KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി


       


                  കെ.ടെറ്റ് വിഷയത്തിൽ അന്യായമായി ഗ്രേഡും ഇൻക്രിമെന്റും തടയുന്നതിനെതിരെയും എൽ.പി എസ്. ടി ,യു.പി.എസ്.ടി സർവീസുകൾ ഒരുമിച്ച് ഗ്രേഡിന് പരിഗണിക്കാത്തതിന് എതിരേയും കെ.ടെറ്റ് നേടിയവർക്ക് പ്രൊമോഷൻ ആനുകൂല്യങ്ങൾ അർഹമായ തീയതി മുതൽ തന്നെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും ശ്രീ നജീബ് കാന്തപുരം എം എൽ എ യുടെ സാന്നിധ്യത്തിൽ സംസ്ഥാന പ്രസിഡണ്ട് അബ്ദുള്ളക്കുട്ടി എൻ സി, ജനറൽ സെക്രട്ടറി എം ഐ അജികുമാർ  എന്നിവർ ബഹു പൊതു  വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകുന്നു.കെ കെ മുനീർ,പി എസ് സുജി കുമാർ എന്നിവർ സന്നിഹിതരായിരുന്നു.


          നിവേദനത്തിലെ  വിഷയങ്ങൾ മന്ത്രിയെ വിശദമായി ബോധ്യപ്പെടുത്തുകയും മേൽ വിഷയങ്ങളിൽ അനുകൂലമായ ഉത്തരവുകൾ  ഉടൻ  ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.



Popular Posts

Labels