KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

INCOMETAX CALCULATION 2021-22

ആദായനികുതി 2021-22
                                               
   കഴിഞ്ഞ സാമ്പത്തിക വർഷത്തെ നികുതി നിരക്കുകളിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തന്നെയാണ് ഈ വർഷത്തെ നികുതി നിരക്കുകളും പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ബജറ്റില്‍ ധനകാര്യമന്ത്രി അവതരിപ്പിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നികുതി വകുപ്പ് പുറത്തിറക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഈ സാമ്പത്തിക വർഷത്തിലെ നികുതി നിരക്കുകൾ ഈടാക്കുന്നത്.

വരുമാനനികുതിയുമായി ബന്ധപ്പെട്ട പൊതുവായ കാര്യങ്ങൾ

* 1961-ലാണ് ഇൻകംടാക്സ് ആക്ട് നിലവിൽ വന്നത്. 1962  വകുപ്പ് 192 കൂടി കൂട്ടിച്ചേർത്ത് സാലറി വാങ്ങുന്ന ജീവനക്കാരുടെ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി. 
ഓരോ വർഷവും കേന്ദ്രഗവൺമെനറും സംസ്ഥാനഗവൺമെന്റും ഇറക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നികുതി പിരിക്കേണ്ടത്.
* ഇൻകം ടാക്സ് ശേഖരിച്ച്  അടവക്കുന്നതിന് ഓരോ സ്ഥാപനത്തിനും  TAN  (TAX deduction and Collection Account Number ) ആവശ്യമുണ്ട് 
* എല്ലാ നികുതിദായകർക്കും PAN ( Permanant Account Number) ഉണ്ടായിരിക്കണം.
* വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തിൽ കൂടുതലുള്ള എല്ലാവരും PAN എടുത്തിരിക്കണം.
* 2020- 21 വർഷം മുതൽ നികുതി നിരക്കുകൾ കണക്കാക്കുന്നതിന് പുതിയ ഒരു രീതി കൂടി നിലവിൽ വന്നു.
* നികുതിദായകന് പുതിയ രീതിയോ പഴയ രീതിയോ സ്വീകരിക്കാം.
* എല്ലാ സ്ഥാപന മേധാവികളും Quarterly return യഥാസമയം സമർപ്പിച്ചിരിക്കണം.വൈകിയാൽ പിഴ യുണ്ട്.
* രണ്ടര ലക്ഷം വരുമാനം ഉള്ളവരും DDO ക്ക് നേരിട്ട് കിഴിവ് നടത്താൻ പറ്റാത്ത ഡിഡക്ഷനുകൾ ലഭിക്കാനും, ഹൗസിങ് ലോൺ പലിശ ക്ലെയിം ചെയ്യുന്നവരും ITR (Annual Return) സമർപ്പിക്കണം.


DDO ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ .

# ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെ നികുതി കണക്കാക്കി ഡിപ്പാർട്ട്മെന്റില്‍ അടക്കുക എന്നത് DDO യോയുടെ ഉത്തരവാദിത്വമാണ്.
# സാമ്പത്തിക വർഷത്തിന്‍റെ ആദ്യത്തിൽ തന്നെ തന്‍റെ കീഴിലുള്ള ജീവനക്കാരുടെ പ്രതീക്ഷിത വരുമാനം കണക്കാക്കി പ്രതീക്ഷിത നികുതി കണ്ടെത്തി (Anticipatory Statementതയ്യാറാക്കി ) 12 ഗഡുക്കളാക്കി അടവ് തുടങ്ങണം.
# വരുമാനത്തിൽ ഇടയ്ക്ക് മാറ്റം വരാൻ സാധ്യതയുള്ളതിനാൽ സെപ്തംബർ മാസത്തിൽ ഒരു Revised Anticipatory Statement  തയ്യാറാക്കി ബാക്കിയുള്ള ടാക്സ് 6 മാസങ്ങളിലായി ക്രമീകരിക്കണം
# ഫെബ്രുവരി മാസത്തിൽ Final Statement തയ്യാറാക്കി ജീവനക്കാരിൽ നിന്നും വാങ്ങി ഫയലിൽ സൂക്ഷിക്കണം
# Quarterly return യഥാസമയം സമർപ്പിക്കുക
# അടച്ച ടാക്സ് Departmentല്‍ അടവ് ചെയ്യപ്പെട്ടു എന്ന് ഉറപ്പാക്കാൻ BIN-VIEW പരിശോധിക്കണം.
# രണ്ടര ലക്ഷത്തിൽകൂടുതൽ വരുമാനമുള്ള ജീവനക്കാരോട് നിർബന്ധമായും PAN എടുക്കാൻ  നിർദ്ദേശിക്കണം.
# PAN ഇല്ലാത്തവർക്ക് ഡബിൾ ടാക്സ് നൽകേണ്ടിവരും.
# മുഴുവൻ ടാക്സും അടച്ചു കഴിഞ്ഞാൽ ഫോം16  ഡൌണ്‍ലോഡ്ചെയ്തു തൻറെ കീഴിലുള്ള  ടാക്സ് അടച്ച ജീവനക്കാർക്ക് നൽകണം. .
# ആകെ വരുമാനനികുതി പതിനായിരത്തിൽ കൂടുതലുണ്ടെങ്കിൽ നിർബന്ധമായും ഓരോ മാസത്തിലും TDS പിടിക്കണം.അല്ലാത്തപക്ഷം 234b ബി 234c എന്നീ വകുപ്പുകൾ പ്രകാരം Interest അടക്കേണ്ടി വരാൻ സാധ്യതയുണ്ട്. 

