
കണ്ണൂർ:12-ാം ശമ്പള പരിഷ്കരണത്തിനുള്ള നടപടികൾ ഉടൻതുടങ്ങണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) ഉത്തരമേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു.ഡിഎ കുടിശ്ശിക മുഴുവനും അനുവദിക്കുക,ബിഎൽഒ ചുമതലയിൽ നിന്ന് ദിവസ വേതന അധ്യാപകരെ ഒഴിവാക്കുക,പ്രൊവിഷനൽ ജീവനക്കാർക്ക് ലീവ് അനുവദിക്കുന്നതിനാവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് എം.സെയ്തലവി അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡൻറ് പി. കൃഷ്ണപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.സംഘാടക സമിതി ജനറൽ കൺവീനർ വി.പി.രാജീവൻ,പഠന ഗവേഷണ കേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ മാസ്റ്റർ,സംസ്ഥാന അസി. സെക്രട്ടറി കെ.കെ.മനോജൻ, സംസ്ഥാന ട്രഷറർ സി.എഫ്.റോബിൻ, ഹെഡ്മാസ്റ്റർ മാസിക പത്രാധിപർ കെ.സി.കൃപരാജ്,സംസ്ഥാന ഓഡിറ്റർ പി.സുചിത്ര,വനിതാഫോറം സംസ്ഥാന കൺവീനർ ബിന്ദു കൃഷ്ണൻ,സംഘാടക സമിതി ചെയർമാൻ കെ.ശ്രീധരൻ,ജില്ലാ സെക്രട്ടറിമാരായ കെ.എൻ.എ.ഷെരീഫ്, എൻ.സി.അബ്ദുള്ളക്കുട്ടി,സജി ജോൺ, പി.വി.ഷീജ,സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജസ്റ്റിൻ ജയകുമാർ, കെ.പി.വേണുഗോപാലൻ, മുഹമ്മദ് ഷഹീർ, ബിനോജ് ജോൺ,ടി. വിലാസിനി,കണ്ണൂർ ജില്ലാപ്രസിഡൻ്റ് എ.വിനോദ്കുമാർ, സംസ്ഥാന കൗൺസിൽ അംഗം പി.കെ.മനോജ്, കെ.കെ.റംലത്ത്,കെ.സി.സുനീറ, എം.സാജിം,ടി.എം.സഞ്ചു എന്നിവർ സംസാരിച്ചു.
ഫോട്ടോ:കെപിപിഎച്ച്എ ഉത്തരമേഖലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു