KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

GIS SUBSCRIPTION @ SEPTEMBER



                   GIS വരിസംഖ്യയില്‍ നിലവിലുള്ള നിരക്കില്‍ നിന്നും പുതുതായി മാറ്റങ്ങള്‍ ഒന്നും ഇല്ലെങ്കിലും ആര്‍ക്കെങ്കിലും ശമ്പള സ്കെയിലില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ ( ഉദാഹരണത്തിന് HM പ്രൊമോഷന്‍, 2019 ശമ്പള പരിഷ്കരണ ഫിക്സേഷന്‍ (Pay Revision 2019)) GIS വരിസംഖ്യ 2026  സെപ്തംബര്‍ മാസത്തെ ശമ്പളം മുതല്‍ തന്നെ വര്‍ദ്ധിപ്പിച്ച് കിഴിവ് വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം .


   GIS  സ്ലാബ് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


         45 വയസ്സിന് മുകളിൽ ഉള്ള ജീവനക്കാരുടെ GIS വരിസംഖ്യ അവരുടെ ശമ്പള സ്കെയിലിന് അനുസരിച്ച്   മിനിമം    തുക തന്നെ മതിയാവുന്നതാണ്. 


                    45 വയസ്സിന് താഴെ പ്രായമുള്ള ജീവനക്കാരുടെ GIS വരിസംഖ്യ   അവരുടെ സമ്മത പ്രകാരം വേണമെങ്കിൽ അവരുടെ ശമ്പളത്തിൻ്റെ സ്കെയിൽ  അനുസരിച്ച് SLAB RATE നോക്കി  പരമാവധിയായി ഈ മാസത്തിൽ വർധി പ്പിക്കാവുന്നതാണ്.   ഉയർത്തുമ്പോൾ സബ്‌സ്‌ക്രിപ്‌ഷൻ ആയി വരുന്ന തുക 100 ൻ്റെ  ഗുണിതം ആയിരിക്കണം.


                   ഉദാഹരണമായി 23700-52600 ശമ്പള സ്‌കെയിലിന് താഴെ ജോലി ചെയ്യുന്ന 45 വയസ്സിൽ കുറവുള്ള ഒരു ജീവനക്കാരൻ നിലവിൽ 400 രൂപയാണ് GIS സബ്‌സ്‌ക്രിപ്‌ഷൻ തുകയായി അടയ്ക്കുന്നതെങ്കിൽ വേണമെങ്കിൽ ഇദ്ദേഹത്തിന് സബ്‌സ്‌ക്രിപ്‌ഷൻ തുക ആ scale ൻ്റെ പരമാവധിയായ 800 ആയി ഈ മാസം ഉയർത്താം. അല്ലെങ്കിൽ 500 / 600 / 700 ആയോ സബ്‌സ്‌ക്രിപ്‌ഷൻ തുക ഈ മാസം ഉയർത്താം.





SPARK ല്‍ GIS വരിസംഖ്യ ചേര്‍ക്കുന്ന വിധം

       Salary Matters > Changes in the Month > Present salary എടുത്തിതന്ന് ശേഷം വരിസംഖ്യ ചേര്‍ക്കേണ്ട വ്യക്തിയുടെ പേര്‍ select ചെയ്ത് GO നല്‍കിയശേഷം നിലവിലെ വരിസംഖ്യ കാണുന്നതിന്റെ ഇടത് ഭാഗത്തെ EDIT ബട്ടണ്‍ ക്ളിക്ക് ചെയ്യുക . താഴെ ചിത്രം കാണുക 
 






      തുടര്‍ന്ന്   സംഖ്യയില്‍  വ്യത്യാസം വരുത്തി UPDATE ബട്ടണ്‍ ക്ലിക്ക് ചെയ്യുക  (പ്രത്യേകം ശ്രദ്ധിക്കുക SLI പോലെ പുതിയ പ്രീമിയം ആയിട്ടല്ല ചേര്‍ക്കേണ്ടത് - നിലവിലുള്ളത് മാറ്റം വരുത്തു കയാണ് ചെയ്യേണ്ടത്).
 

ചിത്രം ശ്രദ്ധിക്കുക.






Popular Posts

Category