
കെ പി പി എച്ച് എ കോഴിക്കോട് ജില്ലാ പഠന ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി എം ഐ അജികുമാർ ഉദ്ഘടാനം ചെയ്യുന്നു
കെ പി പി എച്ച് എ കോഴിക്കോട് ജില്ലാ പഠന ക്യാമ്പിൽ മുഖ്യാതിഥിയായി സംസ്ഥാന പ്രസിഡന്റ് എൻ സി അബ്ദുല്ലക്കുട്ടി സംസാരിക്കുന്നു.
കെ.പി.പി.എച്ച് എ കോഴിക്കോട് ജില്ലാ പഠന ക്യാമ്പ്
കെ.പി.പി.എച്ച് എ കോഴിക്കോട് ജില്ലാ പഠന ക്യാമ്പ് ചേവായൂർ സബ്ജില്ലയിലെ പുതിയങ്ങാടി ബി.ഇ.എം യു. പി സ്‌കൂളിൽ വെച്ച് നടന്നു. ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ഐ അജികുമാർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് എൻ.സി അബ്ദുള്ളക്കുട്ടി മുഖ്യാതിഥിയായി. ,ജില്ലാ സെക്രട്ടറി രാജീവ്.പി ജി , ജില്ലാപ്രസിഡണ്ട് മുഹമ്മദ് ഷഹീർ എ.കെ, ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി മാരായ ജിഷ പി, റീന പി ,വൈസ് പ്രസിഡണ്ട് മാരായ നാസർ ടി.വി , അബ്ദുൾനാസർ ടി
മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.സി. അബ്ദുൾ സലാം, മുൻ ജില്ലാ സെക്രട്ടറി പി.വി.ഷാജി എന്നിവർ സംസാരിച്ചു.
മുൻ സംസ്ഥാന ഭാരവാഹികളായ ബിൻസി പി.ആർ , അശോകൻ മാസ്റ്റർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു ക്യാമ്പ് ലീഡർമാരായ ലതീഷ് മാസ്റ്റർ വിചിത്ര ടീച്ചർ കെ, ബി. ഇ. എം സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് മറിയാമ്മ ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഒന്നാം ദിവസം സ്‌കൂൾ റിക്കാർഡ് മെയിൻ്റനൻസ് എന്ന വിഷയത്തിൽ മുൻകോഴിക്കോട് ജില്ലാ സെക്രട്ടറി പി.വി ഷാജിയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സ്‌കൂൾ അഡ്മിനിസ്ടേഷനിൽ എന്ന വിഷയത്തിൽ സ്റ്റേറ്റ് ആർ.പി ബിനീഷ് പി യും ക്ലാസ്സ് നയിച്ചു.
രണ്ടാം ദിവസം സൂംബ ഡാൻസ് പരിശീലനത്തോടെ ക്യാമ്പ് ആരംഭിച്ചു. കെ.ഇ. ആർ അധ്യായം VI സംബന്ധിച്ച് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എം സെയ്തലവി ക്ലാസ്സെടുത്തു. കെ.. ഇ ആർ അധ്യായം VII, VIII ആധികരിച്ച് നാൻസി വർഗ്ഗീസ് ടീച്ചറും IXനെ അധികരിച്ച് ചിപ്പിരാജ് ടീച്ചറും ക്ലാസ്സുകൾ നയിച്ചു.തുടർന്ന് ലേറ്റസ്റ്റ് സ്പാർക്ക് അപ്‌ഡേഷനുകൾ സംബന്ധിച്ച് ജില്ലാ പ്രസിഡണ്ട് എ.കെ. മുഹമ്മദ് ഷഹീറും ലീവ് എൻട്രി , ലീവ് സറണ്ടർ അപേക്ഷ മുതലായവ സംബ ജിഷ ടീച്ചറും ക്ലാസ്സുകൾ നയിച്ചു.
