KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

വിദ്യാഭ്യാസ രംഗത്ത് കേരളത്തിൻ്റെ നേട്ടങ്ങൾ അതുല്യം - മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ


വിദ്യാഭ്യാസ രംഗത്ത് കേരളത്തിൻ്റെ നേട്ടങ്ങൾ അതുല്യം - മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ


പാലക്കാട് : വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ അതുല്യമാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ

(കെപിപിഎച്ച്എ) 59-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഈ പുരോഗതിയിൽ പ്രധാനാധ്യാപകർ വഹിച്ച നേതൃത്വപരമായ പങ്ക് ഏറെ വലുതാണ്. വിവിധ മാർഗങ്ങളിലൂടെ പ്രധാനാധ്യാപകരെ ശാക്തീകരിക്കുന്നതിൽ കെപിപിഎച്ച്എ വഹിക്കുന്ന പങ്ക് അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.

കെ.ഡി.പ്രസേനൻ എംഎൽഎ മുഖ്യാതിഥിയായി.

      സംസ്ഥാന പ്രസിഡൻ്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ,

നഗരസഭാ കൗൺസിലർ പ്രഭ മോഹനൻ, സംഘാടക സമിതി ജനറൽ കൺവീനർ കെ.ജി.അനിൽകുമാർ,പ്രോഗ്രാം കൺവീനർ കെ.ജി.പവിത്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു.എം.

ഏബ്രഹാം,പി.എസ്.

സുജികുമാർ,അജി സ്കറിയ,ബിനോജ് ജോൺ,എസ്.

വിനോദ്കുമാർ,ജില്ലാ സെക്രട്ടറിമാരായ കെ.എസ്.

പ്രവീൺകുമാർ, 

കെ.എൻ.എ.

ഷെറീഫ്,ഷാജി ജോർജ്,ആർ.

രാധാകൃഷ്ണ പൈ എന്നിവർ പ്രസംഗിച്ചു.


ഫോട്ടോ:കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) 59-ാം സംസ്ഥാന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

Popular Posts

Labels