KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

പൊതുവിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണി അനിവാര്യം- എം.കെ. രാഘവൻ.എം.പി


.കോഴിക്കോട് : സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗത്ത് സമ്പൂർണ അഴിച്ചുപണി അനിവാര്യമെന്ന് എം.കെ.രാഘവൻ എം.പി.പറഞ്ഞു.കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ്റെ(കെപിപിഎച്ച്എ) 60-ാംസംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായ യാത്രയയപ്പ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിലെ കോളേജുകളിൽ പലതും പഠിക്കാൻ വിദ്യാർഥികളില്ലാതെ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നുംഎം.കെ.രാഘവൻ  പറഞ്ഞു. സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകർ സാമൂഹ്യ സാംസ്കാരിക രംഗത്ത് തങ്ങളുടെകഴിവ് വിനിയോഗിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡൻ്റ് എം. സെയ്തലവി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മാസിക പത്രാധിപർ കെ.സി.കൃപരാജ്,മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.സി.അബ്‌ദുസ്സലാം,സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വിൻസൻ മാത്യൂസ്,മുഹമ്മദ് അയ്യൂബ്,ജില്ലാ സെക്രട്ടറിമാരായ വി.പി.രാജീവൻ,സജി ജോൺ,എച്ച്.നൂർജഹാൻ,ബിജി മാത്യു,മഹിബ മാണിക്കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.സർവീസിൽ നിന്ന് വിരമിക്കുന്നവർ മറുപടി പ്രസംഗം നടത്തി.സംസ്ഥാന ട്രഷറർ സി.എഫ്.റോബിൻ സ്വാഗതവും കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് എ.കെ.മുഹമ്മദ് ഷഹീർ നന്ദിയും പറഞ്ഞു.

Popular Posts

Labels