ത്രൈമാസറിട്ടേൺ സമർപ്പിക്കേണ്ട സമയക്രമം 
Q1:- . ഏപ്രിൽ മേയ് ജൂൺ മാസങ്ങളിലേത്.......      ജൂലൈ 31 ന് മുമ്പ്
Q2 . ജൂലൈ ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലേത്......  ഒക്ടോബർ 31 ന് മുമ്പ്
Q3. ഒക്ടോബർ നവംബർ ഡിസംബർ മാസങ്ങളിലേത്.....ജനുവരി 31ന് മുമ്പ് .
Q4.ജനുവരി ഫെബ്രുവരി മാർച്ച് മാസങ്ങളിലേത്.......   മെയ്‌31നു മുമ്പ്. 

 ഓരോ നികുതിദായകനും ടാക്സ് അഡ്വാൻസായിട്ടാണ് അടക്കുന്നത് അതുകൊണ്ട് തന്നെ നിശ്ചിത ശതമാനം തുക താഴെ പറയുന്ന പ്രകാരം അടക്കേണ്ടതാണ്.
DUE DATES OF ADVANCE TAX

ON OR BEFORE    ജൂണ്‍ 15.........................................25%
ON OR BEFORE    സെപ്തംബര്‍ 15..........................45%
ON OR BEFORE    ഡിസംബര്‍ 15..............................75%
ON OR BEFORE    മാര്‍ച്ച് 15....................................100%
          2020--21 വർഷത്തിൽ സാലറി ചലഞ്ചിന്‍റെഭാഗമായി മാറ്റിവെച്ച സാലറി ഗഡുക്കളായി നമുക്ക് തിരികെ ലഭിക്കുകയും ഡിഎ അരിയർ ഇനത്തില്‍ വലിയൊരുതുക പിഎഫിൽ ലയിപ്പിക്കുകയും ചെയ്തിട്ടുണ്ട് .അതുകൊണ്ട് തന്നെ കൂടുതൽ ജീവനക്കാർക്ക് ഉയർന്ന തുക നികുതിവരുന്നുണ്ട് അഡ്വാൻസ് ടാക്സ് അടക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
2020--21 സാമ്പത്തികവർഷം മുതൽ നികുതിദായകർക്ക് വരുമാനനികുതി കണക്കാക്കു ന്നതിനു രണ്ടു രീതികളുണ്ട് പുതിയ രീതിയും (NEW REGIME) പഴയ രീതിയും (OLD REGIME) ഇതിൽ ജീവനക്കാർക്ക് ഗുണകരമായി തോന്നുന്നത് സ്വീകരിക്കാം.
പഴയ രീതിയിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ, 80C പ്രകാരമുള്ള കിഴിവുകൾ എന്നിവ Clime ചെയ്തു കൊണ്ട് ബാക്കിവരുന്ന തുകക്കാണ് ടാക്സ് കണക്കാക്കുന്നത്. ഈ രീതിയിൽ നികുതിസ്ലാബുകള്‍ കുറവും Tax Rate കൂടുതലുമാണ്.പുതിയ രീതിയിൽ നികുതി സ്ലാബുകള്‍ കൂടുതലും Tax Rate കുറവുമാണ്. എങ്കിലും കൂടുതൽ നികുതിദായകരും 80C അടക്കമുള്ള  സേവിങ്സും കിഴിവുകളും ഉള്ളവരായതിനാൽ പഴയരീതിയായിരിക്കും തെരഞ്ഞെടുക്കുന്നത്. രണ്ട് രീതിയിലും നികുതികണക്കാക്കി കൂടുതൽ ഗുണകരമായത് സ്വീകരിക്കുന്നതായിരിക്കും ഉചിതം.ഏതു രീതി സ്വീകരിച്ചാലും 2022 ജൂലൈ 31ന് മുമ്പായി ഐ ടി ആർ സമർപ്പിക്കുന്ന സമയത്ത് സ്വീകരിക്കുന്ന സ്കീം ആയിരിക്കും ഫൈനൽ ആ സമയത്ത് സ്കീം മാറുന്നതിന് തടസ്സമില്ല. 










പുതിയ രീതി

  പുതിയ രീതിയിൽ വരുമാന നികുതി കണക്കാക്കുന്നത് വളരെ എളുപ്പമാണ്.Basic Pay,DA,HRA മറ്റ് അലവൻസുകൾ എന്നിവ മുഴുവൻ ഉൾപ്പെടുത്തി സാലറിഇൻകം കാണുന്നു. എന്നാൽ Conveyance Allowance, Daily Allowance Uniform Allowance എന്നിവ ലഭിച്ചത് ചെലവഴിച്ച തുക വരുമാനത്തിൽ കൂട്ടേണ്ടതില്ല Employers Contribution ഉണ്ടെങ്കിൽ വരുമാനത്തിൽ ചേർക്കുകയും പ്രസ്തുത തുക 80CCD(2) പ്രകാരം കുറക്കുകയും വേണം. ഇതായിരിക്കും പുതിയ രീതിയിലുള്ള ടാക്സബിൾ ഇൻകം ഇതിന് പുതിയ നിരക്ക്  അനുസരിച്ച് നികുതി കണക്കാക്കാം.

പഴയ രീതി (Old Regime)
 PAY,DA,HRA,DAArrear, PAY Arrear,Festival Allowance,Bonus, എന്നിവയും ഇളവ്ഇല്ലാത്ത അലവന്‍സുകള്‍എല്ലാം ഉൾപ്പെടുത്തി Salary income കാണുക Conveyance Allowance, Daily Allowance Uniform Allowance എന്നിവ ലഭിച്ചത് ചെലവഴിച്ച തുക വരുമാനത്തിൽ കാണിക്കേണ്ടതില്ല.നിബന്ധനകൾക്ക് വിധേയമായി ഒഴിവാക്കാവുന്ന അലവൻസുകളും ഉണ്ട് 

HRA U/S10(13A) :-വാടക വീട്ടിൽ താമസിക്കുന്ന ജീവനക്കാരൻ അദ്ദേഹത്തിൻറെ ശമ്പളത്തിൽ (Pay+DA ) 10% ശതമാനത്തിൽ കൂടുതൽ വീട്ടുവാടക കൊടുത്തിട്ടുണ്ടെങ്കിൽ അയാൾക്ക് HRA ഇനത്തിൽ കുറവ് ലഭിക്കാൻ അർഹതയുണ്ട് .താഴെപ്പറയുന്ന മൂന്ന് ഇനങ്ങളിൽ ഏറ്റവും കുറവുള്ളത് ഇളവയി  ലഭിക്കുന്നതാണ്.
1. ആ വർഷം ലഭിച്ച HRA
2.ശമ്പളത്തിന്‍റെ(Pay+DA)10%ശതമാനത്തിൽ കൂടുതലായി നല്‍കിയ വീട്ടുവാടക
3.ശമ്പളത്തിന്‍റെ 40% 
   ഉദാഹരണമായി 12000 രൂപ ഒരു വർഷം HRA ലഭിക്കുന്ന ജീവനക്കാരന്‍റെ ഒരു വർഷത്തെ ശമ്പളം 3,80,000 രൂപയാണെന്ന് ഇരിക്കട്ടെ.  എങ്കിൽ അയാളുടെ ശമ്പളത്തിന്‍റെ 10% 38000 അയാൾ ആ വർഷം 37,000 രൂപ വീട്ടുവാടക നൽകിയിട്ടുണ്ടെങ്കിൽ അയാൾക്ക് HRA ഇനത്തിൽ ഇളവ് കിട്ടുന്നില്ല എന്നാൽ 40000 കൊടുത്തിരുന്നുവെങ്കിൽ 2000 രൂപ കിഴിവ് ലഭിക്കും. 
ഹിൽ ട്രാക്ക് അലവൻസ്:- 
 ആയിരം മീറ്ററിൽ കൂടുതൽ ഉയർന്ന പ്രദേശത്ത് ജോലി ചെയ്യുന്നവർക്ക് മാത്രമാണ് ഇത് ലഭിക്കുന്നത് പരമാവധി ഒരു വർഷം 3600 രൂപ (300x12 ) വരെ കിഴിവ് ലഭിക്കും.
ConveyanceAllowance
 അന്ധനോ ബധിരനോ വികലാംഗനോ ആയ  ജീവനക്കാരന് ലഭിക്കുന്ന അലവൻസ് 38400 രൂപ (3200x12) കിഴിവ് വരുത്താവുന്നതാണ്.
മുകളിൽ പറഞ്ഞ അലവൻസുകൾ എല്ലാം വരുമാനത്തിൽ ചേർത്തതിനുശേഷം ഓരോ ഇനത്തിനും അർഹമായ ഇളവുകൾ കുറവ് ചെയ്യുകയാണ് വേണ്ടത്.

ഇനി വരുമാനത്തിൽ നിന്ന് നേരിട്ട് കുറക്കുന്ന മറ്റ് ഇളവുകൾ ഏതൊക്കെയെന്ന് നോക്കാം

തൊഴിൽ നികുതി U/S16(III)
ആ സാമ്പത്തികവർഷം അടച്ച തൊഴിൽ നികുതി ആകെ വരുമാനത്തിൽ നിന്നും കുറവ് വരുത്താം.

ഭവനവായ്പയുടെ പലിശ
  സ്വന്തം താമസത്തിനായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ റിപ്പയർ ചെയ്യുന്നതിനോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ടുള്ള ലോണിന്‍റെ പലിശ നിബന്ധനകൾക്ക് വിധേയമായി  കുറവ് വരുത്താവുന്നതാണ്. ഇതിനായി വായ്പ എടുത്ത സ്ഥാപനത്തിൽ നിന്നും ലോൺ എടുത്തത്തിന്‍റെ ഉദ്ദേശം പലിശ എന്നിവ വ്യക്തമാക്കുന്ന സ്റ്റേറ്റ്മെൻറ് ഹാജരാക്കേണ്ടതാണ്. വീടിൻറെ ഉടമസ്ഥാവകാശം ഉള്ളവർക്ക് മാത്രമേ കിഴിവ് ലഭിക്കുകയുള്ളൂ. 1- 4- 99 ന് ശേഷം എടുത്ത ലോൺ ആളുകൾക്ക് പരമാവധി രണ്ടു ലക്ഷം രൂപയും 1- 4- 99 ന് മുമ്പ് എടുത്ത ലോൺ ആളുകൾക്ക് പരമാവധി 30,000 രൂപയും യും ലഭിക്കും. വീട്റിപ്പയർ, പുനർനിർമ്മാണം എന്നിവക്ക് എടുത്ത ലോൺ ആണെങ്കിൽ മുപ്പതിനായിരം രൂപ മാത്രമേ കിഴിവ് ലഭിക്കുകയുള്ളൂ.

സ്റ്റാൻഡേർഡ് ഡിഡക്ഷൻ
  2019- 20 വർഷം മുതൽ ശമ്പളം പെൻഷൻ തുടങ്ങിയ വരുമാനക്കാർക്ക് അമ്പതിനായിരം രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷനായി കുറവ് വരുത്താം.

മുകളിൽ പറഞ്ഞ ഇളവുകൾ കുറക്കുകയും പിന്നീട് Income From other sources ഉണ്ടെങ്കിൽ (ഉദാ പലിശ,വാടക) ചേർക്കുകയും ചെയ്തതിനു ശേഷമുള്ള തുകയാണ് Gross Total Income.

 Chapter 6 A പ്രകാരമുള്ള കിഴിവുകൾ
$ സെക്ഷൻ 80c Savings & Deposits 
$ PF Subscription & Arrear,
$ SLI,GIS FBS എന്നിവയിലേക്ക് അടച്ച വിഹിതം 
$ ജീവനക്കാരന്‍റെയോ, ഭാര്യ/ഭര്‍ത്താവ് മക്കളുടെയോ പേരിൽ അടച്ച LIC പ്രീമിയം തുക കിഴിവായി ലഭിക്കും.
$ ഭവന വായ്പയുടെ മുതലിലേക്ക് അടച്ച തുക (റിപ്പയർ, പുനർ നിർമ്മാണം, ഓണം എന്നിവക്ക് എടുത്ത് വായ്പക്ക് ഇത് ബാധകമല്ല  )
$ ഷെഡ്യൂൾഡ് ബാങ്കുകൾ പോസ്റ്റോഫീസ് തുടങ്ങിയവയിൽ അഞ്ചുവർഷത്തിൽ കുറയാത്ത സ്ഥിര നിക്ഷേപം
$ ജീവനക്കാരന്‍റെ രണ്ട് കുട്ടികൾക്ക് നൽകിയ ട്യൂഷൻഫീ (Tuition Fee only) ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ പഠിക്കുന്നവർക്ക് ലഭിക്കും.
$ അംഗീകാരമുള്ള  പെൻഷൻ ഫണ്ടിലേക്ക് അടച്ച തുക.
$ സ്വന്തം താമസത്തിനായി ആയി വാങ്ങിയ വീടിൻറെ സ്റ്റാമ്പ് ഡ്യൂട്ടി രജിസ്ട്രേഷൻ ഫീ എന്നിവ കുറക്കാം.
$ പെൺകുട്ടികൾക്കുള്ള സുകന്യ സമൃദ്ധി അക്കൗണ്ടിൽ നിക്ഷേപിച്ച തുക.
$ കൂടാതെ Superannuation Fund ,NSC ,LIC യുടെയും UTI യുടെയും യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ,  മ്യൂച്ചൽ ഫണ്ട്, ICICI, IDBI, NABARD, Infrastructure Development Bond എന്നിവയിലെ നിക്ഷേപങ്ങൾക്ക് സെക്ഷൻ 80 പ്രകാരം ഇളവിന് അർഹതയുണ്ട്
80CCC 
 LIC യുടെയും അംഗീകൃത ഇൻഷുറൻസ് സ്ഥാപനങ്ങളിലെയോ പെൻഷൻ പദ്ധതികളായ Annuity Plan കളിലെ നിക്ഷേപം.
80 CCCD(1)
 നാഷണൽ പെൻഷൻ സ്കീമിൽ (NPS) അടച്ച ജീവനക്കാരുടെ വിഹിതം കിഴിവായി ലഭിക്കും  ഇത് ശമ്പളത്തിന്‍റെ (Pay+DA) പത്ത് ശതമാനത്തിൽ കൂടാൻ പാടില്ല.
സെക്ഷൻ 80C,80CCC, 80 CCCD(1) എന്നിവയുടെ ആകെ കിഴിവ് പരമാവധി ഒന്നരലക്ഷം  രൂപയാകുന്നു

