KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

KTET REGISTRATION








K TET അപേക്ഷ ക്ഷണിച്ചു

പരീക്ഷ തീയതി

കാറ്റഗറി  I,II     2026  ഫെബ്രുവരി 21

കാറ്റഗറി  III,IV     2026  ഫെബ്രുവരി 23


ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  : 2025  ഡിസംബർ  30  ചൊവ്വ   5pm



കാറ്റഗറി I   ലോവർപ്രൈമറി


കാറ്റഗറി II   അപ്പർ പ്രൈമറി ക്ലാസുകൾ


കാറ്റഗറി III   ഹൈസ്കൂൾ ക്ലാസുകൾ


കാറ്റഗറി IV    ഭാഷാ അധ്യാപകർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ


എന്നിങ്ങനെ നാലു വിഭാഗങ്ങളിലാണ് പരീക്ഷ നടക്കുന്നത്



K TET പരീക്ഷ നടത്തിപ്പിന്റെ ചുമതല കേരള പരീക്ഷാഭവൻ ആണ്. പരീക്ഷയെ സംബന്ധിക്കുന്ന വിജ്ഞാപനം പരീക്ഷാഭവൻ വെബ്സൈറ്റായ  https://ktet.kerala.gov.in,   https://pareekshabhavan.kerala.gov.in  കൂടാതെ എസ്.സി.ഇ.ആർ.ടി യുടെ വെബ്സൈറ്റായ www.scert.kerala.gov.in  ലും ലഭ്യമാണ്.

അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപായി അപേക്ഷകർ കർശനമായും വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയിരിക്കണം. വിജ്ഞാപനം വായിക്കാത്തത് മൂലം പരീക്ഷാർത്ഥികൾ വരുത്തുന്ന പിഴവുകൾക്ക് പരീക്ഷാഭവൻ ഉത്തരവാദിയാ യിരിക്കില്ല.

ഓരോ വിഭാഗത്തിലും അപേക്ഷിക്കുവാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വിശദമായി വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

ഓരോ വിഭാഗത്തിലും അപേക്ഷാഫീസ് 500/-  രൂപയാണ്. പട്ടികജാതി/പട്ടികവർഗ്ഗവിഭാഗത്തിനും ഭിന്നശേഷിയുള്ളവർക്കും ഫീസ് 150/-  ആയിരിക്കും

ഓൺലൈനായി മാത്രമേ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ  അപേക്ഷയുടെ പ്രിന്റൗട്ട്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല.

അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ അപേക്ഷ confirm ചെയ്യുന്നതിന് മുമ്പായി ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും തിരുത്തലുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ വരുത്തേണ്ടതുമാണ്. "confirm" ചെയ്തതിനുശേഷം യാതൊരുവിധ തിരുത്തലുകളും വരുത്തുവാൻ സാധ്യമല്ല.

അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾക്കനുസൃതമായി മാത്രമേ ഹാൾടിക്കറ്റുകൾ ലഭിക്കുകയുള്ളു.

പേക്ഷയുടെ സമർപ്പണം, ഫീസ് ഒടുക്കൽ എന്നിവയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിന്റെ 18, 19, 20, 21, 22 എന്നീ പേജുകളിൽ ലഭ്യമാണ്.

അപേക്ഷകർക്ക് അവർ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ ജില്ല അപേക്ഷാ സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്.



KTET അപേക്ഷ സമർപ്പിക്കുന്നതിനായി  ചുവടെ നൽകിയിരിക്കുന്ന   കാര്യങ്ങൾ തയ്യാറാക്കി വക്കേണ്ടതാണ് 


നിങ്ങൾ സർവീസിൽ ഉള്ള അധ്യാപകൻ ആണെങ്കിൽ പെൻ നമ്പർ ,ജോയിനിംഗ് ഡേറ്റ്, പഠിപ്പിക്കുന്ന സ്കൂൾ എന്നിവയും കൂടാതെ 

നിങ്ങളുടെ യോഗ്യതയുടെ പേര് :

രജിസ്റ്റർ നമ്പർ :

പഠിച്ച യൂണിവേഴ്സിറ്റി/ബോർഡ് :

 പഠിച്ച സ്ഥാപനം :

പാസായ വർഷം :

മാർക്ക് ശതമാനം  (2012 നു മുമ്പ് പഠിച്ചു പാസായവർക്ക് വേണ്ട)


പരീക്ഷ എഴുതുന്ന ജില്ല ,നിങ്ങളുടെ പേര് (ഇംഗ്ലീഷിൽ ),ജെൻഡർ. ജനനത്തീയതി ,നെയിം ഓഫ് ഫാദർ/ ഗാർഡിയൻ ,റിലീജിയൻ ,കാറ്റഗറികാസ്റ്റ്, ഫിസിക്കൽ സ്റ്റാറ്റസ് (ഭിന്നശേഷി ആനുകൂല്യം ഉണ്ടോ), അഡ്രസ് ,മൊബൈൽ നമ്പർ, ഐഡി കാർഡ് നമ്പർ, ഐഡി കാർഡ് ഏതാണ് (ആധാറാവും നല്ലത്),


ഒരു ഫോട്ടോ (jpeg/jpg format,150 x 200 pixel and size between 20 KB to 30 KB)ഇത്രയും രേഖകൾ എടുത്തു വച്ചതിനുശേഷം സൈറ്റിൽ രജിസ്റ്റർ ചെയ്യുക 


















Popular Posts

Category