KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

മൈനോറിറ്റി സ്കോളർഷിപ്പ്

സുഹൃത്തുക്കളെ,

              മൈനോറിറ്റി സ്കോളർഷിപ്പ് മായി ബന്ധപ്പെട്ട് അപേക്ഷയോടൊപ്പം വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാണ് എന്ന കാര്യം വ്യക്തമാക്കട്ടെ. പലരും ഈ വിഷയത്തിൽ രക്ഷകർത്താക്കൾ നൽകുന്ന ഡിക്ലറേഷൻ മേടിച്ചു വെക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് അപേക്ഷയോടൊപ്പം പാടില്ല എന്ന കാര്യം വ്യക്തമാക്കുകയാണ്. ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മേൽവിലാസവും സ്കൂൾ റെക്കോർഡിൽ രേഖപ്പെടുത്തിയ തിനാൽ അത് സംബന്ധിച്ചുള്ള പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ല.



       

2020- 21 അധ്യയനവർഷം മുതൽ ലഭ്യമായ അപേക്ഷ, സ്കോളർഷിപ്പ് കിട്ടിയ കുട്ടികളുടെ എണ്ണം, നൽകിയ തുക, അപേക്ഷയോടൊപ്പം ലഭ്യമാക്കിയിട്ടുള്ള രേഖകൾ, എന്നിവ...AG പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഡിപി ഓഫീസിൽ നിന്നും ഇത് സംബന്ധിച്ചുള്ള രേഖകൾ AG ക്കു കൈമാറിയിട്ടുണ്ട്. ആയതിനാൽ ഇതുസംബന്ധിച്ചുള്ള രേഖകളുടെ പരിശോധനയ്ക്ക് AG ഏതുസമയവും സ്കൂൾ സന്ദർശിക്കാവുന്നതാണ് എന്ന് മുന്നറിയിപ്പ് നൽകട്ടെ....



ജനറൽ സെക്രട്ടറി

കെ പി പി എച്ച്  എ

Popular Posts

Category