 ഇനി ഒന്നര ലക്ഷത്തിനു ശേഷമുള്ള കിഴിവുകൾ ഏതെല്ലാം എന്ന് നോക്കാം

80 CCCD(1B)
  ഇത് പ്രകാരം 50,000 രൂപവരെ NPS നിക്ഷേപത്തിന് അധിക കിഴിവ് ലഭിക്കും. ഒന്നര ലക്ഷം വരെയുള്ള കീഴിവിനായി ഉപയോഗിച്ച നിക്ഷേപം കഴിച്ച് ബാക്കി ഉള്ളതാണ് ഇതിന് പരിഗണിക്കുക.
 80CCD(2 )
   ഇത്പ്രകാരം (Pay+DA യുടെ) 10% കിഴിവുണ്ട് എന്നാൽ ഈ തുക വരുമാനത്തിൽ ചേർത്തിട്ടുണ്ടെങ്കിൽ മാത്രമേ ഇളവുലഭിക്കുകയുള്ളൂ. 
80 CCG 
 നോട്ടിഫൈ ചെയ്ത ഇക്വിറ്റി സേവിംഗ്സ് സ്കീമുകളിലെ നിക്ഷേപത്തിന് അതിന് അനുവദിക്കുന്ന കഴിവാണിത് 2012-13 വന്ന രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ് സ്കീം ഈ ഇനത്തിൽ പെടുന്ന ഒന്നാണ്. എന്നാൽ 2017 ഏപ്രിൽ ഒന്നുമുതൽ ഈസ്‌കീം നിർത്തലാക്കി. നിക്ഷേപത്തിന്‍റെ പരമാവധികിഴിവ് 25000 രൂപയാണ് മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു വർഷം clime ചെയ്യാം ടോട്ടൽ വരുമാനം 12 ലക്ഷത്തിൽ കൂടരുതെന്നനിബന്ധനയുണ്ട്.  ഇപ്പോൾ ഈ സ്കീമിൽ വരുന്ന നിക്ഷേപങ്ങൾ 2017 ഏപ്രിൽ മുതൽ തുടങ്ങിയ security of BSE/CNX100 share,Maharatna,Navaratna,Miniratna,ETFS,Equity share of Public sector turn over 4000 crore .മുതലായവയാണ്.
 80D മെഡിക്കൽ ഇൻഷുറൻസ് 
  ജീവനക്കാരൻ സ്പൌസ് മക്കൾ എന്നിവരുടെ പേരിൽ ഉൾപ്പെടെ അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽ അടച്ചിട്ടുള്ള പ്രീമിയം 25000 രൂപ (ജീവനക്കാരൻ 60 വയസ്സ് പൂർത്തിയായ വ്യക്തിയാണെങ്കിൽ പരമാവധി 50,000 രൂപ) ഇളവ് ലഭിക്കും കൂടാതെ മാതാപിതാക്കളുടെ പേരിൽ അടച്ച് ഇൻഷുറൻസ് പ്രീമിയത്തിന് മറ്റൊരു 25000 കൂടി ഇളവ് ലഭിക്കും ഇവരിലൊരാൾ സീനിയർ സിറ്റിസൺ ആണെങ്കിൽ പരമാവധി 50,000 രൂപ ഇളവ് ലഭിക്കും ഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്ത 80 വയസ്സുള്ള മാതാപിതാക്കളുടെ ചികിത്സാച്ചെലവിന് 50,000 വരെ കിഴിവ് നേടാം. ചികിത്സാചെലവ് നേരിട്ട് പണമായി നൽകിയതാവരുത്. കൂടാതെ മാതാപിതാക്കളുടെ Preventive ഹെൽത്ത് ചെക്കപ്പിന് അയ്യായിരം രൂപ വരെ ഇളവുണ്ട്. ഇതിന്‍റെ തുക പണമായി നൽകിയതുമാവാം.