ഉച്ചയ്ക്ക് ശേഷം ലീവ് റൂൾസ് സംബന്ധിച്ച ക്ലാസ്സ് ടി. അബ്‌ദുൾ നാസർമാഷും , SNA സ്പർശ് സംബന്ധിച്ച ക്ലാസ്സ് സജിത്ത് മാഷും നയിച്ചു.
ആതിഥേയ സ്‌കൂളായ ബി. ഇ. എം യു.പിയിലെ ഹെഡ്‌മിസ്ട്രസ്സ് മറിയാമ്മ ടീച്ചറുടെഅധ്യക്ഷതയിൽ ചേർന്നസമാപന സമ്മേളനത്തിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജിഷ ടീച്ചർ സ്വാഗതം പറഞ്ഞു. ആർ.പിമാരെ പ്രതിനിധീകരിച്ച് പി.വി.ഷാജി മാസ്റ്റർ ക്യാമ്പ് വിലയിരുത്തി സംസാരിച്ചു. ജില്ലാക്യാമ്പിനെ തുടർന്ന് സബ് ജില്ലാ തലത്തിൽ ഏകദിനപഠന ക്ലാസ്സ് നടത്താൻ ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങൾ നേതൃത്വപരമായ പങ്ക് വഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്യാമ്പംഗങ്ങൾ ക്യാമ്പ് അവലോകനം നടത്തി. 17 സബ് ജില്ലകളിൽ നിന്നും 75 പേർ ക്യാമ്പിൽ പങ്കെടുത്തതായി ജില്ലാ സെക്രട്ടറി അവലോകന പ്രസംഗത്തിൽ അറിയിച്ചു. വനിതാ ഫോറം ജില്ലാ ചെയർപേഴ്സൺ ജിജി ടീച്ചർ വനിതാ ഫോറം ജില്ലാ നേതൃത്വ ക്യാമ്പ് “ധ്വനി 2026 സംഘാടനം സംബന്ധിച്ച കാര്യങ്ങൾ വിശദികരിച്ചു. റിയാസ് മാസ്റ്റർ യോഗത്തിന് നന്ദി രേഖപ്പെടുത്തി.
അനാദായകരമായ സ്‌കൂളുകളുടെ ഗണത്തിൽ വർഷങ്ങളോളം തുടർന്ന ബി.ഇ.എം യു.പി.സ്കൂളിനെ ഇന്നു കാണുന്ന പ്രൗഢിയിലേക്കെത്തിച്ച മറിയാമ്മ ടീച്ചറുടെ അർപ്പണബോധത്തിനും ആത്മാർഥതയ്ക്കും ഉള്ള അംഗീകാരം കൂടിയായി ചേവായൂർ സബ് ജില്ല ഈ വിദ്യാലയത്തെ ക്യാമ്പിനായി തിരഞ്ഞെടുത്തത്. ഏതൊരു വിദ്യാലയത്തിൻ്റെയും ഉന്നതിയിൽ പ്രധാനാധ്യാപകർക്കുള്ള പങ്ക് വിളിച്ചോതുന്നതാണ് ബി.ഇ.എം സ്കൂളിൻ്റെ ഉയർച്ച . ഇത്തരം മുന്നേറ്റങ്ങൾ ക്യാമ്പിൽ പങ്കെടുത്ത ഓരോ അംഗത്തിൻ്റെ മനസ്സിലും ഒരായിരം മുന്നേറ്റങ്ങൾ നടത്താനുള്ള ശക്തി അത് കെ.പി പി .എച്ച് എ പകർന്നു നൽകിയിട്ടുണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല.
കോഴിക്കോട് ജില്ലയിൽ എല്ലാപ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ചേവായൂർ സബ്ജില്ലയുടെ പ്രവർത്തന പന്ഥാവിൽ ഒരു പൊൻതൂവൽ കൂടിയായി ജില്ലാ ക്യാമ്പിൻ്റെ സംഘാടനം.