
കെ.പി.പി എച്ച്.എ സംസ്ഥാന പഠന ക്യാമ്പ് മുൻമന്ത്രിയും ഒല്ലൂർ നിയോജക മണ്ഡലം എം.എൽ എയുമായ കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (KPPHA) സംസ്ഥാന പഠന ക്യാമ്പിന് തൃശൂർ പീച്ചി ദർശനയിൽ തുടക്കമായി. ഒക്ടോബർ 2, 3 തീയതികളിലായാണ് ക്യാമ്പ് നടക്കുന്നത്.സംസ്ഥാന പ്രസിഡന്റ് എൻ.സി. അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. ഒല്ലൂർ നിയോജകമണ്ഡലം എം.എൽ.എ കെ. രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. KPPHA സംസ്ഥാന പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ശ്രീ. ശ്രീധരൻ ചോമ്പാല മാസ്റ്റർ മുഖ്യാതിഥിയായി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ഐ. അജികുമാർ സ്വാഗതം പറഞ്ഞു. ക്യാമ്പ് കോർഡിനേറ്റർ സെയ്തലവി എം., സംസ്ഥാന ട്രഷറർ ബെന്നി കെ.എ, സംസ്ഥാന ഭാരവാഹികളായ ടി.എം.ജലീൽ, എം.ബി. ജ്യോതി, ബിജി മാത്യു, ജസ്റ്റിൻ ജയകുമാർ, ആർ.കെ. പൈ, ജില്ലാ വൈസ് പ്രസിഡന്റ് ജോഷി ഡി. കൊള്ളന്നൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.തൃശൂർ ജില്ലാ സെക്രട്ടറി ഷാജി ജോർജ് ഉദ്ഘാടന സമ്മേളനത്തിന് നന്ദി പറഞ്ഞു.