80 DD 
 ജീവനക്കാരന്‍റെ ശാരീരിക മാനസിക വൈകല്യമുള്ള സഹോദരങ്ങൾ, ഭാര്യ/ഭർത്താവ് മക്കൾ, മാതാപിതാക്കൾ എന്നിവരുടെ ചികിത്സ ശുശ്രൂഷ ട്രെയിനിങ് പുനരധിവാസം എന്നിവയ്ക്കുവേണ്ടി ചെലവഴിച്ചാലും ഇവരുടെ സംരക്ഷണത്തിനായി ഇൻഷുറൻസ് കമ്പനികളിൽ ഇതിനായുള്ള അംഗീകൃത സ്കീമുകളില്‍ നിക്ഷേപിച്ചാലും 80 ഡി പ്രകാരം കിഴിവ് ലഭിക്കും ചിലവഴിച്ച തുക എത്രയായാലും 75,000 രൂപയാണ് ലഭിക്കുക എന്നാൽ 80 ശതമാനത്തിൽ കൂടുതൽ വൈകല്യം ഉണ്ടെങ്കിൽ 1,25,000 രൂപ ലഭിക്കും ഇതിനായി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. 
80 DDB 
  ജീവനക്കാരൻ സ്പൌസ്, മക്കൾ, മാതാപിതാക്കൾ ആശ്രയിച്ചുകഴിയുന്ന സഹോദരങ്ങൾ എന്നിവരിൽ ആർക്കെങ്കിലും മസ്തിഷ്ക സംബന്ധമായതോ അല്ലെങ്കിൽ നാഡീവ്യൂഹത്തെ ബാധിച്ചതോ ആയരോഗങ്ങൾ,കാൻസർ,വൃക്കരോഗങ്ങൾ Aids. തലേസേമിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് 40,000 രൂപയുടെ ഇളവ് ലഭിക്കും .എന്നാൽ രോഗി സീനിയർ സിറ്റിസൺ ആണെങ്കിൽ (60 വയസ്സ്)ഒരു ലക്ഷം രൂപ വരെ ഇളവ് ലഭിക്കുന്നതാണ്. ഇളവ് ലഭിക്കുന്നതിന് സ്പെഷ്യലൈസ് ചെയ്ത ഡോക്ടറില്‍ നിന്നും  നിർദിഷ്ട മാതൃകയിൽ സർട്ടിഫിക്കറ്റ് ഹാജരാകണം (ഗവൺമെൻറ്ഡോക്ർ ആവണം എന്ന് നിർബന്ധമില്ല) കൂടാതെ ചികിത്സാചെലവ് സംബന്ധിച്ച രേഖകളും ഹാജരാക്കണം. മേൽപ്പറഞ്ഞ രോഗങ്ങളുടെചികിത്സയ്ക്ക് മെഡിക്ലെയിം, Reinbursment എന്നിവ കിട്ടിയിട്ടുണ്ടെങ്കിൽ അത് കഴിച്ചുള്ള സംഖ്യക്ക് മാത്രമേ ഇളവ് ലഭിക്കുകയുള്ളൂ
80E
 ഭർത്താവിന്‍റെ/ഭാര്യയുടെ മക്കളുടെയോ അല്ലെങ്കിൽ ജീവനക്കാരൻ ലീഗൽ ഗാർഡിയൻ ആയ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ബാങ്കിങ് സ്ഥാപനങ്ങളിൽ നിന്ന് എടുത്ത വിദ്യാഭ്യാസ ലോണിന് പലിശ ഇനത്തിൽ അടച്ച തുക 80E  പ്രകാരം കിഴിവ് ലഭിക്കും. പലിശ അടച്ചു തുടങ്ങി ഏഴ് വർഷം വരെയാണ് ഇളവ് ലഭിക്കുക ഹയർസെക്കൻഡറിക്ക് മുകളിൽ ഉള്ള കോഴ്സുകൾക്ക് ആണ് ഇളവ് ഉള്ളത് .വിദേശത്താണ് പഠനം എങ്കിലും ഇളവു ലഭിക്കും  80E പ്രകാരമുള്ള കിഴിവുകൾക്ക് പരിധിയില്ല.
80 EE
  വീട് നിർമ്മാണത്തിനും വാങ്ങുന്നതിനും എടുത്ത ഹൗസിംഗ് ലോണിന്‍റെ Interest സെക്ഷൻ 24 പ്രകാരം 2 ലക്ഷം നേരിട്ട് കുറവ് വരുത്താവുന്നതാണ് എന്ന് നാം മനസ്സിലാക്കിയല്ലോ. എന്നാൽ അതുകൂടാതെ ചില നിബന്ധനകൾക്ക് വിധേയമായി പരമാവധി 50,000 രൂപ കൂടി ഇളവ് വരുത്താം.
നിബന്ധനകൾ
#  ലോൺ തുക 35 ലക്ഷത്തിൽ കുറവായിരിക്കണം.
#  മുഴുവൻ പ്രോപ്പർട്ടി യുടെ വില 50 ലക്ഷത്തിൽ താഴെ ആയിരിക്കണം. 
# ലോൺ എടുക്കുന്ന സമയത്ത് ജീവനക്കാരുടെ പേരിൽ മറ്റു വീടുകൾ ഉണ്ടായിരിക്കരുത്.
# 2016 ഏപ്രിൽ ഒന്നിനും 2017 മാർച്ച് 31നും ഇടയിൽ എടുത്ത ലോൺ ആയിരിക്കണം.
80EEA 
  വീട് നിർമ്മാണത്തിനും വാങ്ങുന്നതിനും എടുത്ത ഹൗസിംഗ് ലോൺ Interest സെക്ഷൻ 24 പ്രകാരം 2 ലക്ഷം രൂപ പലിശ ഇനത്തിൽ കുറച്ച് അതിനുശേഷം ചില നിബന്ധനകൾക്ക് വിധേയമായി ഒന്നരലക്ഷം രൂപ കൂടി കുറവു വരുത്താം.
നിബന്ധനകൾ
# 2019 ഏപ്രിൽ ഒന്നിനു ശേഷവും 31- 3- 2020 നും ഇടയിൽ എടുത്ത ലോൺ ആയിരിക്കണം. 
# ലോൺ അനുവദിക്കുന്നത് സമയത്ത് മറ്റൊരു വീട് ഉണ്ടായിരിക്കരുത്. 
# വീടിൻറെ വില 45 ലക്ഷത്തിൽ താഴെ ആയിരിക്കണം. 
80EE B
     ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്ത ലോണിന്‍റെ പലിശ പരമാവധി ഒന്നരലക്ഷം രൂപ വരെ കിഴിവ് ലഭിക്കും 2019 ഏപ്രിൽ ഒന്നിനും 2023 മാർച്ച് 31നും ഇടയിൽ എടുത്ത ലോൺ ആയിരിക്കണം
80 G
  ചില റിലീഫ് ഫണ്ട്കളിലേക്കും, ചാരിറ്റബിൾ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നൽകുന്ന സംഭാവന തുകയുടെ 50 ശതമാനം 80G പ്രകാരം കിഴിവ് വരുത്താം ഇത് DDO ക്ക് നേരിട്ട് കുറയ്ക്കാൻ പറ്റില്ല. റിട്ടേൺ സമർപ്പിക്കുന്ന സമയത്ത് Clime ചെയ്യാം. എന്നാൽ CMDRF,പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, യുദ്ധ ഫണ്ടുകൾ എന്നിവക്ക് നൽകുന്ന സംഭാവനകൾക്ക് 100% ഇളവ് ലഭിക്കുന്നതാണ്.ഇത് DDOക്ക് നേരിട്ട് കുറയ്ക്കാവുന്നതാണ്. 
80 GG C 
  റെപ്രസേൻറ്റേഷൻ ഓഫ് പീപ്പിൾസ് ആക്റ്റ് 29 A പ്രകാരം രജിസ്റ്റർ ചെയ്ത  രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയസംഭാവനകൾക്ക് കിഴിവ് ലഭിക്കും സംഭാവന ക്യാഷ് ആയി നൽകിയതാവരുത് .ചെക്ക് ഡിഡി ക്രെഡിറ്റ് കാർഡ് ഇൻറർനെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ നൽകിയതാവണം. DDOക്ക് നേരിട്ട് കുറയ്ക്കാൻ കഴിയില്ല Annual റിട്ടേൺ നൽകുന്ന സമയത്ത് climeചെയ്ത കിഴിവ് നേടാം.
80TTA
 ബാങ്കുകൾ,കോപ്പറേറ്റീവ്ബാങ്കുകൾ,പോസ്റ്റ്ഓഫീസ് എന്നിവിടങ്ങളിലെ Savings bank നിക്ഷേപത്തിന്പലിശ ഇനത്തിൽ ലഭിച്ച തുകയിൽ പരമാവധി 10,000 രൂപ കിഴിവ് ലഭിക്കും മറ്റു വരുമാനം എന്ന നിലയിൽ മൊത്തവരുമാനം ആയി കാണിച്ചിട്ടുണ്ടെങ്കിൽ 80TTA പ്രകാരം കിഴിവ് വരുത്താം.
 80 TT B
   60 വയസ്സ് കഴിഞ്ഞവർക്ക് ബാങ്ക്നിക്ഷേപങ്ങളുടെ പലിശ ഇനത്തിൽ ലഭിച്ച തുക പരമാവധി 50,000 രൂപ ഇളവ് ലഭിക്കും ഇത് സേവിങ് ബാങ്കിനും ഫിക്സഡ് ഡെപ്പോസിറ്റിനും ബാധകമാണ്.
80 U  
  അംഗവൈകല്യമുള്ള ജീവനക്കാർക്ക് 80u പ്രകാരമുള്ള നികുതിയിളവിന് അർഹതയുണ്ട് Disabilityയുടെ തോതനുസരിച്ച് താഴെപ്പറയുന്ന രോഗങ്ങൾക്ക് ലഭിക്കുന്നതാണ് Blindness,Low Vision, Leprasy, Hearingimpired, Locomotar disability,Mental Retardation ,Mental illness etc.....40 ശതമാനം അംഗവൈകല്യമുള്ളവർക്ക് 75,000 രൂപയും 80 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ളവർക്ക് 1,25,000 രൂപയുമാണ് ഇളവ് ലഭിക്കുക.അംഗീകൃത മെഡിക്കൽ അതോറിറ്റി നൽകുന്ന ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കി ഇളവ് നേടാം. 
 ഇതുപ്രകാരമുള്ള കിഴിവുകൾ കുറച്ച്തിനുശേഷമുള്ള തുകക്ക് (ടാക്സബിൾ ഇൻകം) പഴയ നിരക്കിൽ വരുമാന നികുതി കണക്കാക്കി നാല് ശതമാനം എഡ്യൂക്കേഷണൽ സെസ് കൂടി ചേർത്താൽ അടക്കേണ്ട ടാക്സായി. അരിയറായി ലഭിച്ച PAY, DA എന്നിവക്ക് 10 E തയ്യാറാക്കി ഇളവ് നേടാവുന്നതാണ്.

