KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

HAR GHAR TIRANGA INSTRUCTION


നിയമങ്ങൾ പാലിക്കാം പതാക ഉയർത്താം 




Independence Day Har Ghar Tiranga No.M4/583161/2022 DGE Dated 20/07/2022



സ്വാതന്ത്ര്യത്തിന്‍റെ 75 ാം വാര്‍ഷികം 2022 സര്‍ക്കുലര്‍


Independence day 2022 - Circular No.111/Pol.105/2022 .GAD Dated 11/08/2022







  • 2002 ജനുവരി 26 ന് നിലവില്‍ വന്ന ഫ്‌ളാഗ് കോഡിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുവേണം ദേശീയ പതാക ഉയര്‍ത്തല്‍.

  • ഫ്ളാഗ് കോഡിലെ ഭേദഗതി പ്രകാരം ഹര്‍ ഘര്‍ തിരംഗിന്റെ ഭാഗമായി വീടുകളില്‍ ഉയര്‍ത്തുന്ന പതാക രാത്രിയില്‍ താഴ്‌ത്തേണ്ടതില്ല.
  • കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി തുണികള്‍ കൊണ്ട് പതാക നിര്‍മ്മിക്കാം.
  • കൈകൊണ്ട് തുന്നിയതോ, കൈത്തറിയില്‍ നെയ്തതോ യന്ത്രങ്ങളില്‍ നിര്‍മ്മിച്ചതോ ആയ പതാകകള്‍ ഉപയോഗിക്കാം.

  • ദേശീയ പതാക ദീര്‍ഘ ചതുരത്തിലുള്ളതാകണം.
  • ഏത് വലുപ്പത്തില്‍ വേണമെങ്കിലും പതാക നിര്‍മ്മാക്കാമെങ്കിലും ഫ്‌ളാഗ് കോഡില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അനുപാതം മാറാന്‍ പാടില്ല. പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
  • പതാക ഉയര്‍ത്തുന്നതും പ്രദര്‍ശിപ്പിക്കുന്നതും തികഞ്ഞ ആദരവോടെയായിരിക്കണം.
  • കീറിയതും മുഷിഞ്ഞതുമായ തുണികളും മറ്റും പതാക നിര്‍മ്മാണത്തിന് ഉപയോഗിക്കരുത്.
  • പതാക അലക്ഷ്യമായി എവിടെയും ഉപേക്ഷിക്കാനോ നിന്ദ്യമായ രീതിയില്‍ കൈകാര്യം ചെയ്യാനോ പാടുളളതല്ല.

  • മറ്റേതെങ്കിലും പതാകയ്ക്ക് ഒപ്പം ഒരു കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പാടുള്ളതല്ല.
  • തലതിരിഞ്ഞ രീതിയില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കരുത്.

  • തോരണം തുടങ്ങി അലങ്കാര രൂപത്തില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ട്.
  • തറയിലോ നിലത്തോ തൊടാത്ത വിധത്തിലാണ് ദേശീയ പതാക പ്രദര്‍ശിപ്പിക്കേണ്ടത്.
  • പതാകയില്‍ എഴുത്തുകുത്തുകള്‍ പാടില്ല.
  • രാഷ്ടപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ തുടങ്ങി ഫ്‌ളാഗ് കോഡില്‍ പരാമര്‍ശിച്ചിട്ടുള്ള വിശിഷ്ട വ്യക്തികള്‍ ഒഴികെ മറ്റാര്‍ക്കും വാഹനങ്ങളില്‍ പതാക ഉയര്‍ത്താന്‍ അനുമതിയില്ല.
  • മറ്റേതെങ്കിലും പതാകയ്ക്ക് അരികിലോ താഴ്ഭാഗത്തോ ദേശീയ പതാക ഉയര്‍ത്തരുത്.
  • ദേശീയ പതാക താഴ്ത്തിയതിന് ശേഷം അലക്ഷ്യമായും കരുതലില്ലാതെയും ഉപേക്ഷിക്കാന്‍ പാടില്ല.



കടപ്പാട്

Popular Posts

Category