KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

INCOME TAX TDS 2026-27

ഓഫീസുകളിൽ നിന്നും TDS ഫയൽ ചെയ്യുന്ന ജീവനക്കാരുടെയും DDO മാരുടെയും പ്രത്യേകം ശ്രദ്ധയ്ക്ക്  

Quarterly TDS Filing >  :2026-27 സാമ്പത്തിക വർഷം മുതൽ  24Q /  26Q തുടങ്ങിയുള്ള ഫോമുകൾ അല്ല file ചെയ്യേണ്ടത്.  Form 138 / Form 140 എന്നിങ്ങനെയുള്ള ഫോമുകൾ ആണ് ഫയൽ ചെയ്യേണ്ടത്.

ഇതിലേക്ക് വേണ്ടിയുള്ള പുതിയ വേർഷൻ RPU യൂട്ടിലിറ്റുകൾ തയ്യാറായിക്കൊണ്ടിരിക്കുന്നതേയുള്ളൂ 

ഈ സാമ്പത്തിക വർഷത്തെ Bin View അപ്ഡേഷൻ നടക്കുന്നതുകൊണ്ട് ആയിരിക്കാം,

ഇപ്പോൾ നമുക്ക് 2026-27 സാമ്പത്തിക വർഷത്തെ Bin View  ലഭ്യമല്ല എന്നുകൂടി അറിയിക്കുന്നു.

എന്നാലും ഫസ്റ്റ് ക്വാർട്ടർ TDS ഫൈൻ കൂടാതെ ഫയൽ ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ് July 31 ആണ് എന്നതിൽ മാറ്റമില്ല. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട ജീവനക്കാർ ഡാറ്റ എല്ലാം മുൻകൂറായി തന്നെ കൃത്യമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. 

Bin View ലഭ്യമാകുന്നതിനനുസരിച്ച് എമൗണ്ട് വെരിഫൈ ചെയ്യാവുന്നതാണ്.





ആദായനികുതി ത്രൈമാസ TDS റിട്ടേൺ സമർപ്പിക്കൽ – പുതിയ RPU Version സംബന്ധിച്ച പ്രധാന അറിയിപ്പ്


Income Tax Quarterly Filing-നുള്ള *Return Preparation Utility (RPU) യുടെ Version 6.0 ഉം Version 1.0 ഉം 01/07/2026 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.


- Financial Year 2025–26 (4-ാം പാദം വരെ) സമർപ്പിക്കേണ്ട TDS റിട്ടേണുകൾ RPU Version 6.0 ഉപയോഗിച്ചാണ് തയ്യാറാക്കേണ്ടത്.


- Tax Year 2026–27 മുതൽ സമർപ്പിക്കേണ്ട റിട്ടേണുകൾ RPU Version 1.0 ഉപയോഗിച്ചാണ് തയ്യാറാക്കേണ്ടത്.


പുതിയ Utility RPU 1.0 - യിൽ ഉണ്ടായിരിക്കുന്ന പ്രധാന മാറ്റങ്ങൾ:


1. നിലവിലെ Form 24Q ഇനി Form No. 138 എന്ന പേരിലാണ് അറിയപ്പെടുക.


2. Financial Year എന്നതിന് പകരം Tax Year എന്ന പേര് ഉപയോഗിക്കുന്നു.


3. Form പേജിലെ Branch/Division (if any) എന്ന കോളം ഒഴിവാക്കി.


4. Country Name നിർബന്ധമായും രേഖപ്പെടുത്തണം.


5. ഫോൺ നമ്പറും ഇ-മെയിൽ വിലാസവും ഓരോന്നായി മാത്രം നൽകാൻ സാധിക്കും.


6. Drawing & Disbursing Officer (DDO)-യുടെ മൊബൈൽ നമ്പർ രേഖപ്പെടുത്തുന്ന കോളം ഒഴിവാക്കി.


7. Challan പേജിലെ Surcharge, Education Cess എന്നീ കോളങ്ങൾ ഒഴിവാക്കി.


8. Mode of Deposit-ൽ മുമ്പ് ഉപയോഗിച്ചിരുന്ന Yes/No-യ്ക്ക് പകരം:

   - B – Book Adjustment Challan

   - C – Bank Challan


9. Annexure I-ൽ Surcharge, Education Cess എന്നീ കോളങ്ങൾ ഒഴിവാക്കി. പുതുതായി ചേർത്തിരിക്കുന്ന "Whether the total amount of tax deducted as mentioned in Column J has been deposited (Yes/No)" എന്ന കോളത്തിൽ Yes തിരഞ്ഞെടുക്കണം.


10. Section Code-കളിൽ മാറ്റം:


- 92A → 1001

- 92B → 1002

- 92C → 1003


പുതിയ RPU Software Protean-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.


Popular Posts

Category