10 E തയ്യാറാക്കുന്ന വിധം
     ഒരു സാമ്പത്തികവർഷത്തിൽ 12 മാസത്തെ സാലറിയോടൊപ്പം  മുൻവർഷങ്ങളിലെ ചില മാസങ്ങളിലെ ശമ്പളമോ ക്ഷാമബത്തയോ മറ്റ് ആനുകൂല്യങ്ങളോ അരിയറായി ലഭിക്കുന്ന സാഹചര്യങ്ങൾ വരാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന അരിയർ തുക കൂടി ചേർക്കുമ്പോൾ, നടപ്പുസാമ്പത്തികവർഷത്തെ മൊത്തവരുമാനം കൂടുകയും, അത് ആദായനികുതി കൂടുന്നതിന് ഇടയാക്കുകയും ചെയ്യും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അരിയർ സാലറിക്ക്, സെക്ഷൻ 89 പ്രകാരമുള്ള റിലീഫ് ലഭിക്കാനുള്ള സാധ്യതയുണ്ട്. സെക്ഷൻ 89 പ്രകാരമുള്ള റിലീഫ് ലഭിക്കുമോയെന്നത്, അതിന്‍റെ കാൽക്കുലേഷൻ ചെയ്തുനോക്കിയാൽ അറിയാവുന്നതാണ്.
     കേരളസർക്കാർ ജീവനക്കാർക്ക്, 01/01/2019 മുതലുള്ള 4 ഗഡു ക്ഷാമബത്ത, അരിയർ ആയി 2021 മാർച്ച് മാസത്തെ സാലറിയോടൊപ്പം ഏപ്രിൽ മാസത്തിൽ ലഭിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ ലഭിച്ചിട്ടുള്ളതിനാൽത്തന്നെ, ഈ അരിയർ ആദായനികുതി കണക്കാക്കുമ്പോൾ 2021-22 സാമ്പത്തികവർഷത്തെ വരുമാനത്തിൽ ഉൾപ്പെടുന്നതാണ്. 2018-19, 2019-20, 2020-21 സാമ്പത്തികവർഷങ്ങളിൽ ലഭിക്കേണ്ടിയിരുന്ന തുകയാണ് ഈ വർഷത്തെ വരുമാനമായി ലഭിക്കുന്നത്. അതോടൊപ്പം തന്നെ 2020-21 വർഷത്തിൽ കോവിഡ് കാരണം സാലറിയിൽ നിന്ന് കുറവ് ചെയ്ത തുക ഡെഫേർഡ് സാലറിയായി ഈ വർഷം ജീവനക്കാർക്ക് ലഭിച്ചിട്ടുണ്ട്. അത് കഴിഞ്ഞവർഷത്തെ വരുമാനമായി ലഭിക്കേണ്ടിയിരുന്ന തുകയാണ്. ഈ സാമ്പത്തികവർഷം അരിയർ ഇനത്തിൽ ലഭിച്ചിട്ടുള്ള തുകകൾ, മുൻവർഷങ്ങളിലെ വരുമാനമായിരുന്നതിനാൽ, അത് ആ വർഷങ്ങളിലെ മൊത്തവരുമാനത്തിൽ ഉൾപ്പെടുത്തി, മുൻവർഷങ്ങളിലെ ടാക്സ് പുനർനിർണ്ണയിക്കുകയും, അതേവർഷത്തെ മൊത്തവരുമാനത്തിൽ നിന്നും കുറവ് ചെയ്ത് ഈ വർഷത്തെ ടാക്സ് പുതുക്കി നിശ്ചയിക്കുകയും ചെയ്താണ് സെക്ഷൻ 89 പ്രകാരമുള്ള റിലീഫ് കണ്ടുപിടിക്കുന്നത്.

