
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (KPPHA) സംസ്ഥാന പഠന ക്യാമ്പ് തൃശ്ശൂർ ജില്ലയിലെ പീച്ചിയിൽ സ്ഥിതി ചെയ്യുന്ന ദർശന ഓഡിറ്റോ റിയത്തിൽ ഒക്ടോബർ 2,3 തീയതികളിലായി നടന്നു. ക്യാമ്പ് മുൻമന്ത്രിയും ഒല്ലൂർ നിയോജക മണ്ഡലം എം.എൽ എയുമായ കെ.രാജൻ ഉദ്ഘാടനം ചെയ്തു. KPPHA സംസ്ഥാന പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ടി ശ്രീധരൻ ചോമ്പാല മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡണ്ട് എൻ.സി അബ്ദുല്ലക്കുട്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ 2025-26 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജോഷി ഡി കൊള്ളന്നൂരിനെ ആദരിച്ചു. വാർഡ് കൗൺസിലർ സീന വർഗ്ഗീസ്, സ്റ്റേറ്റ് ട്രഷറർ ബെന്നി കെ. എ, സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ബിജി മാത്യു, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം റോബിൻ സി.എഫ്, ജില്ലാ പ്രസിഡണ്ട് റാണി ജോൺ, ജില്ലാ വനിതാ ഫോറം ചെയർപേഴ്സൺ സ്മിത സെബാസ്റ്റ്യൻ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജോഷി ഡി കൊള്ളന്നൂർ, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ടി.എം.ജലീൽ, എം.ബി. ജ്യോതി, ജസ്റ്റിൻ ജയകുമാർ, ആർ രാധാകൃഷ്ണ പൈ എന്നിവർ പങ്കെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം. ഐ അജികുമാർ സ്വാഗതവും ജില്ലാസെക്രട്ടറി ഷാജി ജോർജ് നന്ദിയും രേഖപ്പെടുത്തി. ജോയിൻ്റ് സെക്രട്ടറി എം സൈതലവി, ക്യാമ്പ് വിശദീകരണം നടത്തി. ക്യാമ്പ് ലീഡർമാരായി രാജീവ് പി.ജി, മാർട്ടിൻ ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു. തുടർന്ന് ക്യാമ്പ് അംഗങ്ങൾ പരിചയപ്പെട്ടു.
രാവിലെ ഒൻപതിന് സംസ്ഥാന പ്രസിഡണ്ട് എൻ.സി അബ്ദുല്ലക്കുട്ടി പതാക ഉയർത്തി തുടർന്ന് തൃശൂർ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ റജിസ്ട്രേഷഷൻ നടന്നു. ഉദ്ഘാടന ചടങ്ങിനു ശേഷം രാവിലെ 10.30 മുതൽ 12.30 വരെ വിവരാവകാശ നിയമം സംബന്ധിച്ച് അഡ്വ. ഡി.ബി. ബിനു ക്ലാസ് നയിച്ചു. തുടർന്ന് KER ചട്ടങ്ങളിലെ 7, 8, 9 അധ്യായങ്ങളെക്കുറിച്ച് മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറിയും സ്റ്റേറ്റ് ആർ പിയുമായ പി.വി ഷാജി ക്ലാസ്സ് നയിച്ചു.
വൈകിട്ട് 6.30 ന് RP മരും സംഘടനയും എന്ന വിഷയത്തിൽ സംസ്ഥാന പ്രസിഡണ്ട് എൻ സി അബ്ദുല്ല കുട്ടിയും ജനറൽ സെക്രട്ടറി എം. ഐ അജികുമാറും ക്ലാസ്സെടുത്തു. തുടർന്ന് കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അധ്യായം VI നെ അധികരിച്ച് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എം. സെയ്തലവി ക്ലാസ്സ് നയിച്ചു. തുടർന്ന് എ. ഐ ടൂളുകൾ വിദ്യാലയ ഭരണനിർവ്വഹണത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്നത് സംബന്ധിച്ച് അലി കെ വയനാട് ക്ലാസ്സെടുത്തു.
