ബിൽഡിങ് ഫിറ്റ്നസിനെ മറ്റ് സുരക്ഷാ വിഷയങ്ങളുമായി കൂട്ടിക്കെട്ടരുത്.
നിർമ്മാണം പൂർത്തികരിച്ച് ബ്ലോക്ക് തല എൻ ജിനീയർമാർ സുരക്ഷാ പരിശോധന നടത്തുകയും വർഷാ വർഷം പഞ്ചായത്ത് എൻജിനിയർമാർ സുരക്ഷാ വിലയിരുത്തൽ നടത്തി സാധാരണ കാലാവസ്ഥാ സാഹചര്യത്തിൽ ക്ലാസ്സ് നടത്തുന്നതിന് അനുയോജ്യമാണ് എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയുന്ന സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന പ്രക്രിയയെ മറ്റ് സുരക്ഷാപ്രശ്നങ്ങളുമായി കൂട്ടിക്കെട്ടി ഇറക്കിയ സർക്കുലർ പിൻവലിക്കണം.
ആരോഗ്യവകുപ്പിനും
വനംവകുപ്പിനും
അഗ്‌നിരക്ഷാ വകുപ്പിനും സ്കൂളുകളിൽ ആവശ്യമായ പരിശോധനകൾ നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകാം
അതിനെയെല്ലാം കെട്ടിട ഫിറ്റ്നസുമായി ബന്ധിപ്പിക്കുന്നത് പുതിയ അധ്യയന വർഷം സ്‌കൂൾ തുറന്ന് പ്രവർത്തിക്കുന്നത് കൂടുതൽ സങ്കീർണമാക്കും. ഒരു കെട്ടിടം പണി ആരംഭിക്കുന്നത് മുതൽ നമ്പർ ലഭിക്കുന്നതുവരെ സർക്കാർവിദ്യലയങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിൻ്റെയും എയിഡഡ് വിദ്യാലയങ്ങൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരുടെയും സൂപർവിഷൻ ലഭിക്കുന്നു ഇതിനായി വലിയതുകയാണ് എയിഡഡ് സ്‌കൂൾ മാനേജർമാർ സൂപർവിഷൻ ചാർജ്ജായി സർക്കാരിലേക്ക് അടയ്ക്കുന്നത്. കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ എല്ലാ നിബന്ധനകളും പാലിച്ച് നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങൾക്ക് വാർഷിക അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ അവനടത്തിയത് സംബന്ധിച്ച് പരിശോധന നടത്തി അസിസ്റ്റൻ്റ് എൻജിനീയർമാർ വർഷാവർഷം ഫിറ്റ്നസ് പുതുക്കിനൽകുകയാണ് പതിവ് ഇതിന് വിപരീതമായി മറ്റെല്ലാ സുരക്ഷാവിഷയങ്ങളെയും കെട്ടിടഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധിപ്പിച്ച നടപടി തിരുത്തപ്പെടണം. എല്ലാ വർഷവും കുടിവെള്ള പരിശോധന നടത്തി സർട്ടിഫിക്കറ്റ് സ്‌കൂൾ അധികൃതർ വാങ്ങിവെക്കാറുണ്ട് ഇത്തവണ കൊടുവെയിലിൽ പലസ്ഥലങ്ങളിലും സ്കൂൾ കിണറുകൾ വറ്റി വരണ്ട് കിടക്കുകയാണ്. മഴ വന്നെങ്കിൽ മാത്രമേ കിണറുകളിൽ വെള്ളം നിറയുകയുള്ളൂ. നിലവിൽ മൂന്ന് നില കെട്ടിടങ്ങൾക്കേ അഗ്‌നിരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കേണ്ട സാഹചര്യം നിലവിലുള്ളൂ അല്ലാത്ത സ്ഥലങ്ങളിൽ ഫയർ എക്സ്റ്റിങ്കിഷറുകൾ മാത്രമാണ് ഉണ്ടാവേണ്ടത്. ഇത്തരം വിഷയങ്ങൾ സംബന്ധിച്ച പരിശോധന അതാത് വകുപ്പുകൾക്ക് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്താമെന്നിരിക്കേ
ഇതിനെയെല്ലാം കെട്ടിടഫിറ്റ്നസ് നൽകുന്നതിനോട് കൂട്ടിച്ചേർത്തുകൊണ്ട് വിഷയത്തെ സങ്കീർണമാക്കുകയാണ്.
ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഒരു പുനഃപരിശോധന നടത്തണമെന്ന് കെ.പി.പി.എച്ച് എ സംസ്ഥാന സമിതി സർക്കാരിനോടാവശ്യപ്പെടുന്നു.
യോഗത്തിൽ സംസ്ഥാനന ജനറൽ സെക്രട്ടറി എം. ഐ അജികുമാർ പ്രസിഡണ്ട് എൻ.സി അബ്ദുള്ളക്കുട്ടി ബെന്നി കെ. എ സൈതലവി ... എന്നിവർ സംസാരിച്ചു