Non Refundable Advance / തിരിച്ച് അടവ് വേണ്ടാത്ത പിൻവലിക്കൽ. KSR CHATER 30- RULE 28
ഒരു സബ്സ്ക്രൈബർ 10 വർഷം സർവീസ് പൂർത്തിയായാൽ അല്ലെങ്കിൽ വിരമിക്കാൻ ,10 വർഷം സർവീസ് ബാക്കി ഉള്ള ജീവനക്കാരന് NRA എടുക്കാം.
ക്രെഡിറ്റ് ൽ ഉള്ള ബാലൻസ് ന്റെ 75 % എടുക്കാം.
NRA eligibility - 10 വർഷം സർവീസ് അല്ലെങ്കിൽ retirement നു 10 വർഷം ബാക്കി ഉള്ളപ്പോൾ (10 വർഷം എന്നത് broken service suspension ഉൾപ്പടെ ആണ്. Service ജോയിൻ ചെയ്ത തീയതി മുതൽ ആണ് 10 വർഷം കൂട്ടുന്നത്. Pf ൽ ചേർന്ന തീയതി മുതൽ അല്ല)
Part time sweeper ആണെങ്കിൽ 15 വർഷം പൂർത്തി ആകണം. അല്ലെങ്കിൽ വിരമിക്കാൻ 10 വർഷം ബാക്കി.
♦️ 10 വർഷം എന്നത് സർവീസ് ൽ പ്രവേശിച്ച് 10 എന്ന് കണക്ക് ആക്കും. LWA ഉൾപ്പടെ even break in period ഉണ്ടെങ്കിലും അതും എല്ലാം ഉൾപ്പടെ ആണ് 10 വർഷം.( Pf ൽ ചേർന്ന് 10 വർഷം എന്നല്ല).
♦️ സർവീസ് ൽ ജോയിൻ ചെയ്തു 10 വർഷം എന്ന് ഒരു കണ്ടീഷൻ മാത്രം.Spark ൽ automatically വരും എങ്കിലും check ചെയ്ത് ഉറപ്പാക്കണം.
♦️ 45 വയസ്സ് എന്നൊരു റൂൾ ഇല്ല.
♦️ ഒരേ ആവശ്യത്തിന് NRA വീണ്ടും അനുവദിക്കാറില്ല.
♦️ എന്നാൽ ചികിത്സ, മക്കളുടെ വിവാഹം, വിദ്യാഭ്യാസം, വീട് വെക്കാൻ സ്ഥലം വാങ്ങാൻ പണം കൊടുക്കണ്ട അവസരത്തിൽ ( ഇവിടെ കുറച്ച് conditions ഉണ്ട്) എന്നിവക്കു അനുവദിക്കും.
♦️ ഒരേ ആവശ്യത്തിന് ആണെങ്കിൽ ഒരു TA ഉം NRA ഉം തമ്മിൽ ( തിരിച്ചും) 4 മാസത്തെ ഇടവേള വേണം. ഒരു TA എടുത്ത് (4 മാസത്തിനു ശേഷം അല്ലെങ്കിൽ അതിൽ കൂടുതലോ )TA യുടെ repayment നടക്കുമ്പോൾ തന്നെ മറ്റൊരു ആവശ്യത്തിന് NRA എടുക്കാം.
♦️ TA NRA ആക്കി convert ചെയ്ത് കഴിഞ്ഞാൽ ആ TA , NRA ആയി തന്നെ ആണ് കണക്ക് ആക്കുന്നത്. വീണ്ടും അതേ ആവശ്യത്തിന് NRA അനുവദിക്കില്ല.
♦️ വ്യത്യസ്ത ആവശ്യം ആണെങ്കിൽ രണ്ടു NRA തമ്മിൽ 3 മാസ ഇടവേള വേണം.
♦️ കൂടുതൽ റഫറൻസ് ന് GO P 94/2012/ DTD 7/2/12 നോക്കാം
TA ➡️ TA = 6 അടവുകൾ
NRA ➡️ TA &
TA ➡️ NRA = 4 മാസം
NRA ➡️ NRA = 3 മാസം
ശ്രദ്ധിക്കുക - ഒരേ ആവശ്യത്തിന് NRA വീണ്ടും അനുവദിക്കാറില്ല.
ഒരു ജീവനക്കാരൻ്റെ സർവീസിൽ NRA അനുവദിക്കുന്നതിന് ലിമിറ്റ് ഒന്നും ഇല്ല.
ഒരേ ആവശ്യത്തിന് ആണെങ്കിൽ ഒരു TA ഉം NRA ഉം തമ്മിൽ ( തിരിച്ചും) 4 മാസത്തെ ഇടവേള വേണം. വ്യത്യസ്ത ആവശ്യം ആണെങ്കിൽ അങ്ങനെ ഒരു restriction ഇല്ല.
ഒരു TA എടുത്ത് (4 മാസത്തിനു ശേഷം അല്ലെങ്കിൽ അതിൽ കൂടുതലോ ) TA യുടെ repayment നടക്കുമ്പോൾ തന്നെ മറ്റൊരു ആവശ്യത്തിന് NRA എടുക്കാം.
TA NRA ആക്കി convert ചെയ്ത് കഴിഞ്ഞാൽ ആ TA NRA ആയി തന്നെ ആണ് കണക്ക് ആക്കുന്നത്. വീണ്ടും അതേ ആവശ്യത്തിന് NRA അനുവദിക്കില്ല.
TA/NRA UPPER MONETORY LIMIT
HMS of Govt.schools,Snr Supdt of AEO'S -Rs:1,30,000
AEO,PA to DEO HM Govt HS RS:2,60,000
DEO,AA to DDE Rs:3,90,000
DDE joint Commitioner RS :5,25,000
DPI/Senior Finance officer : Asper rules without monetary Limit
GO(P)58/2017 Fin dated 03/05/2017 proceeding No. KDis3/65083/2016 DPI dated04/07/2017
GAINPF ൽ NRA അപേക്ഷിക്കുന്ന വിധം
Search GAINPF
യൂസർ ഐഡി - PEN NUMBER ഉം പാസ്സ്വേർഡ് ഉം capcha യും നൽകി ലോഗിൻ ചെയ്യുക
HOME PAGE ൽ NRA APPLICATION SELECTചെയ്യുക.അർഹമായ ലോൺ തുക അവിടെ കാണാം
ആവശ്യമായ വിവരങ്ങൾ നൽകുക
tick Declaration and submit
സബ്മിറ്റ് നല്കിക്കഴിഞ്ഞാൽ അപേക്ഷ DDO ലോഗിനിലേക്ക് FORWARD ചെയ്യപ്പെടും .ജീവനക്കാരന് സ്വന്തം ലോഗിനിൽ ലോൺ സ്റ്റാറ്റസ് അറിയാവുന്നതാണ്