രണ്ടാം ദിവസമായ 3-ാം തീയതി രാവിലെ 8.30 ന് KPPHAദക്ഷിണമേഖലാ വൈസ് പ്രസിഡണ്ട് ആർ രാധാകൃഷ്ണപൈ സ്പാർക്ക് സംബന്ധമായ അപ്ഡേഷനുകൾ വിശദീകരിച്ചു കൊണ്ട് ക്ലാസ്സെടുത്തു.തുടർന്ന് അക്കൗണ്ട് ടെസ്റ്റ് ട്രൈയ്നറും കെ.പി.പി.എച്ച് എ യുടെ മുൻ സംസ്ഥാന ഭാരവാഹിയും സംസ്ഥാന ആർപിയും ആയിരുന്ന സി.കെ യൂസുഫ് ശമ്പളനിർണയം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
കേരള വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും അധ്യായം XIV നെ അധികരിച്ച് ആർ മുരളി റിട്ട:സുപ്രണ്ട് ഡി ജി ഇ ഓഫീസ് ക്ലാസ്സ് നയിച്ചു. സമകാലികമായ ഉത്തരവുകൾ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം എന്നിവ സംബന്ധിച്ച അംഗങ്ങളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
ക്യാമ്പ് ലീഡർമാരായ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.ജി രാജീവ് കാസർറോഡ് ജില്ലാ പ്രസിഡണ്ട് മാർട്ടിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് റിവ്യൂ നടന്നു. ഒന്നാം ദിവസം വൈകുന്നേരം പിച്ചി ഡാം സൈറ്റിലേക്ക് നടത്തിയ ഔട്ടിങ്ങും രണ്ടാം ദിവസം രാവിലെ മുഹമ്മദ് ഷഹീർ എകെ, അഷ്റഫ് കൊണ്ടോട്ടി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വ്യായമ പരിശീലനവും അംഗങ്ങൾക്ക് പുത്തൻ അനുഭവമായി.
ഒരു മണിയോടെ നടന്ന സമാപന പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം. ഐ അജികുമാർ സംസ്ഥാന പ്രസിഡണ്ട് എൻ.സി അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് തോബിയാസ് മാസ്റ്റർ സംസ്ഥാന ട്രഷറർ ബെന്നി കെ. എ എന്നിവർ സംസാരിച്ചു. തൃശൂർ ജില്ലാ പ്രസിഡണ്ട് റാണി ജോൺ നന്ദി രേഖപ്പെടുത്തി.
മുൻകാല നേതാക്കന്മാരായ ഉമ്മർ പാലിഞ്ചേരി, പാപ്പച്ചൻമാസ്റ്റർ ,എബ്രഹാം മാസ്റ്റർ കോട്ടയം, മണികണ്ഠൻ മാസ്റ്റര് പാലക്കാട്, അനിൽ മാസ്റ്റര് പാലക്കാട് ,പവിത്രൻ മാസ്റ്റര് പാലക്കാട് എന്നിവരുടെ സാന്നിധ്യം ക്യാമ്പിന് ആവേശമായി.
കെ.പി.പി എച്ച് എ യുടെ ചരിത്രത്തിൽ ദർശനയിലെ രണ്ടാമത്തെ പഠനക്യാമ്പാണിത് . തൃശൂർ ജില്ലയുടെ ആതിഥ്യത്തിൽ ദർശനയിൽ എത്തിച്ചേർന്ന റിസോഴ്സ് അംഗങ്ങൾക്ക് കൃത്യമായ ദിശാബോധം പകർന്നു നൽകുന്നതായിരുന്നു ക്യാമ്പ്., പ്രധാനാധ്യാപകർക്കാവശ്യമായ അറിവും സംഘബോധവും പകർന്ന് നൽകുന്നതായിരുന്നു ഈ കൂടിച്ചേരൽ. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാവാനും ഉദ്ബോധിപ്പിച്ച അന്വർഥമായ മുഹൂർത്തം.