
വിദ്യാഭ്യാസ സാംസ്കാരിക
സമ്മേളനം
പാലക്കാട് :കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ
(കെപിപിഎച്ച്എ) 59-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം
സാഹിത്യകാരൻ കെ.പി.എസ്. പയ്യനെടം ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീനിയർ സബ് എഡിറ്റർ ബീനാ ഗോവിന്ദ് മുഖ്യപ്രഭാഷണം നടത്തി.
കെപിപിഎച്ച്എ സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ.ബിജുമോൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.എ.ബെന്നി, വൈസ് പ്രസിഡൻറ് കെ.കെ.
നരേന്ദ്രബാബു, ധനകാര്യവകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറി ടി.മജീദ്, പൊതുവിദ്യാഭ്യാസ വകുപ്പ് മുൻ സീനിയർ സൂപ്രണ്ട് ആര്‍. ഗോപാലകൃഷ്ണൻ,
എ.പി.വിനയൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സാജൻ ആൻറണി, ജോഷി.ഡി. കൊള്ളന്നൂർ,ടി.പി. അബ്ദുൽ സലാം,
ജില്ലാ സെക്രട്ടറിമാരായ
വി.പി.രാജീവൻ, എൻ.സി. അബ്ദുല്ലക്കുട്ടി, സജി ജോൺ എന്നിവർ പ്രസംഗിച്ചു.