പരിശോധിക്കുക, സ്കൂൾ കെട്ടിട ഫിറ്റ്നസ് ലഭ്യമാകുന്നത് നടപടിക്രമങ്ങൾ സുതാര്യമാക്കുക, സേവന കാലം പരിഗണിക്കാതെ പ്രഥമാധ്യാപക തസ്തികയിൽ നിയമിതരായവർക്ക് ഹെഡ്മാസ്റ്റർ സ്കെയിൽ അനുവദിക്കുക, എൽ പി യിൽ ഓഫീസ് അറ്റൻറഡ് യു.പി യിൽ ക്ലർക്ക് തസ്തിക അനുവദിക്കുക, കുട്ടികളുടെ എണ്ണം പരിഗണിക്കാതെ ഹെഡ് ടീച്ചർ തസ്തിക അനുവദിക്കുക എന്നീ പ്രേമേയങ്ങൾ സംസ്ഥാന കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് എൻ.സി അബ്ദുള്ളക്കുട്ടി അധ്യക്ഷത വനിത യോഗത്തിൽ ട്രഷറർ ബെന്നി കെ. എ,ജോയിൻ്റ് സെക്രട്ടറി എം.സൈതലവി , ജസ്റ്റിൻ ജയകുമാർ, ആർ.രാധാകൃഷ്ണപൈ, ബിജി മാത്യു, ജലീൽ.റ്റി.എം, ജ്യോതി.എം.ബി എന്നിവർ സംസാരിച്ചു