ശമ്പള പരിഷ്കരണ കുടിശികയും ക്ഷാമബത്തയും ലഭ്യമാക്കണം -കെ.പി.പി.എച്ച്.എ
ശമ്പള പരിഷ്കരണ കുടിശികയും ക്ഷാമബത്തയും ലഭ്യമാക്കണം -കെ.പി.പി.എച്ച്.എ.
പാലക്കാട് : പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശിക ലഭ്യമാക്കാൻ അടിയന്തിര നടപടി വേണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ
(കെ.പി.പി.എച്ച്.എ) സംസ്ഥാന നിർവാഹകസമിതി യോഗം
ആവശ്യപ്പെട്ടു. പന്ത്രണ്ടാം
ശമ്പളക്കമ്മീഷനുള്ള നടപടി ആരംഭിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. വിലക്കയറ്റം രൂക്ഷമായതിനാൽ മുൻകാല പ്രാബല്യത്തോടെ ക്ഷാമബത്ത അനുവദിക്കുക,
മെഡിക്കൽ റീ ഇംബേഴ്സ്മെൻ്റ് ആനുകൂല്യം അനുവദിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുക,
എയിഡഡ് സ്കൂൾ
പ്രധാനാധ്യാപകർക്ക് യാത്രാബത്ത അനുവദിക്കുക,
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിച്ചുമതലയിൽ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കുക
തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാന പ്രസിഡൻ്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി ജി.സുനിൽകുമാർ
സംഘടനാ കാര്യങ്ങൾ
വിശദീകരിച്ചു.
സംസ്ഥാന ജോ. സെക്രട്ടറി എം.ഐ. അജികുമാർ,ട്രഷറർ കെ.എ.ബെന്നി,അസി. സെക്രട്ടറിമാരായ കെ.ടി.തോബിയാസ്,
സി.എഫ്.റോബിൻ തുടങ്ങിയവർ സംസാരിച്ചു.