KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

പ്രവേശനോത്സവഗാനം- 2022

CLICK HERE FOR mp3 song

2022 ലെ സ്കൂള്‍ പ്രവേശനോത്സവ ഗാനം

രചന : മുരുകന്‍ കാട്ടാക്കട

സംഗീതം : വിജയ് കരുണ്‍

പാടിയത് : സിതാര

മഴ മഴ മഴ മഴ മാടി വിളിപ്പൂ മാനം കാണാന്‍ പോരുന്നോ

ചറ പറ ചറ പറ ചന്നം പിന്നം സ്കൂളില്‍ പോകാം കൂട്ടാകാം -2-

കളിയുണ്ടേ ചിരിയുണ്ടേ പാട്ടും പലതറിയാനുണ്ടെ

പട്ടം പോലെ പാറി നടക്കാന്‍ ഇഷ്ടം കൂടാനാളുണ്ടെ..... ഇഷ്ടം കൂടാനാളുണ്ടെ

അ ആ ഇ ഈ ഉവും പിന്നെ കാ ഖാ ഗായും കൂട്ടുണ്ടെ

എ ബി സി ഡി ഇയും പിന്നെ സി ഫോര്‍ ക്യാറ്റും കൂട്ടുണ്ടെ

പേനത്തുമ്പില്‍ തുമ്പികള്‍ പാറുന്നേ...........  

വരവായി പതിവായി പകലിന്‍ ചിരിയായി

പാലാഴിച്ചേലുള്ള പാവാടത്തുമ്പി -2-

ഇളംചുണ്ടിലീണങ്ങളാലോലം വരവായീ

വരപ്പൂക്കളാല്‍ വസന്തങ്ങളെ ചമയ്ക്കുന്നതാരൊ....

കാട്ടുപൂക്കളെ നാട്ടുപൂക്കളെ കഥ പറയു കളി പറയു

അറിവുകളാകാശം പോല്‍ മേലെ മേലെ പോകാം പോകാം

അ ആ ഇ ഈ ഉവും പിന്നെ കാ ഖാ ഗായും കൂട്ടുണ്ടെ

എ ബി സി ഡി ഇയും പിന്നെ സി ഫോര്‍ ക്യാറ്റും കൂട്ടുണ്ടെ

ഓര്‍മക്കാലം വന്നെ കളിയോടം കേറിപ്പാഞ്ഞെ -2-

 മഴ മഴ മഴ മഴ- 

വലുതായി വെയിലാകെ നനയുന്നൊരു നാളില്‍

വീടും വിദ്യാലയവും ചോക്കും ബാക് ബെഞ്ചും -2-

നിറമുള്ള വര്‍ണങ്ങളേഴല്ലെഴുന്നൂറായ്

ചിരിപ്പൂക്കളായ്  നനഞ്ഞോര്‍മകള്‍ നിറയ്ക്കും നാളില്‍

കാട്ടുപൂക്കളും നാട്ടുപൂക്കളും കഥ പറയും കളിപറയും

അറിവുകളാകാശം പോല്‍ മേലെ മേലെ പോകാം പോകാം....

അ ആ ഇ ഈ ഉവും പിന്നെ കാ ഖാ ഗായും കൂട്ടുണ്ടെ

എ ബി സി ഡി ഇയും പിന്നെ സി ഫോര്‍ ക്യാറ്റും കൂട്ടുണ്ടെ

ഓര്‍മക്കാലം വന്നെ കളിയോടം കേറിപ്പാഞ്ഞെ -2-

 മഴ മഴ മഴ മഴ   അ ആ ഇ ഈ  പേനത്തുമ്പില്‍- തുമ്പികള്‍ പാറുന്നെ..

Popular Posts

Category