KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

വനിതാ സമ്മേളനം

വനിതാ സമ്മേളനം 

കെ പി പി എഛ് എ യുടെ  അമ്പത്തിയാറാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്  നടത്തിയ വനിതാ  സമ്മേളനം പ്രൗഢഗംഭീര ഭാഷ ണങ്ങൾ കൊണ്ടും സംഘാടനവൈഭവം കൊണ്ടും  ഏറെ ശ്രദ്ധേയമായി.

വനിതകളെ നേതൃനിരയിൽ എത്തിക്കുന്നതിനും പ്രധാനാധ്യാപകരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനോടുമൊപ്പം അക്കാദമിക് മേഖലയിൽ മികവ് തീർക്കുന്നതിനും സർവീസ് സംബന്ധമായ കാര്യങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും അംഗങ്ങളെ പ്രാപ്തരാക്കുന്നതിൽമുഖ്യധാരയോട് ചേർന്നുനിന്നുകൊണ്ട് മാതൃകാപരമായ പ്രവർത്തനങ്ങളാണ് വനിതാ ഫോറം  കാഴ്ചവെക്കുന്നതെന്ന് സമ്മേളനംവിലയിരുത്തി.


5/5/2022 ഉച്ചക്ക് 2.30 ന് ആരംഭിച്ച സമ്മേളനത്തിൽ വനിതാ ഫോറം ചെയർ പേഴ്സൺ  കെ പി  . റംലത്ത് അധ്യക്ഷത വഹിച്ചു.  സ്ത്രീ ശാക്തീകരണത്തിന്റെ  ആവശ്യകത ഊന്നി പറഞ്ഞുകൊണ്ട് ശ്രീകണ്ഠാപുരം നഗരസഭാധ്യക്ഷ  ഡോ. K Vഫിലോമിന ടീച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്തു.


കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ശ്രീ വി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

സ്ത്രീയുടെ മഹത്വവും  സ്ത്രീ സംവരണത്തിനപ്പുറത്തേക്ക് സ്ത്രീ സാന്നിധ്യം വളരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ നിറഞ്ഞു നിന്നു.സദസ്സിലെ ഓരോരുത്തരേയും സ്വാധീനിക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾക്ക് കഴിഞ്ഞു.



കൂത്തുപറമ്പ് നഗരസഭ മെമ്പർ ശ്രീ R ഹേമലത  , KPPHA അസിസ്റ്റൻറ് സെക്രട്ടറി ശ്രീ അജി സ്കറിയ ,KPPHA മുൻ സംസ്ഥാന വനിതാ ഫോറം കൺവീനർ ശ്രീമതി കെ ശ്രീജ ,കണ്ണൂർ ജില്ലാ വനിതാ ഫോറം ചെയർ പേഴ്സൺ ശ്രീമതി പി ശോഭ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .മാസിക ക്യാംപെയിൻ, മെമ്പർഷിപ്പ് ക്യാമ്പയിൻ, വനിത ശാക്തീകരണ പ്രവർത്തനങ്ങൾ, വനിത ഫോറം ആദ്യമായി സംഘടിപ്പിച്ച റസിഡൻഷ്യൽ ക്യാമ്പ് - ധ്വനി, എന്നിവയെല്ലാം വനിതാ ഫോറത്തിന്റെ ഈ വർഷത്തെ മികവുറ്റ പ്രവർത്തനങ്ങളായി ഏവരും വിലയിരുത്തി. KPPHA സംസ്ഥാന പ്രസിഡന്റ് ശ്രീ. P കൃഷ്ണപ്രസാദ് , ജനറൽ സെക്രട്ടറി ശ്രീ. G.സുനിൽ കുമാർ എന്നിവർ യോഗത്തിൽ  പങ്കെടുത്തു. സമ്മേളനത്തിൽ വനിത ഫോറം സംസ്ഥാന കൺവീനർ ശ്രീമതി. സിന്ധു മേനോൻ സ്വാഗതവും കണ്ണൂർ  ജില്ലാ വനിതാ ഫോറം കൺവീനർ ബിന്ദു കൃഷ്ണൻ നന്ദിയും പറഞ്ഞു.




Popular Posts

Category