KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

യാത്രയയപ്പ് സമ്മേളനത്തിൽ നിന്ന്

KPPHA യുടെ 56 - മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 4 / 5/ 2022 ബുധനാഴ്ച  ഈ വർഷം സ്തുത്യർഹ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് സമ്മേളനം നടന്നു.


       സമ്മേളനത്തിൽ  KPPHA സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ ടി അനിൽകുമാർ സ്വാഗതം ആശംസിക്കുകയും സംസ്ഥാനട്രഷറർ ശ്രീ K A ബെന്നി അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയും ചെയ്തു . KPPHA പഠനഗവേഷണ കേന്ദ്രം മാനേജർ ശ്രീ കെ കെ ഗംഗാധരൻ മാസ്റ്റർ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.




സർവീസിൽ നിന്നും വിരമിക്കുന്ന വർക്ക്  സംസ്ഥാന പ്രസിഡൻറ് ശ്രീ കൃഷ്ണപ്രസാദ് ജനറൽ സെക്രട്ടറി ശ്രീ ജി സുനിൽകുമാർഎന്നിവർ ഉപഹാരസമർപ്പണം നടത്തി. കൂത്തുപറമ്പ് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ വി രാമകൃഷ്ണൻ , KPPHA സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി ശ്രീ പി കെ ബിജു മോൻ,ഹെഡ്മാസ്റ്റർ മാസിക എഡിറ്റർ ശ്രീ കെ കെ നരേന്ദ്രബാബു, ഹെഡ്മാസ്റ്റർ മാസിക മാനേജർ ശ്രീ സി എച്ച് രാമചന്ദ്രൻ മാസ്റ്റർ,  സ്വാഗതസംഘം ജോയിൻ കൺവീനർ ശ്രീ.ജസ്റ്റിൻ ജയകുമാർ എന്നിവർ  വിരമിക്കുന്നവർക്ക് യാത്രാമൊഴികളേകി ....

2021-22-ൽ വിരമിക്കുന്ന   ശ്രീ രാജു സേവ്യർ (ആലപ്പുഴ), ശ്രീ ആൻറണി എം ടി (ഇടുക്കി), ശ്രീ വിനയൻ A P (പാലക്കാട് ),ശ്രീ മുരളീദാസ് T (മലപ്പുറം),ശ്രീ പവിത്രൻ കെ പി (കോഴിക്കോട്),ശ്രീ തോമസ് കെ എൽ (വയനാട് ),ശ്രീമതി പത്മിനി ടീച്ചർ (കോഴിക്കോട്),ശ്രീ സൂര്യ നാരായണൻ (കാസർഗോഡ് ),എന്നിവർ മറുമൊഴി നൽകി.

2020 - 21-ൽ സർവീസിൽ നിന്നും വിരമിച്ച ശ്രീമതി ലേഖ പി പി (കണ്ണൂർ ) , ശ്രീമതി ശ്രീജ K (കോഴിക്കോട്),ശ്രീ സുരേന്ദ്രൻ മാസ്റ്റർ (കണ്ണൂർ )എന്നിവരും പ്രത്യേക സ്നേഹോപഹാരം സ്വീകരിച്ച് സംസാരിച്ചു. 

കണ്ണൂർ KPPHA ജില്ലാ പ്രസിഡൻറ് ശ്രീ കെ വിജയൻ നന്ദി അറിയിച്ചു.

Popular Posts

Category