
ഗുരുവായൂർ:എയിഡഡ് സ്കൂൾ വിദ്യാർഥികൾക്കുള്ള ഈ വർഷത്തെ യൂണിഫോം അലവൻസ് ഉടൻ അനുവദിക്കണമെന്ന്കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ കുടിശികയും ഉടൻ അനുവദിക്കണം.സമയബന്ധിതമായി എല്ലാ എയിഡഡ് സ്കൂളുകൾക്കും തുണി വിതരണം ചെയ്യുന്നില്ല.
പ്രധാനാധ്യാപകരെ ക്ലാസ് ചുമതലയിൽ നിന്നും ഒഴിവാക്കുക, ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട അധ്യാപക നിയമന പ്രശ്നങ്ങൾക്ക്സ ത്വര പരിഹാരമുണ്ടാക്കുക, മെഡിസെപ് പദ്ധതിയിൽ റീ-ഇംബേഴ്സ്മെൻ്റ് അനുവദിക്കുക,പദ്ധതി അംഗത്വം ഓപ്ഷണൽ ആക്കുക,എയിഡഡ് സ്കൂളുകളിലെ പ്രീ പ്രൈമറി വിഭാഗത്തിന് അംഗീകാരം നൽകി അധ്യാപികമാർക്ക് വേതനം അനുവദിക്കുകതുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ചാവക്കാട് ശിക്ഷക് സദൻ ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ പ്രവർത്തന മാർഗരേഖയും ട്രഷറർ സി.എഫ്.റോബിൻ ബജറ്റും അവതരിപ്പിച്ചു. ജോ.സെക്രട്ടറി എം.ഐ. അജികുമാർ,വൈസ് പ്രസിഡൻ്റുമാരായ പി.എസ്.ശിവശ്രീ,അജി സ്കറിയ,എം. സെയ്തലവി,അസിസ്റ്റൻ്റ് സെക്രട്ടറിമാരായ ജോസ് രാഗാദ്രി,കെ.ജി. അനിൽകുമാർ, കെ.കെ.മനോജൻ,വനിതാഫോറം സംസ്ഥാന കൺവീനർ ബിന്ദു കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.