ഇപ്രകാരം റിലീഫ് കണ്ടുപിടിക്കുന്നതിനുപയോഗിക്കുന്ന ഫോറം ആണ് Form 10E. ഈ ഫോറം ആദായനികുതിവകുപ്പിന്‍റെ സൈറ്റിൽ ലഭ്യമാണ്. Form 10E പൂരിപ്പിക്കുന്നതിനായി താഴെ

പറയുന്ന കാര്യങ്ങൾ ആദ്യം തന്നെ കയ്യിൽ ഉണ്ടായിരിക്കേണ്ടതാണ്.

1) Arrear Amount [Financial Year wise ]

2) Taxable Incomes | Financial Year wise |

3) Income Tax Statement 2021-22/ITR Statement

ഒരു ഉദാഹരണം വഴി form-10E യുടെ കാൽക്കുലേഷൻ മനസ്സിലാക്കാവുന്നതാണ്. സർറീസിലുള്ള ഒരു ഒരു ജീവനക്കാരന് 2021-22 വർഷത്തിൽ അരിയർ ഡി.ഏ. ആയി Rs.16891 രൂപയും, Deferred salary ഇനത്തിൽ Rs.82354/- രൂപയും അരിയറായി ലഭിച്ചു. അദ്ദേഹത്തിന്റെ 2021-22 വർഷത്തെ മൊത്തവരുമാനത്തിൽ മുൻവർഷങ്ങളിലെ അരിയർ തുക കൂടി ഉൾപ്പെട്ടിരിക്കുന്നതിനാൽ സ്വാഭാവികമായും സെക്ഷൻ 89 പ്രകാരമുള്ള റിലീഫ് ലഭിക്കാൻ അർഹതയുണ്ട്. റിലീഫ് കണക്കാക്കുന്നതിനായി ലഭിച്ചിരിക്കുന്ന അരിയറുകൾ സാമ്പത്തികവർഷം തിരിച്ച് ആദ്യം വിഭജിച്ച് കണക്കാക്കേണ്ടതുണ്ട്. താഴെ കാണിച്ചിരിക്കുന്ന ചാർട്ട് പ്രകാരം, ഓരോ വർഷത്തേയും അരിയർ തുക വെവ്വേറെ എഴുതിയെടുക്കേണ്ടതുണ്ട്.






വരുമാനനികുതി ഉദാഹരണങ്ങൾ   1



വരുമാനനികുതി ഉദാഹരണങ്ങൾ 2







            UMER PALANCHEERI
   State Joint Secretary,KPPHA
              Mob:9961903220

Popular Posts

Category